മിഷേലിന്റെ മരണം; തെളിവുകള്‍ക്കായി ക്രൈംബ്രാഞ്ച് സംഘം ഛത്തീസ്ഗഡില്‍

കൊച്ചി: സി​എ വി​ദ്യാ​ർ​ഥി​നി മി​ഷേ​ൽ ഷാ​ജി​യെ കൊച്ചി കാ​യ​ലി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​വുമായി ബന്ധപ്പെട്ട് തെളിവുകള്‍ക്കായി ക്രൈംബ്രാഞ്ച് സംഘം ഛത്തീസ്ഗഡിലെത്തി. മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ക്രോണിൻ ഛത്തീസ്ഗഡില്‍ താമസിച്ച മുറിയും ഇയാളുടെ കമ്പ്യൂട്ടറുകളും സംഘം പരിശോധിക്കും.

മിഷേല്‍ മരിച്ച ദിവസം ക്രോണിൻ ഛത്തീസ്ഗഡിലായിരുന്നുവെന്നാണ് ഇയാള്‍ പറയുന്നത്. ഈ വാദം ശരിയാണോ  എന്നും ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുന്നണ്ട്.  സുരക്ഷാ കാരണങ്ങളാല്‍ ക്രോണിനെ കൂടെ കൂട്ടാതെയാണ് ക്രൈംബ്രാഞ്ച് സംഘം ഛത്തീസ്ഗഡിലെത്തിയത്. മിഷേലി മരിച്ച നിലയില്‍ കണ്ടെത്തിയ ഗോ​ശ്രീ പാ​ല​ത്തിനു സമീപത്തെ കാ​യ​ലി​ൽ വീണ്ടും തെരച്ചിൽ നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം