ദിലീപിനു പിന്നാലെ മലയാളത്തിലെ പ്രമുഖ നടി അടക്കം മൂന്നു പേരുടെ കൂടി അറസ്റ്റ് ഉടൻ

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഡാലോചന അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് സംഘം നടൻ ദിലീപിനെ അറസ്റ്റ് ചെയ്തു. ദിലീപിനു പിന്നാലെ മലയാളത്തിലെ പ്രമുഖ നടി അടക്കം മൂന്നു പേരുടെ കൂടി അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നു സൂചനയുണ്ട്. ഇതോടെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുമെന്നാണ് സൂചന.
ഇന്ന് രാവിലെ ആലുവ പൊലീസ് ക്ലബിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്ത ശേഷമായിരുന്നു ദിലീപിന്റെ അറസ്റ്റ്. പൾസർ സുനി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ 13 മണിക്കൂറോളം ദിലീപിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതേ തുടർന്നു ദിലീപിനെയും ഇദ്ദേഹത്തിന്റെ വ്യവസായികളെയും അടക്കം പൊലീസ് ചോദ്യം ചെയ്തിരുന്നു. തുടർന്നു കാവ്യാമാധവന്റെ ലക്ഷ്യ എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിലും പൊലീസ് സംഘം തെളിവെടുപ്പു നടത്തി. തുടർന്നാണ് ദിലീപിന്റെ അരസ്റ്റിലേയ്ക്ക് അടക്കം ഇപ്പോൾ കാര്യങ്ങൾ നീങ്ങുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് പ്രമുഖ നടിയും, ദിലീപിന്റെയും സുഹൃത്തായ സംവിധായകനും, ദിലീപിന്റെ മാനേജരെയും ഉടൻ അറസ്റ്റ് ചെയ്യുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. സംഭവത്തിൽ കൃത്യമായ സൂചന നൽകുന്നതിനായി നാളെ രാവിലെ അന്വേഷണ സംഘം പത്രസമ്മേളനവും നടത്തും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം