ക്യൂവില്‍ നില്‍ക്കുന്നവരുടെ ലക്ഷ്യം ഒരു ഫുള്‍ ബോട്ടില്‍ ആണെന്ന് മോഹന്‍ലാല്‍ തെറ്റിദ്ധരിക്കരുത്; മോഹന്‍ലാലിനെ പരിഹസിച്ച് വി.ടി ബല്‍റാമും, വി.ഡി സതീശനും

mohanlal-to-reduce-films500രൂപ 1000രൂപ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ ന്യായീകരിച്ച നടന്‍ മോഹന്‍ലാലിനെ പരിഹസിച്ച് വി.ടി ബല്‍റാമും, വി.ഡി സതീശനും . ക്യൂവില്‍ നില്‍ക്കുന്നവരുടെ ലക്ഷ്യം ഒരു ഫുള്‍  ബോട്ടില്‍ ആണെന്ന് മോഹന്‍ലാല്‍ തെറ്റിദ്ധരിക്കരുതെന്ന് വി.ഡി സതീശനും സമ്പൂര്‍ണ ആക്ടറല്ല, സമ്പൂര്‍ണ ദുരന്തമാണ് എന്ന് വിടി.  ബല്‍റാമും പറയുന്നു.

bt-balram‘മികച്ച അഭിനേതാക്കള്‍ തമ്മില്‍ പരസ്പരം പാരയാണെന്ന് ആരാ പറഞ്ഞേ?’ എന്നു പറഞ്ഞുകൊണ്ടാണ് വി.ടി ബല്‍റാമിന്‍റെ പോസ്റ്റ്‌ തുടങ്ങുന്നത്. മോദിയേയും മോഹന്‍ലാലിനെയും പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു വി.ടി ബല്‍റാമിന്റെ പരാമര്‍ശം. ദ കംപ്ലീറ്റ് ആക്ടര്‍ എന്ന മോഹന്‍ലാലിന്റെ ബ്ലോഗിനെ പരിഹസിച്ച് ദ കംപ്ലീറ്റ് ഡിസാസ്റ്റര്‍ (സമ്പൂര്‍ണ ദുരന്തം)എന്ന ഹാഷ് ടാഗും വി.ടി ബല്‍റാം ഉപയോഗിച്ചിട്ടുണ്ട്.

satheesan_650_010514105806  ബ്ലോഗിലൂടെയായിരുന്നു നോട്ടു നിരോധനത്തെ ന്യായീകരിച്ച് മോഹന്‍ലാല്‍ രംഗത്തെത്തിയത്. നോട്ട് നിരോധനം ഒരു നല്ല സത്യസന്ധമായ ഇന്ത്യയ്ക്കുവേണ്ടിയാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് താന്‍ ഇതിനെ പിന്തുണയ്ക്കുന്നതെന്നു പറഞ്ഞായിരുന്നു മോഹന്‍ലാല്‍ രംഗത്തുവന്നത്.നോട്ടു പിന്‍വലിക്കല്‍ സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതായാണ് ആക്ഷേപം. എന്നാല്‍ മദ്യശാലകള്‍ക്കും സിനിമാശാലകള്‍ക്കും ആരാധനാലയങ്ങള്‍ക്കും മുമ്പില്‍ പരാതികളില്ലാതെ വരിനില്‍ക്കുന്ന നമ്മള്‍ ഒരു നല്ല കാര്യത്തിനുവേണ്ടി അല്‍പസമയം വരിനില്‍ക്കുന്നതില്‍ കുഴപ്പമൊന്നുമില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

ബ്ലോഗ് വന്നതിനു പിന്നാലെ ഇതിനെ വിമര്‍ശിച്ചുകൊണ്ട് വി.ഡി സതീശന്‍ എം.എല്‍.എയും രംഗത്തുവന്നിരുന്നു.നരേന്ദ്രമോദിയുടെ പിടിപ്പുകേടിന് കുട പിടിക്കുമ്പോള്‍ മോഹന്‍ലാല്‍ മറന്നത് സാധാരണക്കാരന്റെ വേദനയാണെന്ന് സതീശന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ക്യൂവില്‍ നിന്നവരുടെ ലക്ഷ്യം ഒരു ഫുള്‍  ബോട്ടില്‍ ആണെന്ന് മോഹന്‍ലാല്‍ തെറ്റിദ്ധരിക്കരുത്. ബന്ധുക്കളുടെ ചികിത്സയ്ക്കും വിവാഹത്തിനുമെല്ലാം സ്വന്തം പണത്തിനുവേണ്ടി ക്യൂ നിന്ന് മരിക്കാന്‍ പോലും വിധിക്കപ്പെട്ടവരോടുള്ള അവഹേളനമാണ് മോഹന്‍ലാലിന്റെ കുറിപ്പെന്നും സതീശന്‍ കുറ്റപ്പെടുത്തിയിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം