മോസ്‌കോയിലെ കോടതിയിലുണ്ടായ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു;നിരവധിപേര്‍ക്ക് പരുക്ക്

മോസ്‌കോ: റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയിലെ പ്രാദേശിക കോടതിയിലുണ്ടായ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കോടതിയിലെ സുരക്ഷാസേനയില്‍നിന്നു തോക്കുകള്‍ പിടിച്ചുവാങ്ങിയാണ് ആക്രമികള്‍ വെടിവച്ചതെന്നു വാര്‍ത്താ എജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 20 തവണ വെടിയുതിര്‍ത്തെന്നാണു റിപ്പോര്‍ട്ട്.

മോസ്‌കോയില്‍ ഒരു ഡസനിലസധികം മോട്ടോര്‍വാഹന ഡ്രൈവര്‍മാരെ കൊന്ന കേസിലെ വിചാരണ നടക്കുന്നതിനിടെയാണ് സംഭവം. ഒന്‍പതു പേരടങ്ങുന്ന സംഘമാണു കൊലപാതകങ്ങള്‍ നടത്തിയത്.

Viral News

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം