മകള്‍ പിടഞ്ഞു മരിച്ചിട്ടും കൂസലില്ലാതെ ഉമ്മ;ഞെട്ടലോടെ നാട്ടുകാര്‍

കോഴിക്കോട് : മകള്‍ പിടഞ്ഞു മരിച്ചിട്ടും കൂസലില്ലാതെ ഉമ്മ ഞെട്ടലോടെ നാട്ടുകാര്‍.നാദാപുരത്ത് അമ്മ മക്കളെ വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചു. കുളങ്ങരത്ത് കൈസിന്‍റെ  ഭാര്യ സഫൂറയാണ് മക്കളെ കൊല്ലാന്‍ ശ്രമിച്ചത്.

കുടുംബ വഴക്കിനെ ചൊല്ലി രണ്ട് മക്കളയെും കൊന്ന് ജീവന്‍ അവസാനിപ്പിക്കാനായിരുന്നു തന്‍റെ  ലക്ഷ്യമെന്നും കുടുംബ വഴക്കാണ് ഈ കൊടു കൃത്യം ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് സഫൂറ പൊലീസിനോട് പറഞ്ഞു.

മൂന്ന് വയസ്സുള്ള പെണ്‍കുട്ടിയാണ് മരിച്ചത്.ഒന്നര വയസുള്ള രണ്ടാമെത്ത കുട്ടി ഗുരതരാവസ്ഥയിലാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയി.നാട്ടുകാരും ബന്ധുക്കളുമാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്.

നാദാപപുരത്ത് നാടിനെ നടുക്കിയ കുട്ടിയുടെ കൊലപാതകത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. മൂന്ന് വയസ്സുള്ള മൂത്ത മകള്‍ മരിച്ചതറിഞ്ഞിട്ടും ഉമ്മക്ക് വലിയ കൂസൂലൊന്നും ഉണ്ടായിരുന്നില്ലെന്ന് ദൃസാക്ഷികള്‍ പറഞ്ഞു.

വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയാണെന്ന് ഉമ്മ മൊഴി നല്‍കിയെന്നാണ് സൂചന. കൊലപാതക ശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട ഒന്നര വയസ്സുള്ള ആണ്‍കുട്ടിയെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. ബുനാഴ്ച പകല്‍ 12 ഓടെയാണ് സംഭവം. നാട്ടുകാരാണ് കുട്ടികളെയും ഉമ്മയേയും നാദാപുരം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം