എപ്പോള്‍ വിളിച്ചാലും തോളുവേദനയാണെന്ന് പറയും; ഇപ്പോഴാ സമയം ഒത്തുവന്നത്; പുലിമുരുകനില്‍ അഭിനയിക്കാതിരുന്ന അനുശ്രിക്ക് ലാലിന്റെ കൊട്ട്

സൂപ്പര്‍ഹിറ്റ് ചിത്രം പുലിമുരുകനില്‍ കമാലിനി മുഖര്‍ജി അവതരിപ്പിച്ച മൈന എന്ന കഥാപാത്രത്തെ അവതരിപ്പിക്കേണ്ടിയിരുന്നത് അനുശ്രീയായിരുന്നു. മൈനയെ തേടി ആദ്യം എത്തിയത് അനുശ്രീയിലായിരുന്നു. എന്നാല്‍ അനുശ്രീയില്‍ നിന്നും ആ കഥാപാത്രം കമാലിനി മുഖര്‍ജിയിലേയ്ക്ക് മാറുകയായിരുന്നു. അതിനു കാരണം അനുശ്രീയുടെ തോള് വേദനയായിരുന്നു. എപ്പോള്‍ വിളിച്ചാലും ഇവള്‍ക്ക് തോളുവേദനയാണെന്നു പറയും. ഇപ്പോഴാ സമയം വന്നത്. തോളു കൊണ്ടാണോ നീ അഭിനയിക്കുന്നത്.

ഒപ്പം സിനിമയുടെ സെറ്റിലേയ്ക്ക് മേക്കപ്പിട്ട് ചെല്ലുമ്പോഴാണ് അനുശ്രീയെ കുറിച്ച് മോഹന്‍ലാല്‍ ഇപ്രകാരം പറയുന്നത്. ഒപ്പം സെറ്റിലേയ്ക്ക് മേക്കപ്പിട്ട് ചെല്ലുമ്പോള്‍ ഒടുവില്‍ നീ വന്നു അല്ലേ എന്നാണ് ലാലേട്ടന്‍ തന്നോട് ചോദിച്ചതെന്ന് അനുശ്രീ പറയുന്നു. അതെന്താ സംഗതിയെന്ന് പ്രയദര്‍ശന്‍ സാര്‍ ചോദിച്ചപ്പോള്‍ “എപ്പോള്‍ വിളിച്ചാലും ഇവള്‍ക്ക് തോളുവേദനയാണെന്നും പറയും. ഇപ്പോഴാ സമയം ഒത്തുവന്നത്. തോളു കൊണ്ടാണോ നീ അഭിനയിക്കുന്നത്” ഇങ്ങനെ ചോദിച്ച് അവര്‍ തന്നെ കളിയാക്കിയെന്നും അനുശ്രീ പറഞ്ഞു. അതോടെ സീന്‍ കൂളായെന്നും ഒരു ഞരമ്പിന്റെ പ്രശ്‌നം കാരണം ഇടതുകൈ അനക്കാനും ഭാരമെടുക്കാനുമൊക്കെ ബുദ്ധിമുട്ടായിരുന്നെന്നും ഇതിഹാസയില്‍ ഫൈറ്റ് ചെയ്യുമ്പോള്‍ സീരിയസായെന്നും അതിന്റെ പ്രൊമോഷന് വേണ്ടി വിലിക്കുമ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില ന്യൂറോ സര്‍ജറി വാര്‍ഡില്‍ താന്‍ സര്‍ജറി കഴിഞ്ഞ് കിടക്കുകയായിരുന്നെന്നും അനുശ്രീ പറഞ്ഞു.  പുലിമുരുകനില്‍ കമാലിനി അവതരിപ്പിച്ച കഥാപാത്രം തനിക്കു വന്നതാണെന്നും കഥ കേള്‍ക്കുമ്പോഴാണ് ആക്ഷന്‍ സിനിമയാണെന്നറിയുന്നതെന്നും ലാലേട്ടനൊപ്പമുള്ള മറ്റൊരു റോള്‍ സ്വീകരിക്കാനാകാതിരുന്നതാണ് വലിയ നഷ്ടമെന്നും അനുശ്രീ പറയുന്നു. ഓപ്പറേഷന്‍ കഴിഞ്ഞിരിക്കുന്നതു കൊണ്ട് അഭിനയിക്കാന്‍ ഡോക്ടര്‍ സമ്മതിച്ചില്ലെന്നും പിന്നീട് സിനിമ കണ്ടപ്പോള്‍ വലിയ വിഷമമായെന്നും അനുശ്രീ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം