കോഴിക്കോട്ട് കമിതാക്കളെന്നാരോപിച്ച് സഹോദരങ്ങള്‍ക്ക് സദാചാര പോലീസിന്റെ മര്‍ദ്ദനം

moral police cltകോഴിക്കോട്:  മുക്കത്ത് സഹോദരങ്ങള്‍ക്കെതിരെ സദാചാര ഗുണ്ടാ ആക്രമണം നടത്തിയ രണ്ട് പേര്‍ക്കെതിരെ പൊലീസ്​ കേസെടുത്തു. കമിതാക്കളെന്നാരോപിച്ചാണ് പ്ലസ്​ ടു വിദ്യാര്‍ഥിനിയേയും സഹോദരനെയും​ ഇന്നലെ വൈകീട്ടോടെ അക്രമിച്ചത്​. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികി‍ത്സയിലാണ്​. മുക്കം ആനക്കാംകുന്നിലാണ് സംഭവം. സ്കൂളിലെ പഠനക്യാമ്പില്‍ പങ്കെടുക്കുന്ന സഹോദരിയെ കൊണ്ടുപോകാന്‍ വന്നതായിരുന്നു യുവാവ്. യുവാവ് പലപ്പോഴും സഹോദരിയെ ബൈക്കില്‍ സ്കൂളിലെത്തിക്കാറുമുണ്ടായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം