കോഴിക്കോട് ഉള്ള്യേരി ആശുപത്രി വളപ്പില്‍ മൃതദേഹ അവശിഷ്ട്ടങ്ങള്‍ കണ്ടെത്തി; ദുരൂഹതയെന്ന്‍ പോലീസ്

mmcകോഴിക്കോട് : ഉള്ള്യേരിയിൽ ആശുപത്രി വളപ്പിൽ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി. പരിശോധനയിൽ ആന്തരികാവയവ അവശിഷ്ടങ്ങൾ അടക്കം കണ്ടെടുത്തു. ഉള്ള്യേരിയിൽ മലബാർ മെഡിക്കൽ കോളജ് വളപ്പിൽ നിന്നാണ് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെടുത്തത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് അറിയിച്ചു. പൊലീസും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയിലാണ് കൂടുതൽ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ആശുപത്രിക്കു സമീപം ധാരാളം ആളുകൾ തിങ്ങിപ്പാർക്കുന്ന ജനവാസ കേന്ദ്രമാണ്. നാട്ടുകാരാണ് ആദ്യം മൃതദേഹ അവശിഷ്ടം കണ്ടെത്തിയത്. തുടർന്ന്  പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ കൂടുതൽ അവശിഷ്ടങ്ങൾ കണ്ടെടുക്കുകയായിരുന്നു. പൊലീസ് അറിയിച്ചതനുസരിച്ച് ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി. മൃതദേഹ അവശിഷ്ടങ്ങൾ എങ്ങനെ ഇവിടെ എത്തി എന്ന കാര്യത്തിൽ സംശയം തുടരുകയാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം