എം.എം.മണിയുടെ സത്യപ്രതിജ്ഞ ഇന്ന്

mm-maniതിരുവനന്തപുരം: കേരള മന്ത്രിസഭയിൽ പുതിയ മന്ത്രിയായി ഇടുക്കി ഉടുമ്പൻചോല എംഎൽഎ എം.എം. മണി ഇന്നു സത്യപ്രതിഞ്ജ ചെയ്യും. വൈകുന്നേരം 4.30ന് രാജ്ഭവൻ അങ്കണത്തിൽ പ്രത്യേകം തയാറാക്കിയ വേദിയിൽ ഗവർണർ റിട്ട. ജസ്റ്റിസ് പി. സദാശിവം മുൻപാകെയാണ് മണി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുക. ബന്ധുനിയമന വിവാദത്തെത്തുടർന്ന് ഇ.പി.ജയരാജൻ രാജിവച്ച ഒഴിവിലേക്കാണ് മണി മന്ത്രിയായെത്തുന്നത്. വൈദ്യുതി വകുപ്പ് മണിക്ക് ലഭിച്ചേക്കുമെന്നാണ് വിവരങ്ങൾ.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം