കർക്കിടകത്തിൽ മുരിങ്ങയില കഴിക്കരുതെന്ന് പറയുന്നതിന്റെ കാരണം ?

കര്‍ക്കിട മാസത്തില്‍ മുരിങ്ങയില കഴിക്കരുതെന്ന് പഴമാക്കാര്‍ പറയാറുണ്ട്. ഇത് വെറുതെ തള്ളി കളയാന്‍ കഴിയില്ല. ഇതിന് ഒരു കാരണം ഉണ്ട്. വളരുന്ന പ്രദേശത്തെ  മണ്ണിലെ  വിഷാംശം മുഴുവൻ വലിച്ചെടുക്കാൻ കഴിവുള്ള വൃക്ഷമാണ് മുരിങ്ങ . അതിനാലാണ് പണ്ട് കാലത്ത് മുരിങ്ങ  കിണറിന്റെ കരയില്‍ നട്ടിരുന്നത്. കിണറിലേക്ക് ഊറി വരുന്ന വിഷത്തെ എല്ലാം വലിച്ചെടുത്ത് കിണറ്റിലെ വെള്ളത്തെ ശുദ്ദീകരിക്കാൻ സാധിച്ചിരുന്നത് കൊണ്ടാണ് കിണറ്റിനരികിൽ പണ്ട് മുരിങ്ങ വച്ചു പിടിപ്പിച്ചിരുന്നത്.
 മുരിങ്ങ വലിച്ചെടുക്കുന്ന മണ്ണിലെ വിഷാംശം അതിന്റെ തടിയിലാണ്  ശേഖരിച്ചു വയ്ക്കുന്നത്.  കടുത്ത മഴക്കാലത്ത്  തടിയിലേക്ക് അധികമായി കയറുന്ന ജലം കാരണം നേരത്തെ സൂക്ഷിച്ചു വച്ചിരിക്കുന്ന വിഷാംശത്തെ കൂടി ഉള്ക്കൊള്ളാൻ തടിക്കു സാധിക്കാതെ  വരുമ്പോൾ ഈ വിഷത്തെ ഇലയിൽ കൂടി പുറത്തേക്ക് കളയും.  ഈ വിഷം ഇലയിൽ ഉള്ളത് കൊണ്ടാണ് കർക്കിടകത്തിൽ മുരിങ്ങയില കഴിക്കരുതെന്ന് പഴമക്കാര്‍ പറയുന്നത്.
 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം