മിഷേലിന്റെ മരണം; ബോട്ട് ജെട്ടിക്ക് സമീപം സംഭവദിവസം വിനോദ സഞ്ചാരികളുമായി എത്തിയ ഉല്ലാസക്കപ്പല്‍ കേന്ദ്രീകരിച്ച് പുതിയ അന്വേഷണം

കൊച്ചി:കായലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ  സിഎ വിദ്യാര്‍ഥി മിഷേലിനെ ബോട്ടില്‍ കടത്തിക്കൊണ്ടുപൊകാനുള്ള സാധ്യതകളെ കുറിച്ച് അന്വേഷണം ക്രൈംബ്രാഞ്ച്ആരംഭിച്ചു. ബോട്ട് ജെട്ടിക്ക് സമീപം സംഭവദിവസം  വിനോദ സഞ്ചാരികളുമായി എത്തിയ ഉല്ലാസക്കപ്പല്‍ കേന്ദ്രീകരിച്ച് പുതിയ അന്വേഷണത്തിനു ഉത്തരവ് ഇറക്കി.

പരിചയമുള്ള ആരെങ്കിലും മിഷേലിനെ തെറ്റിദ്ധരിപ്പിച്ച്‌ ബോട്ടില്‍ കയറ്റിയിട്ടുണ്ടാകാമെന്നും ഇതിനെ എതിര്‍ക്കുന്നതിനിടെ മിഷേലിനെ അപായപ്പെടുത്തിയ ശേഷം പിന്നീടു കായലില്‍ ഉപേക്ഷിച്ചതാകാമെന്നുമുള്ള സംശയം മിഷേലിന്റെ പിതാവ് ഉന്നയിച്ചിരുന്നു.ഇതിനെ തുടര്‍ന്നാണ്‌ സംഭവദിവസം വിദേശ വിനോദ സഞ്ചാരികളുമായി ഒരു ഉല്ലാസക്കപ്പല്‍ കേന്ദ്രീകരിച്ചു അന്വേഷണത്തിന് ഉത്തരവ് ഇറക്കിയത്. ഇത്തരം കപ്പലിലേക്കു പെണ്‍കുട്ടികളെ ബോട്ടില്‍ എത്തിച്ചുകൊടുക്കുന്ന സംഘം കൊച്ചി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ടെന്ന സംശയവും പെണ്‍കുട്ടിയുടെ പിതാവ്  ഷാജി വര്‍ഗ്ഗീസ് പറഞ്ഞിരുന്നു.പെണ്‍കുട്ടിയെ കാണാതായ ദിവസം ഹൈക്കോടതി ബോട്ട് ജെട്ടിക്ക് സമീപം കായലില്‍ ഉണ്ടായിരുന്ന ബോട്ടുകള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍  ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം