നോട്ടുകള്‍ പിന്‍വലിച്ചത് എതിര്‍ക്കുന്നവര്‍ കള്ളപ്പണം വെളുപ്പിക്കാന്‍ കഴിയാത്തവരാണ് ; മോഡി

modiദില്ലി: നോട്ടുകള്‍ പിന്‍വലിച്ചത് എതിര്‍ക്കുന്നവര്‍ കള്ളപ്പണം വെളുപ്പിക്കാന്‍ കഴിയാത്തവരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി
കേന്ദ്രത്തിന്റെ തീരുമാനത്തെ എതിര്‍ക്കുന്നവരുടെ പ്രധാന പ്രശ്‌നം വേണ്ടപ്പെട്ട മുന്നൊരുക്കങ്ങളില്ലാതെ തീരുമാനം നടപ്പിലാക്കി എന്നതല്ല, അവര്‍ക്ക് കള്ളപ്പണം വെളുപ്പിക്കാന്‍ വേണ്ടത്ര സമയം

ലഭിച്ചില്ല എന്നുള്ളതാണ്. ഇന്ത്യയിലെ സാധാരണ ജനങ്ങള്‍ കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ പോരാടുന്ന പോരാളികളായി മാറിയിരിക്കുന്നു. കറന്‍സിരഹിതമായ ഇന്ത്യക്കാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്നും മോദി പറഞ്ഞു.

എല്ലാ ജനങ്ങള്‍ക്കും കൈയ്യിലുള്ള പണം ഉപയോഗിക്കാനുളള അവകാശമുണ്ട്. പക്ഷേ കറന്‍സിരഹിതമായ സാമ്പത്തിക ഇടപാടുകള്‍ക്ക് ഇനി മുന്‍തൂക്കം നല്‍കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. നിലവിലുള്ള രീതി മാറണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
പാര്‍ലമെന്റ് പരിസരത്ത് സംഘടിപ്പിച്ച പുസ്തക

പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം