ലാലേട്ടന് പണി കിട്ടുമോ ? മോഹന്‍ലാലിന്റെ അപരന്‍ വരുന്നു

കൊച്ചി: വിനയന്റെ ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ഏറ്റവും പുതിയ ചിത്രത്തിലൂടെയാണ് മോഹന്‍ലാലിന്‍റെ അപരന്‍ മദന്‍ ലാല്‍ വീണ്ടും സിനിമയിലേക്ക് എത്തുന്നത്. സംവിധായകന്‍ വിനയന്റെ സൂപ്പര്‍സ്റ്റാര്‍ എന്ന ചിത്രത്തിലൂടെയാണ്  മദന്‍ലാല്‍ 28 വര്‍ഷങ്ങള്‍ക്ക് മുന്‍പ്  മലയാള സിനിമയിലേക്ക് അരങ്ങേറിയത്. എന്നാല്‍ ഇതിനെ ചൊല്ലി മോഹന്‍ലാലിന് വിനയനോട് വിയോജിപ്പ്‌ തോന്നിയെന്ന് അന്ന് വാര്‍ത്തകള്‍ പരന്നിരുന്നു. തമിഴ് സിനിമ നിര്‍മ്മാതാവിന്റെ വേഷമാണ് മദന്‍ലാല്‍ തന്റെ പുതിയ ചിത്രത്തില്‍ ചെയ്യുന്നതെന്ന് സംവിധായകന്‍ വിനയന്‍ അറിയിച്ചു. കലാഭവന്‍ മണിയുടെ സിനിമ ജീവിതവുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ ആണ് സിനിമയുടെ കഥാപശ്ചാത്തലമെന്ന് വിനയന്‍ പറഞ്ഞു. 1993ല്‍ പിജി വിശ്വംഭരന്‍ സംവിധാനം ചെയ്ത പ്രവാചകനിലും മദന്‍ലാല്‍ അഭിനയിച്ചിട്ടുണ്ട്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം