മിഷേല്‍ ഷാജിയുടെ മരണത്തിലെ ദുരൂഹതകള്‍ മറനീക്കി പുറത്ത് വരുന്നു; പുതിയ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു

കൊച്ചി: സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ മരണത്തിലെ ദുരൂഹതകള്‍ മറനീക്കി പുറത്ത് വരുന്നു.   പുതിയ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.കലൂര്‍ പള്ളിയില്‍ നിന്നും വൈകിട്ട് 6.20ന് പുറത്തിറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ പോലീസിന് ലഭിച്ചിരുന്നു.വൈകിട്ട് 7 മണിക്ക് ഗോശ്രീ പാലത്തിലൂടെ മിഷേല്‍ ഒറ്റയ്ക്ക് നടന്നുപോകുന്നതാണ് പുതിയതായി ലഭിച്ചിരിക്കുന്ന ദൃശ്യങ്ങള്‍. കാണാതാവുമ്പോഴുള്ള വസ്ത്രത്തിന്റെ നിറവും മറ്റും നോക്കിയാണ് പെണ്‍കുട്ടി മിഷേല്‍ ആണെന്ന് പോലീസ് ഉറപ്പിച്ചത്.

 ദൃശ്യങ്ങളില്‍ മിഷേലിന്റെ മുഖം വ്യക്തമല്ല.

ഹൈക്കോടതി ജംങ്ഷനിലുള്ള അശോകാ ഫ്‌ളാറ്റിന്റെ സിസിടിവി ക്യാമറയില്‍ നിന്നാണ്  പുതിയ ദൃശ്യങ്ങള്‍ ലഭിച്ചത്. മിഷേലിനെ പോലൊരു പെണ്‍കുട്ടിയെ അന്നേദിവസം പാലത്തില്‍ കണ്ടതായി ആ സമയം അതുവഴി ബൈക്കില്‍ സഞ്ചരിച്ച   അമല്‍ എന്ന യുവാവ് പോലീസില്‍ മൊഴി കൊടുത്തിരുന്നു. അപകട സാധ്യതയുള്ള റോഡിലൂടെ പെണ്‍കുട്ടി നടന്നതിനാലാണ് താന്‍ ശ്രദ്ധിച്ചതെന്നും  യുവാവ് പോലീസിനോട് പറഞ്ഞു. ഇയാളുമായെത്തി ക്രൈംബ്രാഞ്ച് സംഘം ഗോശ്രീ  പാലത്തില്‍ പരിശോധന നടത്തി. പാലത്തിന് സമീപത്തെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം