സിഎ വിദ്യാർഥിനിയുടെ ദുരൂഹ മരണം ; ക്രൈംബ്രാഞ്ച് അന്വേഷിക്കും

എറണാകുളം: കൊച്ചിയില്‍ സിഎ വിദ്യാർഥിനി  ദുരൂഹ സാഹചര്യത്തില്‍ മരിച്ച  സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി.  കൊച്ചി കായലിൽ മരിച്ച നിലയിലാണ്  പിറവം സ്വദേശിനിയായ സിഎ വിദ്യാർഥിനി മിഷേൽ ഷാജി വർഗീസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പെൺ‌കുട്ടിയുടെ രക്ഷിതാക്കളുടെ പരാതി പോലീസ് സ്വീകരിക്കാതിരുന്നത് ക്രൈം ബ്രാഞ്ച് പരിശോധിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. കേസിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് അന്വേഷണം നടന്നു വരികയായിരുന്നു.  മരണത്തിൽ പോലീസ് അനാസ്ഥ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. അതേസമയം, കോളജ് വിദ്യാർഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് യുവാവിനെ പോലീസ് ചോദ്യം ചെയ്യുകയാണ്. പെണ്‍കുട്ടിയോടു പ്രണയാഭ്യർഥന നടത്തി ശല്യം ചെയ്തിരുന്ന ക്രോണിനെ  കൊച്ചിയിൽ ചോദ്യം ചെയ്ത് വരികയാണ്

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം