ഫിലിം ഫെയര്‍ അവാര്‍ഡ്ദാന ചടങ്ങില്‍ മമ്മൂട്ടിയെ സംഘാടകര്‍ അപമാനിച്ചു; നവമാധ്യങ്ങളില്‍ പ്രതിഷേധവുമായി ആരാധകര്‍

പത്തേമാരി എന്ന ചിത്രത്തിലൂടെ  മികച്ച നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് വാങ്ങാനെത്തിയ മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയെ സംഘാടകര്‍ അപമാനിച്ചു. തുടര്‍ന്ന്‍ ആരാധകര്‍ വലിയ രീതിയിലുള്ള പ്രതിഷേധമാണ് നവമാധ്യമങ്ങളില്‍ നടക്കുന്നത്.

ഹൈദരബാദില്‍ വച്ച് നടന്ന 63ാം ഫിലിം ഫെയര്‍ പുരസ്‌കാര ദാന ചടങ്ങിനിടെയാണ് മമ്മൂട്ടിയെ അപമാനിക്കുന്ന തരത്തിലുള്ള സംഭവങ്ങള്‍ നടന്നത്.

അവാര്‍ഡ്‌ സ്വീകരിക്കാനായി പരിപാടിയില്‍ എത്തണമെന്ന്  നേരത്തെ ക്ഷണിച്ച അവസരത്തില്‍  തന്നെ മമ്മൂട്ടി തന്‍റെ അസൌകര്യങ്ങള്‍ സംഘാടകരെ അറിയിച്ചിരുന്നു.

നോമ്പ് കാലമാണെന്നും നോമ്പ് നോറ്റിരിക്കുന്നതിനാല്‍  തന്നെ നേരത്തെ   വിടുന്ന തരത്തില്‍ അവാര്‍ഡ്‌ ദാനം  പ്ലാന്‍ ചെയ്യണമെന്നും  മമ്മൂട്ടി സംഘാടകരോട് ആവശ്യപ്പെട്ടിരുന്നു.മമ്മൂട്ടിയുടെ ഈ അപേക്ഷ സംഘാടകര്‍ അംഗീകരിക്കുകയും ചെയ്തു. താരത്തെ നോമ്പ് തുറയുടെ സമയത്തിനു മുന്പ് വിടാമെന്നും പറഞ്ഞു.

പക്ഷെ അവാര്‍ഡ്‌ ദാന പരിപാടിയില്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു.സംഘാടകര്‍  നേരത്തെ എഴുതി തയ്യാറാക്കിയ ക്രമത്തിലാണ് താരങ്ങളെ അവാര്‍ഡ് നല്‍കാനായി വിളിച്ചത്.മമ്മൂട്ടിയുടെ പേര് അവസാനമായിരുന്നു ഉണ്ടായിരുന്നത്. അവാര്‍ഡ്‌ വാങ്ങേണ്ട സമയമായപ്പോഴേക്കും  നോമ്പ് തുറക്കേണ്ട സമയം കഴിഞ്ഞു പോയിരുന്നു.
വേദിയിലും സദസ്സിലുമായി ഉണ്ടായിരുന്ന പ്രമുഖ താരങ്ങലെല്ലാം അപ്പോഴേക്കും അവാര്‍ഡ്‌ ഏറ്റുവാങ്ങി പോയിരുന്നു. നോമ്പ് കാലമായതിനാല്‍ ആരാധകരും നേരത്തെ സ്ഥലം വിട്ടു. ഒഴിഞ്ഞ കസേരകള്‍ക്കു മുന്നില്‍ നിന്നാണ് താരം പുരസ്‌കാരം ഏറ്റു വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം