ഭീഷണിക്കെതിരെ മന്‍മോഹന്‍സിംഗ്‌ ;മോദിക്കെതിരെ രാഷ്ട്രപതിക്ക് മുന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പരാതി

ന്യൂഡല്‍ഹി: മോദിക്കെതിരെ രാഷ്ട്രപതിക്ക് കോണ്‍ഗ്രസ് നേതാക്കളുടെ പരാതി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലാണ് പരാതി നല്‍കിയത്. മോദി ഭീഷണിപ്പെടുത്തി സംസാരിക്കുന്നുവെന്ന് മന്‍മോഹന്‍ സിംഗ് പരാതിയില്‍ പറയുന്നു.

സ്വകാര്യപൊതു ചടങ്ങുകളില്‍ സഭ്യമായ ഭാഷയിലാണ് രാജ്യത്തെ പ്രധാനമന്ത്രിമാര്‍ സംസാരിക്കുക. എന്നാല്‍, ഇതില്‍ നിന്ന് വിഭിന്നമായി പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തുന്ന മോശം വാക്കുകളാണ് മോദിയില്‍ നിന്ന് ഉണ്ടാവുന്നതെന്ന് പ്രതിപക്ഷം കത്തില്‍ ആരോപിക്കുന്നു.
കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹൂബ്ലിയില്‍ മോദി നടത്തി പ്രസംഗത്തിന്റെ വീഡിയോ ലിങ്ക് ഉള്‍പ്പടെ പ്രതിപക്ഷം കത്തില്‍ നല്‍കിയിട്ടുണ്ട്.കര്‍ണാടക തെരഞ്ഞെടുപ്പിന് പ്രചാരണത്തിനിടെയും അതിനും മുമ്പും മോദി രൂക്ഷമായ ഭാഷയില്‍ പ്രതിപക്ഷത്തെ വിമര്‍ശിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് രാഷ്ട്രപതിക്ക് പ്രതിപക്ഷം കത്ത് നല്‍കിയിരിക്കുന്നത്. 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം