പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആള്‍ക്കൂട്ട കൊലപാതകം;പശു മോഷ്ടാക്കളെന്ന് ആരോപിച്ച് രണ്ടുപേരെ അടിച്ചുകൊന്നു

ഡല്‍ഹി:പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. ജാര്‍ഖണ്ഡില്‍ പശു മോഷ്ടാക്കളെന്ന് ആരോപിച്ച് രണ്ടുപേരെ അടിച്ചുകൊന്നു. ജാര്‍ഖണ്ഡിലെ ഗോഡ ജില്ലയിലായിരുന്നു സംഭവം.

ഗ്രാമത്തില്‍ രാത്രിയിലെത്തിയ അഞ്ചംഗ സംഘം 13 പശുക്കളെ മോഷ്ടിച്ചു. ശബ്ദം കേട്ട് ഉണര്‍ന്ന ചിലയാളുകള്‍ മോഷ്ടാക്കളെ കാണുകയും ബഹളംവച്ച് ഗ്രാമത്തിലെ മറ്റുള്ളവരെ വിവരം അറിയിക്കുകയും ചെയ്തു. ഗ്രാമവാസികള്‍ കവര്‍ച്ചക്കാരില്‍ രണ്ടു പേരെ പിന്തുടര്‍ന്ന് പിടികൂടി. ഇവരെ കെട്ടിയിട്ടാണ് ആള്‍കൂട്ടം മര്‍ദിച്ചത്.

സംഭവത്തില്‍ നാലുപേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. പ്രദേശത്ത് അടുത്ത സമയത്ത് കന്നുകാലി മോഷണം തുടര്‍ക്കഥയായിരുന്നു. ഇതിനാല്‍ നാട്ടുകാര്‍ പ്രകോപിതരായിരുന്നു. പിടിയിലായ രണ്ടുപേരെ മുളയുടെ വടികൊണ്ടാണ് അടിച്ചത്. ജാര്‍ഖണ്ഡില്‍ ഇത്തരത്തിലെ ആദ്യത്തെ സംഭവമാണ്

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം