ദലിതരുടെ ചോരയൂറ്റി വളരുന്ന മില്‍മ; ഗുണമേന്മയുള്ള പാല്‍ മലയാളിക്ക് നല്‍കുന്നത് മില്‍മയാണെന്ന കാര്യത്തില്‍ സംശയമില്ല

Loading...

milkകേരളത്തില്‍ വന്‍ അഴിമതിക്കുള്ള മറയാണ് പലര്‍ക്കും പട്ടികജാതി വികസനഫണ്ട്. അഴിമതി ഒഴിവാക്കി വരുമാന വര്‍ധിത പദ്ധതികള്‍ക്ക് ഇഷ്ടാനുസരണം ഫണ്ട് വിനിയോഗിക്കുന്നതിനാണ് സംസ്ഥാന ആസൂത്രണബോര്‍ഡ് മഹാരാഷ്ട്ര(1994) മാതൃകയില്‍ കോര്‍പസ്, പൂള്‍ഡ് ഫണ്ടുകള്‍ക്ക് പ്രത്യേകം തുക നീക്കിവെച്ചത്. ഈ തുക ചെലവഴിക്കുന്നതിന് ആസൂത്രണബോര്‍ഡിന്‍െറ നേരിട്ടുള്ള നിയന്ത്രണ സംവിധാനമുണ്ടെന്നാണ് എം.എല്‍.എമാരുടെ അഭിപ്രായം. എന്നാല്‍, ആസൂത്രണബോര്‍ഡ് കോര്‍പസ്- പൂള്‍ഡ് ഫണ്ടില്‍നിന്നും നല്ളൊരു ഭാഗം ഗ്രാമപഞ്ചായത്തുകളെ ഏല്‍പിക്കുകയാണ്. ഇതോടൊപ്പം പദ്ധതി നടപ്പാക്കുന്നതിനുവേണ്ടി പല സ്ഥാപനങ്ങള്‍ക്കും ഫണ്ട് കൈമാറുന്നുണ്ട്. എന്നാല്‍, ഇവര്‍ പദ്ധതി സമയബന്ധിതമായി പട്ടികജാതിക്കാര്‍ക്ക് പ്രയോജനം നല്‍കുന്നവിധം നടപ്പാക്കിയോ എന്ന് ആസൂത്രണബോര്‍ഡ് അന്വേഷിക്കുന്നില്ല.

ഫണ്ട് വാങ്ങിയ ഏജന്‍സികളും പഞ്ചായത്തുകളും പദ്ധതി നടപ്പാക്കിയോയെന്ന് ഉറപ്പുവരുത്താനാവുന്നുമില്ല. പല പഞ്ചായത്തുകളും പട്ടികജാതി വികസനഫണ്ടില്‍ 50 ശതമാനംപോലും ചെലവഴിക്കുന്നില്ല. ചെലവഴിക്കുന്നതാകട്ടെ പട്ടികജാതിക്കാര്‍ക്ക് പ്രയോജനമില്ലാത്ത പദ്ധതികള്‍ക്കുമാണ്. ജനകീയാസൂത്രണം നടപ്പാക്കിയതോടെയാണ് ഇത്തരത്തില്‍ പട്ടികജാതി ഫണ്ട് കണക്കില്ലാതെ വഴിമാറി ഒഴുകാന്‍ തുടങ്ങിയത്. ഇക്കാര്യത്തില്‍ ആസൂത്രണ ബോര്‍ഡും പഞ്ചായത്തും കുറ്റകരമായ അനാസ്ഥകാണിക്കുന്നതിന് ഉദാഹരണമാണ് മില്‍മ, എന്‍.ടി.ടി.എഫ്, എന്‍.ഐ.ഐ.ടി, സൈബര്‍ശ്രീ തുടങ്ങിയ വിവിധ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ ഫണ്ട്. ദലിതര്‍ക്ക് ഈ പദ്ധതികളില്‍നിന്ന് നാമമാത്ര നേട്ടംപോലും ഉണ്ടാകുന്നില്ല. പട്ടികജാതിവകുപ്പാകട്ടെ നിശ്ശബ്ദം അഴിമതിക്ക് കുടപിടിക്കുന്നു. പട്ടികജാതി വികസന ഫണ്ട് എങ്ങനെയൊക്കെയാണ് ചെലവഴിക്കപ്പെട്ടത്? ആരാണ് യഥാര്‍ഥത്തില്‍ നേട്ടം കൊയ്തത്? അഴിമതിയുടെ രൂപങ്ങള്‍ എന്തൊക്കെ? ദലിതരുടെ ചോരയൂറ്റി വളരുന്ന മില്‍മ ഗുണമേന്മയുള്ള പാല്‍ മലയാളിക്ക് നല്‍കുന്നത് മില്‍മയാണെന്ന കാര്യത്തില്‍ സംശയമില്ല. പൊതുമേഖലാ സ്ഥാപനം എന്ന നിലയില്‍ മലയാളിയുടെ മനസ്സില്‍ മില്‍മക്ക് സവിശേഷ സ്ഥാനവുമുണ്ട്. എന്നാല്‍, പട്ടികജാതിക്കാരെ (ദലിതരെ) സംബന്ധിച്ച് അവരുടെ തലവിധി നിര്‍ണയിക്കുന്ന സ്ഥാപനവുംകൂടിയാണ് മില്‍മ. വികസനഫണ്ട് ഊറ്റിക്കുടിക്കുന്ന സ്ഥാപനങ്ങളിലൊന്നും മില്‍മയാണ്. കേരളത്തിലെ ക്ഷീരകര്‍ഷകരില്‍ നല്ല പങ്ക് ദലിതരാണ്. കാലിവളര്‍ത്തല്‍ പാരമ്പര്യമായി സ്വീകരിച്ചവരും ജീവിതം നിലനിര്‍ത്താന്‍ പുതുതായി സ്വീകരിച്ചവരും ദലിതര്‍ക്കിടയിലുണ്ട്. പ്രത്യേകിച്ച് അവരിലെ സ്ത്രീകള്‍. ഇതിനാലാണ് പട്ടികജാതിക്കാരുടെ വികസനത്തിനുള്ള ഫണ്ടില്‍നിന്ന് വലിയ തുക മില്‍മക്ക് പട്ടികജാതി ഡയറക്ടറേറ്റ് നല്‍കുന്നത്. ഈ ഫണ്ട് മില്‍മ എങ്ങനെയാണ് വിനിയോഗിക്കുന്നത്? പട്ടികജാതി ഡയറക്ടറേറ്റില്‍ അന്വേഷിച്ചാല്‍ മറുപടി, മില്‍മയില്‍ തിരക്കാനാണ്.

പദ്ധതി നടപ്പാക്കാനുള്ള ഫണ്ട് മില്‍മക്ക് കൈമാറുന്നതോടെ ഡയറക്ടറേറ്റിന്‍െറ ഉത്തരവാദിത്തം അവസാനിച്ചുവെന്നാണ് അതിനര്‍ഥം. മോണിറ്ററിങ് സംവിധാനമില്ല. അതുകൊണ്ടുതന്നെ മില്‍മയുടെ ഉദ്യോഗസ്ഥരാണ് പദ്ധതി നടത്തിപ്പുകാര്‍. മില്‍മയിലെ ഉദ്യോഗസ്ഥരോട് നേരിട്ട് അന്വേഷിച്ചാല്‍ വിവരങ്ങള്‍ ലഭിക്കില്ല. വിവരാവകാശനിയമം അനുസരിച്ച് അപേക്ഷ നല്‍കിയാല്‍ മില്‍മ നിയമത്തിനും മേലെയാണെന്ന ഉദ്യോഗസ്ഥരുടെ മറുപടി ലഭിക്കും. വിവരാവകാശ നിയമത്തില്‍ സഹകരണ സ്ഥാപനങ്ങളെ ഒഴിവാക്കിയ സുപ്രീംകോടതി ഉത്തരവാണ് അതിന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുക. അപ്പോള്‍, മില്‍മയുടെ പദ്ധതികളുടെ ഗുണഭോക്താക്കളെ മാത്രമേ ഇക്കാര്യത്തില്‍ നമുക്ക് ആശ്രയിക്കാനാവൂ. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം പട്ടികജാതിക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ ചില പദ്ധതികള്‍ വകുപ്പ് ആവിഷ്കരിച്ചു. ഇതിലൊന്നാണ് മില്‍മ വഴി നടപ്പാക്കിയ സ്വയംതൊഴില്‍ പദ്ധതികള്‍. ഇതിനായി സര്‍ക്കാര്‍ 2011-12 സാമ്പത്തികവര്‍ഷത്തില്‍ (2012 ജനുവരി 31ന്) മില്‍മക്ക് 38.38 കോടി രൂപ അനുവദിച്ചു. ഇതില്‍ മലബാര്‍ മില്‍മാ യൂനിയന് 33 കോടിരൂപ (കോര്‍പസ് ഫണ്ടില്‍നിന്ന് 33,57,29,000) നല്‍കി. ഇത് ചെലവഴിച്ചത് എന്തിനാണെന്നും പദ്ധതികളുടെ ഗുണഭോക്താക്കള്‍ ആരെന്നും അറിയാന്‍ പട്ടികജാതിക്കാര്‍ക്ക് അവകാശമില്ളെന്നാണ് മില്‍മയുടെ നിലപാട്.

പദ്ധതി നടപ്പാക്കിയതിന്‍െറ ജയ-പരാജയങ്ങള്‍ പട്ടികജാതിവകുപ്പ് പരിശോധിച്ചിട്ടുമില്ല. പട്ടികജാതിക്കാരുടെ വികസനഫണ്ട് എവിടേക്കെങ്കിലും ഒലിച്ചുപോകട്ടെ എന്നതാവണം വകുപ്പ് ഉദ്യോഗസ്ഥ മേധാവികളുടെ നിലപാട്. പട്ടികജാതിക്കാരുടെ വികസനങ്ങള്‍ക്കുള്ള ഫണ്ട് ഉപയോഗിച്ച് മില്‍മ യൂനിയന്‍ നടപ്പാക്കിയ ഒന്നാമത്തെ പദ്ധതി കനോപ്പി വാഹനത്തില്‍ ഐസ്ക്രീം വിതരണംചെയ്യലാണ്. ഇതിനായി രണ്ടുകോടി രൂപ മില്‍മക്ക് നല്‍കാന്‍ സര്‍ക്കാര്‍ 2011 നവംബറില്‍ അനുമതി നല്‍കി. പട്ടികജാതി ഡയറക്ടറേറ്റില്‍നിന്ന് ഡിസംബറില്‍ തുക മില്‍മ കൈപ്പറ്റുകയും ചെയ്തു. പാലക്കാട് -39, മലപ്പുറം- 26, കോഴിക്കോട്-18, വയനാട്-3, കണ്ണൂര്‍-8, കാസര്‍കോട്-6 എന്നിങ്ങനെയാണ് പദ്ധതിക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്. 2012 ഒക്ടോബറില്‍ മഹീന്ദ്രയുടെ കനോപ്പി വാഹനം മില്‍മ വിതരണംചെയ്തു. മലബാര്‍ മേഖലയിലെ തിരഞ്ഞെടുത്ത 100 പേര്‍ക്ക് കനോപ്പി ലഭിച്ചു. ഇതൊരു വന്‍ വിജയമായിത്തീര്‍ന്നെന്നാണ് മില്‍മയുടെ വിലയിരുത്തല്‍. കഴിഞ്ഞ സെപ്റ്റംബര്‍വരെയുള്ള കണക്ക് പരിശോധിച്ചപ്പോള്‍ 70 ലക്ഷം രൂപയുടെ വില്‍പന നടന്നുവെന്നാണ് മില്‍മയുടെ കണക്ക്. വിതരണം ചെയ്ത എല്ലായിടത്തും വന്‍ വിജയമാണെന്ന് തിരിച്ചറിഞ്ഞ് മില്‍മ പട്ടികജാതി ഡയറക്ടറേറ്റിനോട് 100 വണ്ടികള്‍കൂടി വിതരണം ചെയ്യാന്‍ തുക ആവശ്യപ്പെട്ടു. ഇത് ഉടനെ കിട്ടും.

എറണാകുളം, കോട്ടയം, തൃശൂര്‍, ഇടുക്കി ജില്ലകളിലും പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു. ഇതിനായി പട്ടികജാതിവകുപ്പ് ഒരു കോടിരൂപ അനുവദിച്ചിട്ടുണ്ട്. രണ്ടരലക്ഷം രൂപ മുടക്കി ഫ്രീസര്‍ ഫിറ്റ് ചെയ്ത കനോപ്പി 40 പേര്‍ക്ക് നല്‍കാനാണ് മില്‍മയുടെ തീരുമാനം. നവംബറില്‍ പദ്ധതി നടപ്പാക്കുമെന്ന് എറണാകുളം ഓഫിസ് പറഞ്ഞു. മലബാര്‍മേഖലയിലെ വിജയം എന്തായിരുന്നു? 100 പേരില്‍ അന്വേഷണത്തില്‍ കണ്ടത്തെിയ ആരുംതന്നെ ഇപ്പോള്‍ മില്‍മയില്‍നിന്ന് സാധനം എടുത്ത് വില്‍പന നടത്തുന്നില്ല. ഇവരില്‍നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് 25,000ത്തോളം രൂപ മില്‍മ ഓഫിസില്‍ അടച്ചതിനുശേഷമാണ് കനോപ്പി ലഭിച്ചത്. ഇത് കനോപ്പിയില്‍വെക്കുന്ന ഫ്രീസറിനാണെന്നാണ് മില്‍മ ഉദ്യോഗസ്ഥര്‍ പറഞ്ഞത്. എന്നാല്‍, വണ്ടിയില്‍ ഉണ്ടായിരുന്ന ഫ്രീസറിന് പുറമെ മറ്റൊരു ഫ്രീസറും നല്‍കിയിട്ടുണ്ടെന്ന് മില്‍മയും പറയുന്നു. ഇതിന് വിപണിയില്‍ 22,000 രൂപ വിലയുണ്ട്. 11,000 രൂപ ഗുണഭോക്താക്കളില്‍നിന്ന് വാങ്ങിയെന്നാണ് മില്‍മ ഉദ്യോഗസ്ഥന്‍ സന്തോഷ് പറയുന്നത്. ഏതാണ്ട് അഞ്ചു ഫോമുകളില്‍ ഇംഗ്ളീഷില്‍ എന്തൊക്കെയോ എഴുതി എല്ലാവരില്‍നിന്നും ഒപ്പിട്ടുവാങ്ങുകയുംചെയ്തു. ഇതിന്‍െറ ഫോട്ടോകോപ്പിപോലും നല്‍കിയതുമില്ല. ഇംഗ്ളീഷ് അറിയുന്ന ആരും ഗുണഭോക്താക്കളിലുണ്ടായിരുന്നില്ല. മില്‍മ ഒപ്പിട്ടുവാങ്ങിയ വ്യവസ്ഥകള്‍ എന്തെല്ലാമാണെന്ന് ഒരാളിനും അറിയില്ല. കനോപ്പി വിതരണം കഴിഞ്ഞതോടെ പട്ടികജാതി ഡയറക്ടറേറ്റിന്‍െറ ഉത്തരവാദിത്തം അവസാനിച്ചു. മില്‍മയുടെ കനോപ്പി വഴി 100പേര്‍ക്ക് സ്വയംതൊഴില്‍ ഉപജീവനം തുറന്നുകൊടുത്തുവെന്ന് മന്ത്രിയും പറഞ്ഞു.

മലബാറിലെ ദലിതര്‍ക്ക് വലിയ ആശ്വാസമായി മാറേണ്ട പദ്ധതിയാണിത്. പക്ഷേ, അങ്ങനെ സംഭവിച്ചില്ളെന്ന് അന്വേഷണത്തില്‍ തെളിയുന്നു. ഒരു വണ്ടിപോലും മലബാറില്‍ മില്‍മയുടെ ഗേറ്റ് കടന്നുപോകുന്നില്ല. മില്‍മയുടെ ചതികളും കനോപ്പിയിലെ ഫ്രീസറും ജീവിതം ഇനി പച്ചപിടിക്കുമെന്ന പ്രതീക്ഷയിലായിരുന്നു മില്‍മയില്‍നിന്ന് കനോപ്പി കിട്ടിയവര്‍. എന്നാല്‍, കനോപ്പി വീട്ടിലത്തെിച്ച് പരിശോധിച്ചപ്പോള്‍ ട്യൂബ്ലൈറ്റുകള്‍ കത്തുന്നില്ളെന്ന് പലരും തിരിച്ചറിഞ്ഞു. രാത്രി ഐസ്ക്രീം വില്‍പനക്ക് മൂന്നു ട്യൂബ് ഫിറ്റ് ചെയ്താണ് കനോപ്പി നല്‍കിയത്. വണ്ടിയിലെ ബാറ്ററിയില്‍നിന്ന് ട്യൂബ് കത്തിക്കാനാവില്ല. മില്‍മ അധികൃതര്‍ നടത്തിയ ഒന്നാമത്തെ തട്ടിപ്പായിരുന്നു ഇതെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. വെറുതെ കാണാന്‍വേണ്ടി പകല്‍ ട്യൂബുകള്‍ കൊണ്ടുനടക്കാം. പുതിയ വണ്ടിയായിട്ടും കനോപ്പി മിക്കപ്പോഴും കേടായി. പണി ധാരാളം. ഇതിനെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ ലഭിക്കുന്ന ഉത്തരം മില്‍മ വിതരണത്തിന് എടുത്തത് വളരെ മോശപ്പെട്ട വണ്ടിയാണെന്ന് വ്യക്തമാകുന്നു. മാത്രമല്ല കനോപ്പിക്ക് 1.50-1.60 ലക്ഷം രൂപയേ വിലവരൂ. എന്നാല്‍, സര്‍ക്കാറില്‍നിന്ന് രണ്ടു ലക്ഷം രൂപയാണ് മില്‍മ കൈപ്പറ്റിയത്. നൂറു കനോപ്പി ഒന്നിച്ചു വാങ്ങിയപ്പോള്‍ ലഭിച്ച ലാഭം വേറെ. കനോപ്പി ലഭിച്ചവര്‍ മില്‍മയുടെ പാല്‍ഉല്‍പന്നങ്ങള്‍ ഉത്സാഹത്തോടെ വിറ്റുതുടങ്ങി. എന്നാല്‍, മില്‍മ ഓഫിസില്‍നിന്ന് ദലിതരോടുണ്ടായ സമീപനം മറ്റു പല ഓഫിസുകളെയുംപോലെതന്നെയായിരുന്നു. വര്‍ഷങ്ങളായി മില്‍മക്ക് ഏജന്‍സിയുള്ള സ്ഥലങ്ങളില്‍തന്നെയാണ് കനോപ്പി വില്‍പനക്കും അനുമതി നല്‍കിയത്. പദ്ധതി നടപ്പാക്കുമ്പോള്‍ ഇക്കാര്യങ്ങളൊന്നും ഉദ്യോഗസ്ഥര്‍ പരിഗണിച്ചില്ല. നല്ല കച്ചവടമുള്ള ദിവസങ്ങളില്‍ സാധനങ്ങള്‍ വിറ്റുതീരുമ്പോള്‍ വണ്ടിയുമായത്തെിയാല്‍ മില്‍മയില്‍നിന്ന് ഉല്‍പന്നങ്ങള്‍ ലഭിക്കില്ല. ഉത്സവകാലത്ത് അമ്പലങ്ങളില്‍ തറവാടക നേരത്തേ കൊടുത്തിട്ടാണ് വാഹനത്തില്‍ വില്‍പന നടത്തുന്നത്. ആദ്യം കൊണ്ടുപോവുന്ന സാധനം പെട്ടെന്ന് വിറ്റുപോവും. പിന്നെ ഉത്സവം കഴിഞ്ഞാവും സാധനം ലഭിക്കുക. ഇങ്ങനെ നഷ്ടം സഹിക്കേണ്ടിവന്ന നിരവധി സംഭവങ്ങളുണ്ടായി.

കാസര്‍കോട്ടുള്ളവര്‍ക്ക് ഒരുദിവസം കച്ചവടം നടത്താനുള്ള സാധനം ലഭിക്കും. പിന്നെ രണ്ടുമൂന്നുദിവസം സാധനം കിട്ടില്ല. 20 പാക്കറ്റ് ആവശ്യപ്പെട്ടാല്‍ നാല് പാക്കറ്റ് ലഭിച്ചാല്‍ ഭാഗ്യമെന്ന് ഗുണഭോക്താക്കള്‍ പറയുന്നു. നല്ലവില്‍പന നടക്കുന്ന സമയങ്ങളിലാണ് മില്‍മയുടെ ഇത്തരം നടപടി. സ്വകാര്യ സ്ഥാപനങ്ങള്‍ 10,15,20 എന്നിങ്ങനെ വിലയിടുമ്പോള്‍ മില്‍മ 7,13,23 എന്നിങ്ങനെ വിലയിടും. ചില്ലറ എത്ര ശേഖരിച്ചാലും തികയില്ല. ഇങ്ങനെയും നഷ്ടം ഉണ്ടാവും. വണ്ടി വീട്ടില്‍ കയറ്റിയിട്ട് മറ്റു ജോലിക്ക് പോകാന്‍ കഴിയില്ല. കാസര്‍കോട്ടും കണ്ണൂരുമൊക്കെ ഇക്കാര്യത്തില്‍ ഗുണഭോക്താക്കളുമായി തര്‍ക്കം ഉണ്ടായി. കോഴിക്കോട്ടുകാര്‍ പറയുന്നത് ഉദ്യോഗസ്ഥര്‍ വലിയ വണ്ടികളില്‍ സാധനങ്ങള്‍ കയറ്റിവിടുമെന്നാണ്. പട്ടികജാതിക്കാരുടെ ചെറിയവണ്ടിക്ക് സാധനമില്ല. 500 കവര്‍ ചോദിച്ചാല്‍ 100 നല്‍കും. എന്നാല്‍, വില്‍പന ഒട്ടുമില്ലാത്തപ്പോള്‍ മില്‍മയില്‍നിന്ന് ഫോണ്‍ വിളിവരും. മറ്റുള്ള ഏജന്‍സികള്‍ക്ക് വില്‍പനകേന്ദ്രത്തില്‍ സാധനം മില്‍മതന്നെ എത്തിച്ചുകൊടുക്കും. എന്നാല്‍, കനോപ്പി മില്‍മയില്‍ എത്തണം. പാല്‍ ഉല്‍പന്നങ്ങളില്‍ വില്‍പനയില്ലാത്തവ തിരഞ്ഞ് കനോപ്പിയിലേക്ക് കയറ്റും. പട്ടികജാതിക്കാരുടെ കനോപ്പിക്ക് സമയത്ത് സാധനം ലഭിക്കില്ളെന്ന് തിരിച്ചറിഞ്ഞ ചില ഗുണഭോക്താക്കള്‍ ഉദ്യോഗസ്ഥരുടെ നടപടിയെ ചോദ്യംചെയ്തു. ഇതോടെ കോഴിക്കോട്ടെ മില്‍മ ഉദ്യോഗസ്ഥര്‍ (2013 ഫെബ്രുവരിയോടെ) ഒറ്റക്കെട്ടായി. കനോപ്പിയുമായി സാധനത്തിനത്തെിയാല്‍ വെറുംകൈയോടെ മടങ്ങുന്ന അവസ്ഥ പലര്‍ക്കുമുണ്ടായി. കാസര്‍കോട്ടും കണ്ണൂരും ഇത് സ്ഥിരം സംഭവമായി. ഇതോടെ കോഴിക്കോട്ട് കനോപ്പി ലഭിച്ച 18 പേരും യോഗം ചേര്‍ന്നു. മില്‍മയുടെ നടപടിക്കെതിരെ പട്ടികജാതിവകുപ്പില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചു. പട്ടികജാതി വകുപ്പ് രക്ഷക്കത്തെുമെന്നായിരുന്നു വിചാരം. എന്നാല്‍, സംഭവിച്ചത് മറിച്ചാണ്. രണ്ടിടത്തെയും ഉദ്യോഗസ്ഥര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. പരാതി തയാറാക്കി നല്‍കിയവര്‍ ആരൊക്കെയാണെന്ന വിവരം മില്‍മയിലത്തെി. പരാതി നല്‍കാന്‍ മുന്നില്‍നിന്നയാളെ മില്‍മ ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞു. സാധനത്തിന് മില്‍മയിലത്തെിയപ്പോള്‍ യൂനിയന്‍ ഉണ്ടാക്കിയോ എന്ന് ഉദ്യോഗസ്ഥര്‍ അന്വേഷിച്ചു. പരാതിയെ തുടര്‍ന്ന് ഫെബ്രുവരി 27ന് പട്ടികജാതി ഡയറക്ടര്‍ പെരിങ്ങൊളം മില്‍മയില്‍ അന്വേഷണത്തിന് എത്തി. ഇതോടെ കനോപ്പി ഓടിക്കുന്നവരുടെ യോഗംവിളിക്കാന്‍ മില്‍മ ഉദ്യോഗസ്ഥര്‍ തയാറായി. സന്തോഷത്തോടെ എല്ലാവര്‍ക്കും ഭക്ഷണം നല്‍കി. ഒപ്പം വില്‍പനക്കുള്ള സാധനങ്ങളും. ഇതൊരു മരണമണിയായിരുന്നുവെന്ന് ആരും തിരിച്ചറിഞ്ഞില്ല. കനോപ്പിയിലെ മില്‍മ നല്‍കിയ ഫ്രീസറുകള്‍ കേടാകാന്‍ തുടങ്ങി. മോശപ്പെട്ട ഫ്രീസറാണ് വണ്ടിയില്‍ ഫിറ്റുചെയ്തുകൊടുത്തത്. ശരിയാക്കാന്‍ കോഴിക്കോട്ട് സര്‍വിസ് സെന്‍ററുകളില്‍ എത്തിയപ്പോഴാണ് ഇക്കാര്യം മിക്കവരും തിരിച്ചറിയുന്നത്. നാലുമണിക്കൂര്‍പോലും തണുപ്പ് നില്‍ക്കില്ല. ആയിരക്കണക്കിന് രൂപയുടെ സാധനങ്ങള്‍ പലര്‍ക്കും നഷ്ടപ്പെട്ടു. എന്നും തകരാറിലാവുന്ന ഫ്രീസര്‍. പ്ളഗ് കുത്തിയാല്‍ വൈദ്യുതി ചാര്‍ജാവുന്നില്ല. ചാര്‍ജ് വളരെവേഗം ഇല്ലാതാവും. അതോടെ സാധനങ്ങളെല്ലാം ചീയും. ഇങ്ങനെ ആയിരക്കണക്കിന് രൂപ നഷ്ടപ്പെട്ടവരുണ്ട്. മില്‍മയാകട്ടെ നഷ്ടം സഹിക്കാന്‍ തയാറല്ല. ഫ്രീസര്‍ കമ്പനിക്കെതിരെ ചിലര്‍ പരാതിനല്‍കി.

കുറഞ്ഞ വിലയ്ക്ക് മില്‍മ ഉദ്യോഗസ്ഥര്‍ വാങ്ങിയ ഫ്രീസറുകള്‍ക്ക് വാറണ്ടിയില്ല. ആറുമാസത്തിനകം കേടായാല്‍ മാറ്റിനല്‍കുമെന്ന് വ്യവസ്ഥയുണ്ടായിരുന്നില്ല. ഇത് വലിയൊരു തട്ടിപ്പായിരുന്നുവെന്ന് കനോപ്പി ലഭിച്ചവര്‍ പറയുന്നു. കന്നുകാലിവളര്‍ത്തല്‍ എന്ന ‘കറവപ്പശു’ മില്‍മ ഉദ്യോഗസ്ഥര്‍ വിലകുറഞ്ഞ ഫ്രീസര്‍ നല്‍കി കബളിപ്പിച്ചതിനെതിരെ കോഴിക്കോട്ടെ ഗുണഭോക്താക്കള്‍ അദാലത്തില്‍ പരാതി നല്‍കി. ഇതോടെ ഉദ്യോഗസ്ഥരുടെ സമീപനരീതിയാകെ മാറി. സാധനങ്ങള്‍ നല്‍കുന്നത് പൂര്‍ണമായും തടഞ്ഞു. കനോപ്പി വാടകക്ക് നല്‍കാന്‍ മില്‍മ ഉദ്യോഗസ്ഥര്‍തന്നെ ചിലരോട് പറഞ്ഞു. കനോപ്പി വാടകക്ക് എടുക്കുന്ന ആളുകളെ പരിചയപ്പെടുത്തിക്കൊടുക്കാനും അവര്‍ തയാറായി. വര്‍ഷത്തില്‍ അഞ്ചുമാസം മാത്രമാണ് സീസണ്‍. മില്‍മയുടെ ഉല്‍പന്നമല്ലാതെ മറ്റൊന്നും വില്‍ക്കാന്‍ ഉപയോഗിക്കരുതെന്ന് വ്യവസ്ഥയുണ്ട്. ഇതിനാല്‍ കനോപ്പി ലഭിച്ചവരില്‍ ബഹുഭൂരിപക്ഷവും സ്വന്തം വീടുകളില്‍ വണ്ടി വെറുതെ ഇട്ടിരിക്കുകയാണ്. ഡ്രൈവിങ് അറിയാവുന്നവര്‍ വാടക ഓട്ടോറിക്ഷ ഓടിക്കുന്നു. മറ്റുള്ളവര്‍ പലതരം കൂലിപ്പണിക്കുപോകുന്നു. ഇപ്പോള്‍ മില്‍മയില്‍നിന്ന് ഉല്‍പന്നം എടുത്തു വില്‍ക്കുന്ന ആരുമില്ളെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. ചിലര്‍ വണ്ടി വാടകക്ക് നല്‍കിയിട്ടുണ്ട്. ഇങ്ങനെ വാടകക്ക് നല്‍കിയവരില്‍ ചിലര്‍ക്ക് ഇപ്പോള്‍ വണ്ടി ആരുടെ കൈയിലാണെന്നുപോലും അറിയില്ല. കനോപ്പി ലഭിച്ചിരുന്നോ എന്നന്വേഷിച്ചാല്‍ ലഭിച്ചിട്ടില്ളെന്ന് പറയുന്നവരുമുണ്ട്. കാസര്‍കോട്ട് ഒക്ടോബര്‍ 21ന് ഗുണഭോക്താക്കളുടെ യോഗം വിളിച്ചിരുന്നു. പുതിയ ഫ്രീസറുകള്‍ വിതരണം ചെയ്യാമെന്ന് ഉദ്യോഗസ്ഥര്‍ സമ്മതിച്ചതായി ഗുണഭോക്താക്കള്‍ പറയുന്നു. എന്നാല്‍, ഇതിനുള്ള പണം ആര് നല്‍കും? മില്‍മ നല്‍കുമോ എന്ന കാര്യം ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. ഏതായാലും പട്ടികവര്‍ഗവകുപ്പിന്‍െറ രണ്ടുകോടി പാഴായി. കനോപ്പി വിതരണം മാത്രമല്ല സര്‍ക്കാര്‍ മില്‍മയെ ഏല്‍പിച്ചത്. വടക്കന്‍കേരളത്തിലെ ദലിത് സ്ത്രീകള്‍ക്ക് ഉപജീവനമാര്‍ഗമായി പശുവളര്‍ത്തല്‍ പദ്ധതിക്കായി 2012 ഫെബ്രുവരി ഒമ്പതിന്് പട്ടികജാതി ഡയറക്ടറേറ്റ് മില്‍മക്ക് 30.87 കോടി കൈമാറി. 3000 സ്ത്രീകള്‍ക്കാണ് ആനുകൂല്യം നല്‍കാന്‍ തീരുമാനിച്ചത്. പാലക്കാട്-1100, മലപ്പുറം-800, കോഴിക്കോട്-550, വയനാട്-100, കണ്ണൂര്‍-250, കാസര്‍കോട്-200 എന്നിങ്ങനെയായിരുന്നു ഗുണഭോക്താക്കളുടെ എണ്ണം. എന്നാല്‍, പദ്ധതി നടപ്പാക്കാന്‍ മില്‍മ വലിയ താല്‍പര്യം കാണിച്ചില്ല. പദ്ധതി മുന്നോട്ടുപോകാതെ വന്നപ്പോള്‍ ഗുണഭോക്താക്കളുടെ എണ്ണത്തില്‍ കുറവ് വരുത്താന്‍ തീരുമാനിച്ചു. കോഴിക്കോട് മില്‍മയെ ഏല്‍പിച്ച പദ്ധതി എറണാകുളം, തിരുവനന്തപുരം മില്‍മകള്‍ക്കുകൂടി വിഭജിച്ചു നല്‍കി. പദ്ധതി 2012-13 സാമ്പത്തികവര്‍ഷത്തില്‍ മില്‍മ നടപ്പാക്കിയെന്നാണ് പട്ടികവര്‍ഗ ഡയറക്ടറേറ്റ് പറയുന്നത്. ഗുണഭോക്താക്കള്‍ ആരായിരുന്നുവെന്ന് മില്‍മക്കു മാത്രമേ അറിയൂ. പട്ടികവര്‍ഗവകുപ്പിന് ഇതുവരെ ഗുണഭോക്താക്കളുടെ പട്ടിക കൈമാറിയിട്ടില്ല. 3000 പേര്‍ക്ക് 30 കോടിരൂപ നല്‍കിയാല്‍ ഒരാള്‍ക്ക് ശരാശരി ഒരു ലക്ഷം രൂപ ലഭിക്കണം. ഗുണഭോക്താക്കളുടെ സംഖ്യ വെട്ടിക്കുറച്ച് 1800 ആക്കിയപ്പോള്‍ ബാക്കി പണം എന്തുചെയ്തുവെന്ന് മില്‍മക്ക് മാത്രമേ അറിയൂ. ഇതോടൊപ്പം 2011 ല്‍ ഇടുക്കി, എറണാകുളം, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ 500 പട്ടികജാതി സ്ത്രീകള്‍ക്ക് പശുവളര്‍ത്തലിന് പൂള്‍ഡ് ഫണ്ടില്‍നിന്ന് 1.31 കോടി രൂപ എറണാകുളം മില്‍മക്ക് നല്‍കിയിട്ടുണ്ട്. ഈ തുക മില്‍മ എന്തുചെയ്തുവെന്ന് പട്ടികജാതി ഡയറക്ടറേറ്റിന് അറിയില്ല. മറ്റൊരു പദ്ധതി ബയോഗ്യാസ് പദ്ധതിയായിരുന്നു. ബയോഗ്യാസ് സ്ഥാപിക്കാന്‍ 800 പേര്‍ക്ക് 10,000 രൂപ ക്രമത്തില്‍ ധനസഹായം നല്‍കാന്‍ ഭരണാനുമതി ലഭിച്ചു. ഇതിന്‍െറ വിതരണ ഉത്തരവാദിത്തവും കോഴിക്കോട് മില്‍മക്കാണ്. ഗുണഭോക്താക്കളുടെ പട്ടിക മില്‍മ ഓഫിസില്‍ മാത്രമേ ലഭിക്കുകയുള്ളൂവെന്നാണ് പട്ടികജാതി വകുപ്പ് പറയുന്നത്. ഇതിനു പുറമെ മൃഗസംരക്ഷണവകുപ്പ് പട്ടികജാതിക്കാര്‍ക്കായി പോത്തുകുട്ടി പരിപാലന പദ്ധതി ഏറ്റെടുത്തു. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 300 ഗുണഭോക്താക്കള്‍ക്ക് ഇവര്‍ 92.66 ലക്ഷം 2012-13 ലെ പൂള്‍ഡ് ഫണ്ടില്‍നിന്നാണ് അനുവദിച്ചത്. 2012 നവംമ്പര്‍ 23ന് സര്‍ക്കാര്‍ അനുമതി നല്‍കി. ഇവിടെയും ശരാശരി ഒരു ഗുണഭോക്താവിന് 30,000 രൂപ ലഭിക്കണം.

2013 ഫെബ്രുവരിയില്‍ ഡിമാന്‍ഡ് ഡ്രാഫ്റ്റ് മൃഗസംരക്ഷണ വകുപ്പിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍, വകുപ്പിന് എസ്.ബി.ടി അക്കൗണ്ട് ഇല്ലാത്തതിനാല്‍ പുതിയ അക്കൗണ്ട് തുടങ്ങുന്നതിന് അനുമതിക്കായി മാര്‍ച്ച് 30ന് സര്‍ക്കാറിനെ സമീപിച്ചു. സര്‍ക്കാര്‍ ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ ഗുണഭോക്താക്കളുടെ പട്ടിക ഇതുവരെ മൃഗസംരക്ഷണവകുപ്പ് തയാറാക്കിയിട്ടില്ല. പട്ടികജാതി വനിതകള്‍ക്കായി ആടുവളര്‍ത്തലിന് 60 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ഇതും നടപ്പാക്കിയിട്ടില്ല. സംസ്ഥാനത്താകെ പട്ടികവര്‍ഗ കോളനികളില്‍ കാര്‍ഷികമേഖലയുടെ വികസനത്തിന് അഞ്ചുകോടിയോളം (4.93 കോടി) രൂപ നീക്കിവെച്ചെങ്കിലും ഒരു രൂപപോലും ചെലവഴിച്ചിട്ടുമില്ല. സൈബര്‍ശ്രീക്ക് നല്‍കിയ തൊഴില്‍പരിശീലന ഫണ്ട് പട്ടികജാതിക്കാരുടെ വികസനത്തിനുള്ള കോര്‍പസ് ഫണ്ടും പൂള്‍ഡ് ഫണ്ടും ചെലവഴിക്കുന്നതിന്‍െറ കണക്കുകള്‍ പരിശോധിച്ചാല്‍ മില്‍മ നടത്തിയതുപോലെ മറ്റൊരു തട്ടിപ്പ് കണ്ടത്തൊം. 2011-12 സാമ്പത്തിക വര്‍ഷത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി കോര്‍പസ് ഫണ്ട് 136.14 കോടിരൂപയും പൂള്‍ഡ് ഫണ്ട് 84.96 കോടി രൂപയും വകയിരുത്തി. ഇതില്‍ കോര്‍പസ് ഫണ്ടില്‍നിന്ന് 134.36 കോടി രൂപയും പൂള്‍ഡ് ഫണ്ട് 52.28 കോടിയും ചെലവഴിച്ചുകഴിഞ്ഞു. സര്‍ക്കാര്‍ പറയുന്നതനുസരിച്ച് വളരെ കുറച്ച് പണം മാത്രമാണ് ഇനി ചെലവഴിക്കാനുള്ളത്. പട്ടികജാതി വകുപ്പിന്‍െറ കണക്കനുസരിച്ച് പൂള്‍ഡ് ഫണ്ട് ചെലവഴിക്കാതെപോയത് വെറും 88.2 ലക്ഷം രൂപമാത്രമാണ്. ഇതൊന്നും കരാറുകാര്‍വഴിയോ സ്വകാര്യവ്യക്തികള്‍വഴിയോ അല്ല ചെലവഴിച്ചത്, സര്‍ക്കാറിന്‍െറ വിവിധ വകുപ്പുകള്‍ വഴിയാണ് പദ്ധതികള്‍ നടപ്പാക്കിയത്. സര്‍ക്കാറിന്‍െറ അംഗീകൃത സ്ഥാപനങ്ങളും പട്ടികജാതിവികസനവകുപ്പും ചില പദ്ധതികള്‍ നേരിട്ട് നടപ്പാക്കി. ഫണ്ട് തിരിമറിനടക്കുന്ന ഒരു മേഖല സ്വയംതൊഴില്‍ പരിശീലനമാണ്. കഴിഞ്ഞ ഇടതുസര്‍ക്കാര്‍കാലത്ത് അനുവദിച്ചതിനെക്കാള്‍ വലിയ തുകയാണ് പട്ടികജാതി വികസന വകുപ്പ് തൊഴില്‍ പരിശീലനത്തിനായി നല്‍കിയിരിക്കുന്നത്. മറ്റു സമുദായങ്ങള്‍ക്കൊപ്പം തൊഴിലിടങ്ങളില്‍ ഇവര്‍ക്ക് അവസരം ലഭിക്കുന്നില്ളെന്നത് തിരിച്ചറിഞ്ഞാണ് നടപടിയെന്ന് അവകാശവാദം. ഇതിനായി എത്ര രൂപ ചെലവഴിച്ചുവെന്ന് വി. ശശി എം.എല്‍.എയുടെ ചോദ്യത്തിന് മന്ത്രി എ.പി. അനില്‍കുമാര്‍ നിയമസഭയില്‍ എഴുതി നല്‍കിയ മറുപടി 8.98 കോടി എന്നാണ്. എന്നാല്‍, വിവരാവകാശമനുസരിച്ച് പട്ടികവര്‍ഗവകുപ്പ് നല്‍കുന്ന കണക്കില്‍ 9.29 കോടി ചെലവഴിച്ചിരിക്കുന്നു. നിയമസഭയില്‍ പറഞ്ഞകണക്കില്‍ 31 ലക്ഷം രൂപ വിട്ടുപോയതാവാം. ഇത് മാത്രമല്ല കണക്കിന്‍െറ വിശദാംശങ്ങളിലും ഭിന്നത കാണുന്നുണ്ട്. നിയമസഭയില്‍ വെളിപ്പെടുത്തിയതനുസരിച്ച് 2011-12ല്‍ 2.72 കോടിയും 2012-13ല്‍ 6.25 കോടി രൂപയുമാണ് പട്ടികജാതിക്കാരുടെ തൊഴില്‍പരിശീലനത്തിന് ചെലവഴിച്ചത്. സൈബര്‍ശ്രീ, എന്‍.ഐ.ഐ.ടി, എന്‍.ടി.ടി.എഫ്, കെല്‍ട്രോണ്‍, ഐ. ഇ.എസ്, ടാന്‍ഡം, സിവില്‍സര്‍വിസ് പ്രിലിമിനറി കോച്ചിങ് സെന്‍റര്‍, ഹോര്‍ട്ടികള്‍ച്ചര്‍മിഷന്‍ തുടങ്ങിയവയാണ് ഫണ്ട് കൈപ്പറ്റിയിരിക്കുന്നത്. ആദ്യത്തെ സ്ഥാപനം തിരുവനന്തപുരം വഴുതക്കാട്ടുള്ള സൈബര്‍ശ്രീയാണ്. പട്ടികജാതിവകുപ്പിന്‍െറ കീഴിലുള്ള സ്ഥാപനങ്ങളിലൊന്നാണിത്. പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് ഇവിടെ പരിശീലനം നല്‍കുന്നത്. യു.ഡി.എ ഫ് അധികാരത്തില്‍ വന്നതിനുശേഷം പട്ടികവര്‍ഗവകുപ്പില്‍നിന്ന് 2011-13 കാലത്ത് തൊഴില്‍പരിശീലനം നല്‍കാന്‍ സൈബര്‍ശ്രീക്ക് ലഭിച്ചത് 1.32 കോടിയാണ്. ഇത് മന്ത്രി എ.പി. അനില്‍കുമാര്‍ നിയമസഭക്കു മുന്നില്‍വെച്ച കണക്കാണ്. മന്ത്രിയുടെ കണക്കുപുസ്തകം പറയുന്നതനുസരിച്ച് 2012 മാര്‍ച്ചില്‍ സൈബര്‍ശ്രീക്ക് പ്രോഡക്ട് ഡിസൈനിങ്ങില്‍ 40 പേര്‍ക്ക് പരിശീലനം നല്‍കാന്‍ 20.56 ലക്ഷം നല്‍കി. ഇതിനു പുറമെ ഇന്‍റന്‍സിവ് അഡ്വാന്‍സ്ഡ് വികസന പരിശീലനത്തിനും 20.44 ലക്ഷം നല്‍കി. ഇതിലും 40 പേര്‍ക്ക് പരിശീലനം നല്‍കി. ഇങ്ങനെ 2012ല്‍ പട്ടികവര്‍ഗവകുപ്പ് 41 ലക്ഷം നല്‍കിയപ്പോള്‍ സൈബര്‍ശ്രീയുടെ കണക്കുപുസ്തകത്തില്‍ പതിഞ്ഞത് 8.62 ലക്ഷം രൂപ മാത്രമാണ്. ഇവിടെ മൂന്നു കോഴ്സുകള്‍ മാത്രമാണ് നടത്തുന്നതെന്ന് സൈബര്‍ശ്രീ അധികൃതര്‍ വിശദീകരിക്കുന്നു. സോഫ്റ്റ്വെയര്‍ എന്‍ജിനീയറിങ്, പ്രോഡക്ട് ഡിസൈനിങ്, ന്യൂ മീഡിയ ടെക്നോളജി എന്നിങ്ങനെ. ഇതില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറിങ്ങില്‍ രണ്ടുബാച്ചുകളില്‍ 20 പേര്‍ക്കു വീതം പരിശീലനം നല്‍കി. രണ്ടാമത്തെ ബാച്ചിന്‍െറ പരിശീലനം പൂര്‍ത്തിയാകുന്നു. പ്രോഡക്ട് ഡിസൈനിങ്ങിലും രണ്ടു ബാച്ചില്‍ പത്തുപേര്‍ക്കുവീതം പരിശീലനം നല്‍കി. ഈ രണ്ടു കോഴ്സുകളും ആറുമാസമാണ്. ന്യൂ മീഡിയ ടെക്നോളജീസില്‍ ആകെ 50 പേര്‍ക്കാണ് പരിശീലനം നല്‍കിയത്. ഇത് നാലുമാസ കോഴ്സാണ്. 110 പേര്‍ക്കാണ് പരിശീലനം നല്‍കിയതെന്ന് സ്ഥാപനം പറയുന്നു. ഇതില്‍ 30 പേരുടെ പരിശീലനം നിയമസഭ നടക്കുന്ന വേളയില്‍ പൂര്‍ത്തിയായിട്ടില്ല. പട്ടികവര്‍ഗവകുപ്പിന്‍െറ ഓഫിസില്‍ സൈബര്‍ശ്രീ ഡയറക്ടര്‍ കൈയൊപ്പ് ചാര്‍ത്തിയ രണ്ടു രശീതികള്‍ ഉണ്ട്. ഇതും മന്ത്രി നിയമസഭയില്‍ ഹാജരാക്കിയിരുന്നു.

2012 മാര്‍ച്ച് 15ന് രണ്ടു രശീതികളില കേരളത്തില്‍ വന്‍ അഴിമതിക്കുള്ള മറയാണ് പലര്‍ക്കും പട്ടികജാതി വികസനഫണ്ട്. അഴിമതി ഒഴിവാക്കി വരുമാന വര്‍ധിത പദ്ധതികള്‍ക്ക് ഇഷ്ടാനുസരണം ഫണ്ട് വിനിയോഗിക്കുന്നതിനാണ് സംസ്ഥാന ആസൂത്രണബോര്‍ഡ് മഹാരാഷ്ട്ര(1994) മാതൃകയില്‍ കോര്‍പസ്, പൂള്‍ഡ് ഫണ്ടുകള്‍ക്ക് പ്രത്യേകം തുക നീക്കിവെച്ചത്. ഈ തുക ചെലവഴിക്കുന്നതിന് ആസൂത്രണബോര്‍ഡിന്‍െറ നേരിട്ടുള്ള നിയന്ത്രണ സംവിധാനമുണ്ടെന്നാണ് എം.എല്‍.എമാരുടെ അഭിപ്രായം. എന്നാല്‍, ആസൂത്രണബോര്‍ഡ് കോര്‍പസ്- പൂള്‍ഡ് ഫണ്ടില്‍നിന്നും നല്ളൊരു ഭാഗം ഗ്രാമപഞ്ചായത്തുകളെ ഏല്‍പിക്കുകയാണ്. ഇതോടൊപ്പം പദ്ധതി നടപ്പാക്കുന്നതിനുവേണ്ടി പല സ്ഥാപനങ്ങള്‍ക്കും ഫണ്ട് കൈമാറുന്നുണ്ട്. എന്നാല്‍, ഇവര്‍ പദ്ധതി സമയബന്ധിതമായി പട്ടികജാതിക്കാര്‍ക്ക് പ്രയോജനം നല്‍കുന്നവിധം നടപ്പാക്കിയോ എന്ന് ആസൂത്രണബോര്‍ഡ് അന്വേഷിക്കുന്നില്ല. ഫണ്ട് വാങ്ങിയ ഏജന്‍സികളും പഞ്ചായത്തുകളും പദ്ധതി നടപ്പാക്കിയോയെന്ന് ഉറപ്പുവരുത്താനാവുന്നുമില്ല. പല പഞ്ചായത്തുകളും പട്ടികജാതി വികസനഫണ്ടില്‍ 50 ശതമാനംപോലും ചെലവഴിക്കുന്നില്ല. ചെലവഴിക്കുന്നതാകട്ടെ പട്ടികജാതിക്കാര്‍ക്ക് പ്രയോജനമില്ലാത്ത പദ്ധതികള്‍ക്കുമാണ്. ജനകീയാസൂത്രണം നടപ്പാക്കിയതോടെയാണ് ഇത്തരത്തില്‍ പട്ടികജാതി ഫണ്ട് കണക്കില്ലാതെ വഴിമാറി ഒഴുകാന്‍ തുടങ്ങിയത്. ഇക്കാര്യത്തില്‍ ആസൂത്രണ ബോര്‍ഡും പഞ്ചായത്തും കുറ്റകരമായ അനാസ്ഥകാണിക്കുന്നതിന് ഉദാഹരണമാണ് മില്‍മ, എന്‍.ടി.ടി.എഫ്, എന്‍.ഐ.ഐ.ടി, സൈബര്‍ശ്രീ തുടങ്ങിയ വിവിധ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ ഫണ്ട്. ദലിതര്‍ക്ക് ഈ പദ്ധതികളില്‍നിന്ന് നാമമാത്ര നേട്ടംപോലും ഉണ്ടാകുന്നില്ല. പട്ടികജാതിവകുപ്പാകട്ടെ നിശ്ശബ്ദം അഴിമതിക്ക് കുടപിടിക്കുന്നു. പട്ടികജാതി വികസന ഫണ്ട് എങ്ങനെയൊക്കെയാണ് ചെലവഴിക്കപ്പെട്ടത്? ആരാണ് യഥാര്‍ഥത്തില്‍ നേട്ടം കൊയ്തത്? അഴിമതിയുടെ രൂപങ്ങള്‍ എന്തൊക്കെ? ദലിതരുടെ ചോരയൂറ്റി വളരുന്ന മില്‍മ ഗുണമേന്മയുള്ള പാല്‍ മലയാളിക്ക് നല്‍കുന്നത് മില്‍മയാണെന്ന കാര്യത്തില്‍ സംശയമില്ല. പൊതുമേഖലാ സ്ഥാപനം എന്ന നിലയില്‍ മലയാളിയുടെ മനസ്സില്‍ മില്‍മക്ക് സവിശേഷ സ്ഥാനവുമുണ്ട്. എന്നാല്‍, പട്ടികജാതിക്കാരെ (ദലിതരെ) സംബന്ധിച്ച് അവരുടെ തലവിധി നിര്‍ണയിക്കുന്ന സ്ഥാപനവുംകൂടിയാണ് മില്‍മ. വികസനഫണ്ട് ഊറ്റിക്കുടിക്കുന്ന സ്ഥാപനങ്ങളിലൊന്നും മില്‍മയാണ്. കേരളത്തിലെ ക്ഷീരകര്‍ഷകരില്‍ നല്ല പങ്ക് ദലിതരാണ്. കാലിവളര്‍ത്തല്‍ പാരമ്പര്യമായി സ്വീകരിച്ചവരും ജീവിതം നിലനിര്‍ത്താന്‍ പുതുതായി സ്വീകരിച്ചവരും ദലിതര്‍ക്കിടയിലുണ്ട്. പ്രത്യേകിച്ച് അവരിലെ സ്ത്രീകള്‍. ഇതിനാലാണ് പട്ടികജാതിക്കാരുടെ വികസനത്തിനുള്ള ഫണ്ടില്‍നിന്ന് വലിയ തുക മില്‍മക്ക് പട്ടികജാതി ഡയറക്ടറേറ്റ് നല്‍കുന്നത്. ഈ ഫണ്ട് മില്‍മ എങ്ങനെയാണ് വിനിയോഗിക്കുന്നത്? പട്ടികജാതി ഡയറക്ടറേറ്റില്‍ അന്വേഷിച്ചാല്‍ മറുപടി, മില്‍മയില്‍ തിരക്കാനാണ്. പദ്ധതി നടപ്പാക്കാനുള്ള ഫണ്ട് മില്‍മക്ക് കൈമാറുന്നതോടെ ഡയറക്ടറേറ്റിന്‍െറ ഉത്തരവാദിത്തം അവസാനിച്ചുവെന്നാണ് അതിനര്‍ഥം. മോണിറ്ററിങ് സംവിധാനമില്ല. അതുകൊണ്ടുതന്നെ മില്‍മയുടെ ഉദ്യോഗസ്ഥരാണ് പദ്ധതി നടത്തിപ്പുകാര്‍. മില്‍മയിലെ ഉദ്യോഗസ്ഥരോട് നേരിട്ട് അന്വേഷിച്ചാല്‍ വിവരങ്ങള്‍ ലഭിക്കില്ല. വിവരാവകാശനിയമം അനുസരിച്ച് അപേക്ഷ നല്‍കിയാല്‍ മില്‍മ നിയമത്തിനും മേലെയാണെന്ന ഉദ്യോഗസ്ഥരുടെ മറുപടി ലഭിക്കും. വിവരാവകാശ നിയമത്തില്‍ സഹകരണ സ്ഥാപനങ്ങളെ ഒഴിവാക്കിയ സുപ്രീംകോടതി ഉത്തരവാണ് അതിന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുക. അപ്പോള്‍, മില്‍മയുടെ പദ്ധതികളുടെ ഗുണഭോക്താക്കളെ മാത്രമേ ഇക്കാര്യത്തില്‍ നമുക്ക് ആശ്രയിക്കാനാവൂ. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം പട്ടികജാതിക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ ചില പദ്ധതികള്‍ വകുപ്പ് ആവിഷ്കരിച്ചു. ഇതിലൊന്നാണ് മില്‍മ വഴി നടപ്പാക്കിയ സ്വയംതൊഴില്‍ പദ്ധതികള്‍. ഇതിനായി സര്‍ക്കാര്‍ 2011-12 സാമ്പത്തികവര്‍ഷത്തില്‍ (2012 ജനുവരി 31ന്) മില്‍മക്ക് 38.38 കോടി രൂപ അനുവദിച്ചു. ഇതില്‍ മലബാര്‍ മില്‍മാ യൂനിയന് 33 കോടിരൂപ (കോര്‍പസ് ഫണ്ടില്‍നിന്ന് 33,57,29,000) നല്‍കി. ഇത് ചെലവഴിച്ചത് എന്തിനാണെന്നും പദ്ധതികളുടെ ഗുണഭോക്താക്കള്‍ ആരെന്നും അറിയാന്‍ പട്ടികജാതിക്കാര്‍ക്ക് അവകാശമില്ളെന്നാണ് മില്‍മയുടെ നിലപാട്. പദ്ധതി നടപ്പാക്കിയതിന്‍െറ ജയ-പരാജയങ്ങള്‍ പട്ടികജാതിവകുപ്പ് പരിശോധിച്ചിട്ടുമില്ല. പട്ടികജാതിക്കാരുടെ വികസനഫണ്ട് എവിടേക്കെങ്കിലും ഒലിച്ചുപോകട്ടെ എന്നതാവണം വകുപ്പ് ഉദ്യോഗസ്ഥ മേധാവികളുടെ നിലപാട്. പട്ടികജാതിക്കാരുടെ വികസനങ്ങള്‍ക്കുള്ള ഫണ്ട് ഉപയോഗിച്ച് മില്‍മ യൂനിയന്‍ നടപ്പാക്കിയ ഒന്നാമത്തെ പദ്ധതി കനോപ്പി വാഹനത്തില്‍ ഐസ്ക്രീം വിതരണംചെയ്യലാണ്. ഇതിനായി രണ്ടുകോടി രൂപ മില്‍മക്ക് നല്‍കാന്‍ സര്‍ക്കാര്‍ 2011 നവംബറില്‍ അനുമതി നല്‍കി. പട്ടികജാതി ഡയറക്ടറേറ്റില്‍നിന്ന് ഡിസംബറില്‍ തുക മില്‍മ കൈപ്പറ്റുകയും ചെയ്തു. പാലക്കാട് -39, മലപ്പുറം- 26, കോഴിക്കോട്-18, വയനാട്-3, കണ്ണൂര്‍-8, കാസര്‍കോട്-6 എന്നിങ്ങനെയാണ് പദ്ധതിക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്. 2012 ഒക്ടോബറില്‍ മഹീന്ദ്രയുടെ കനോപ്പി വാഹനം മില്‍മ വിതരണംചെയ്തു. മലബാര്‍ മേഖലയിലെ തിരഞ്ഞെടുത്ത 100 പേര്‍ക്ക് കനോപ്പി ലഭിച്ചു. ഇതൊരു വന്‍ വിജയമായിത്തീര്‍ന്നെന്നാണ് മില്‍മയുടെ വിലയിരുത്തല്‍. കഴിഞ്ഞ സെപ്റ്റംബര്‍വരെയുള്ള കണക്ക് പരിശോധിച്ചപ്പോള്‍ 70 ലക്ഷം രൂപയുടെ വില്‍പന നടന്നുവെന്നാണ് മില്‍മയുടെ കണക്ക്. വിതരണം ചെയ്ത എല്ലായിടത്തും വന്‍ വിജയമാണെന്ന് തിരിച്ചറിഞ്ഞ് മില്‍മ പട്ടികജാതി ഡയറക്ടറേറ്റിനോട് 100 വണ്ടികള്‍കൂടി വിതരണം ചെയ്യാന്‍ തുക ആവശ്യപ്പെട്ടു. ഇത് ഉടനെ കിട്ടും. എറണാകുളം, കോട്ടയം, തൃശൂര്‍, ഇടുക്കി ജില്ലകളിലും പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു. ഇതിനായി പട്ടികജാതിവകുപ്പ് ഒരു കോടിരൂപ അനുവദിച്ചിട്ടുണ്ട്. രണ്ടരലക്ഷം രൂപ മുടക്കി ഫ്രീസര്‍ ഫിറ്റ് ചെയ്ത കനോപ്പി 40 പേര്‍ക്ക് നല്‍കാനാണ് മില്‍മയുടെ തീരുമാനം. നവംബറില്‍ പദ്ധതി നടപ്പാക്കുമെന്ന് എറണാകുളം ഓഫിസ് പറഞ്ഞു. മലബാര്‍മേഖലയിലെ വിജയം എന്തായിരുന്നു? 100 പേരില്‍ അന്വേഷണത്തില്‍ കണ്ടത്തെിയ ആരുംതന്നെ ഇപ്പോള്‍ മില്‍മയില്‍നിന്ന് സാധനം എടുത്ത് വില്‍പന നടത്തുന്നില്ല. ഇവരില്‍നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് 25,000ത്തോളം രൂപ മില്‍മ ഓഫിസില്‍ അടച്ചതിനുശേഷമാണ് കനോപ്പി ലഭിച്ചത്. ഇത് കനോപ്പിയില്‍വെക്കുന്ന ഫ്രീസറിനാണെന്നാണ് മില്‍മ ഉദ്യോഗസ്ഥര്‍ പറഞ്ഞത്. എന്നാല്‍, വണ്ടിയില്‍ ഉണ്ടായിരുന്ന ഫ്രീസറിന് പുറമെ മറ്റൊരു ഫ്രീസറും നല്‍കിയിട്ടുണ്ടെന്ന് മില്‍മയും പറയുന്നു. ഇതിന് വിപണിയില്‍ 22,000 രൂപ വിലയുണ്ട്. 11,000 രൂപ ഗുണഭോക്താക്കളില്‍നിന്ന് വാങ്ങിയെന്നാണ് മില്‍മ ഉദ്യോഗസ്ഥന്‍ സന്തോഷ് പറയുന്നത്. ഏതാണ്ട് അഞ്ചു ഫോമുകളില്‍ ഇംഗ്ളീഷില്‍ എന്തൊക്കെയോ എഴുതി എല്ലാവരില്‍നിന്നും ഒപ്പിട്ടുവാങ്ങുകയുംചെയ്തു. ഇതിന്‍െറ ഫോട്ടോകോപ്പിപോലും നല്‍കിയതുമില്ല. ഇംഗ്ളീഷ് അറിയുന്ന ആരും ഗുണഭോക്താക്കളിലുണ്ടായിരുന്നില്ല. മില്‍മ ഒപ്പിട്ടുവാങ്ങിയ വ്യവസ്ഥകള്‍ എന്തെല്ലാമാണെന്ന് ഒരാളിനും അറിയില്ല. കനോപ്പി വിതരണം കഴിഞ്ഞതോടെ പട്ടികജാതി ഡയറക്ടറേറ്റിന്‍െറ ഉത്തരവാദിത്തം അവസാനിച്ചു. മില്‍മയുടെ കനോപ്പി വഴി 100പേര്‍ക്ക് സ്വയംതൊഴില്‍ ഉപജീവനം തുറന്നുകൊടുത്തുവെന്ന് മന്ത്രിയും പറഞ്ഞു. മലബാറിലെ ദലിതര്‍ക്ക് വലിയ ആശ്വാസമായി മാറേണ്ട പദ്ധതിയാണിത്. പക്ഷേ, അങ്ങനെ സംഭവിച്ചില്ളെന്ന് അന്വേഷണത്തില്‍ തെളിയുന്നു. ഒരു വണ്ടിപോലും മലബാറില്‍ മില്‍മയുടെ ഗേറ്റ് കടന്നുപോകുന്നില്ല. മില്‍മയുടെ ചതികളും കനോപ്പിയിലെ ഫ്രീസറും ജീവിതം ഇനി പച്ചപിടിക്കുമെന്ന പ്രതീക്ഷയിലായിരുന്നു മില്‍മയില്‍നിന്ന് കനോപ്പി കിട്ടിയവര്‍. എന്നാല്‍, കനോപ്പി വീട്ടിലത്തെിച്ച് പരിശോധിച്ചപ്പോള്‍ ട്യൂബ്ലൈറ്റുകള്‍ കത്തുന്നില്ളെന്ന് പലരും തിരിച്ചറിഞ്ഞു. രാത്രി ഐസ്ക്രീം വില്‍പനക്ക് മൂന്നു ട്യൂബ് ഫിറ്റ് ചെയ്താണ് കനോപ്പി നല്‍കിയത്. വണ്ടിയിലെ ബാറ്ററിയില്‍നിന്ന് ട്യൂബ് കത്തിക്കാനാവില്ല. മില്‍മ അധികൃതര്‍ നടത്തിയ ഒന്നാമത്തെ തട്ടിപ്പായിരുന്നു ഇതെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. വെറുതെ കാണാന്‍വേണ്ടി പകല്‍ ട്യൂബുകള്‍ കൊണ്ടുനടക്കാം. പുതിയ വണ്ടിയായിട്ടും കനോപ്പി മിക്കപ്പോഴും കേടായി. പണി ധാരാളം. ഇതിനെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ ലഭിക്കുന്ന ഉത്തരം മില്‍മ വിതരണത്തിന് എടുത്തത് വളരെ മോശപ്പെട്ട വണ്ടിയാണെന്ന് വ്യക്തമാകുന്നു. മാത്രമല്ല കനോപ്പിക്ക് 1.50-1.60 ലക്ഷം രൂപയേ വിലവരൂ. എന്നാല്‍, സര്‍ക്കാറില്‍നിന്ന് രണ്ടു ലക്ഷം രൂപയാണ് മില്‍മ കൈപ്പറ്റിയത്. നൂറു കനോപ്പി ഒന്നിച്ചു വാങ്ങിയപ്പോള്‍ ലഭിച്ച ലാഭം വേറെ. കനോപ്പി ലഭിച്ചവര്‍ മില്‍മയുടെ പാല്‍ഉല്‍പന്നങ്ങള്‍ ഉത്സാഹത്തോടെ വിറ്റുതുടങ്ങി. എന്നാല്‍, മില്‍മ ഓഫിസില്‍നിന്ന് ദലിതരോടുണ്ടായ സമീപനം മറ്റു പല ഓഫിസുകളെയുംപോലെതന്നെയായിരുന്നു. വര്‍ഷങ്ങളായി മില്‍മക്ക് ഏജന്‍സിയുള്ള സ്ഥലങ്ങളില്‍തന്നെയാണ് കനോപ്പി വില്‍പനക്കും അനുമതി നല്‍കിയത്. പദ്ധതി നടപ്പാക്കുമ്പോള്‍ ഇക്കാര്യങ്ങളൊന്നും ഉദ്യോഗസ്ഥര്‍ പരിഗണിച്ചില്ല. നല്ല കച്ചവടമുള്ള ദിവസങ്ങളില്‍ സാധനങ്ങള്‍ വിറ്റുതീരുമ്പോള്‍ വണ്ടിയുമായത്തെിയാല്‍ മില്‍മയില്‍നിന്ന് ഉല്‍പന്നങ്ങള്‍ ലഭിക്കില്ല. ഉത്സവകാലത്ത് അമ്പലങ്ങളില്‍ തറവാടക നേരത്തേ കൊടുത്തിട്ടാണ് വാഹനത്തില്‍ വില്‍പന നടത്തുന്നത്. ആദ്യം കൊണ്ടുപോവുന്ന സാധനം പെട്ടെന്ന് വിറ്റുപോവും. പിന്നെ ഉത്സവം കഴിഞ്ഞാവും സാധനം ലഭിക്കുക. ഇങ്ങനെ നഷ്ടം സഹിക്കേണ്ടിവന്ന നിരവധി സംഭവങ്ങളുണ്ടായി. കാസര്‍കോട്ടുള്ളവര്‍ക്ക് ഒരുദിവസം കച്ചവടം നടത്താനുള്ള സാധനം ലഭിക്കും. പിന്നെ രണ്ടുമൂന്നുദിവസം സാധനം കിട്ടില്ല. 20 പാക്കറ്റ് ആവശ്യപ്പെട്ടാല്‍ നാല് പാക്കറ്റ് ലഭിച്ചാല്‍ ഭാഗ്യമെന്ന് ഗുണഭോക്താക്കള്‍ പറയുന്നു. നല്ലവില്‍പന നടക്കുന്ന സമയങ്ങളിലാണ് മില്‍മയുടെ ഇത്തരം നടപടി. സ്വകാര്യ സ്ഥാപനങ്ങള്‍ 10,15,20 എന്നിങ്ങനെ വിലയിടുമ്പോള്‍ മില്‍മ 7,13,23 എന്നിങ്ങനെ വിലയിടും. ചില്ലറ എത്ര ശേഖരിച്ചാലും തികയില്ല. ഇങ്ങനെയും നഷ്ടം ഉണ്ടാവും. വണ്ടി വീട്ടില്‍ കയറ്റിയിട്ട് മറ്റു ജോലിക്ക് പോകാന്‍ കഴിയില്ല. കാസര്‍കോട്ടും കണ്ണൂരുമൊക്കെ ഇക്കാര്യത്തില്‍ ഗുണഭോക്താക്കളുമായി തര്‍ക്കം ഉണ്ടായി. കോഴിക്കോട്ടുകാര്‍ പറയുന്നത് ഉദ്യോഗസ്ഥര്‍ വലിയ വണ്ടികളില്‍ സാധനങ്ങള്‍ കയറ്റിവിടുമെന്നാണ്. പട്ടികജാതിക്കാരുടെ ചെറിയവണ്ടിക്ക് സാധനമില്ല. 500 കവര്‍ ചോദിച്ചാല്‍ 100 നല്‍കും. എന്നാല്‍, വില്‍പന ഒട്ടുമില്ലാത്തപ്പോള്‍ മില്‍മയില്‍നിന്ന് ഫോണ്‍ വിളിവരും. മറ്റുള്ള ഏജന്‍സികള്‍ക്ക് വില്‍പനകേന്ദ്രത്തില്‍ സാധനം മില്‍മതന്നെ എത്തിച്ചുകൊടുക്കും. എന്നാല്‍, കനോപ്പി മില്‍മയില്‍ എത്തണം. പാല്‍ ഉല്‍പന്നങ്ങളില്‍ വില്‍പനയില്ലാത്തവ തിരഞ്ഞ് കനോപ്പിയിലേക്ക് കയറ്റും. പട്ടികജാതിക്കാരുടെ കനോപ്പിക്ക് സമയത്ത് സാധനം ലഭിക്കില്ളെന്ന് തിരിച്ചറിഞ്ഞ ചില ഗുണഭോക്താക്കള്‍ ഉദ്യോഗസ്ഥരുടെ നടപടിയെ ചോദ്യംചെയ്തു. ഇതോടെ കോഴിക്കോട്ടെ മില്‍മ ഉദ്യോഗസ്ഥര്‍ (2013 ഫെബ്രുവരിയോടെ) ഒറ്റക്കെട്ടായി. കനോപ്പിയുമായി സാധനത്തിനത്തെിയാല്‍ വെറുംകൈയോടെ മടങ്ങുന്ന അവസ്ഥ പലര്‍ക്കുമുണ്ടായി. കാസര്‍കോട്ടും കണ്ണൂരും ഇത് സ്ഥിരം സംഭവമായി. ഇതോടെ കോഴിക്കോട്ട് കനോപ്പി ലഭിച്ച 18 പേരും യോഗം ചേര്‍ന്നു. മില്‍മയുടെ നടപടിക്കെതിരെ പട്ടികജാതിവകുപ്പില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചു. പട്ടികജാതി വകുപ്പ് രക്ഷക്കത്തെുമെന്നായിരുന്നു വിചാരം.

എന്നാല്‍, സംഭവിച്ചത് മറിച്ചാണ്. രണ്ടിടത്തെയും ഉദ്യോഗസ്ഥര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. പരാതി തയാറാക്കി നല്‍കിയവര്‍ ആരൊക്കെയാണെന്ന വിവരം മില്‍മയിലത്തെി. പരാതി നല്‍കാന്‍ മുന്നില്‍നിന്നയാളെ മില്‍മ ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞു. സാധനത്തിന് മില്‍മയിലത്തെിയപ്പോള്‍ യൂനിയന്‍ ഉണ്ടാക്കിയോ എന്ന് ഉദ്യോഗസ്ഥര്‍ അന്വേഷിച്ചു. പരാതിയെ തുടര്‍ന്ന് ഫെബ്രുവരി 27ന് പട്ടികജാതി ഡയറക്ടര്‍ പെരിങ്ങൊളം മില്‍മയില്‍ അന്വേഷണത്തിന് എത്തി. ഇതോടെ കനോപ്പി ഓടിക്കുന്നവരുടെ യോഗംവിളിക്കാന്‍ മില്‍മ ഉദ്യോഗസ്ഥര്‍ തയാറായി. സന്തോഷത്തോടെ എല്ലാവര്‍ക്കും ഭക്ഷണം നല്‍കി. ഒപ്പം വില്‍പനക്കുള്ള സാധനങ്ങളും. ഇതൊരു മരണമണിയായിരുന്നുവെന്ന് ആരും തിരിച്ചറിഞ്ഞില്ല. കനോപ്പിയിലെ മില്‍മ നല്‍കിയ ഫ്രീസറുകള്‍ കേടാകാന്‍ തുടങ്ങി. മോശപ്പെട്ട ഫ്രീസറാണ് വണ്ടിയില്‍ ഫിറ്റുചെയ്തുകൊടുത്തത്. ശരിയാക്കാന്‍ കോഴിക്കോട്ട് സര്‍വിസ് സെന്‍ററുകളില്‍ എത്തിയപ്പോഴാണ് ഇക്കാര്യം മിക്കവരും തിരിച്ചറിയുന്നത്. നാലുമണിക്കൂര്‍പോലും തണുപ്പ് നില്‍ക്കില്ല. ആയിരക്കണക്കിന് രൂപയുടെ സാധനങ്ങള്‍ പലര്‍ക്കും നഷ്ടപ്പെട്ടു. എന്നും തകരാറിലാവുന്ന ഫ്രീസര്‍. പ്ളഗ് കുത്തിയാല്‍ വൈദ്യുതി ചാര്‍ജാവുന്നില്ല. ചാര്‍ജ് വളരെവേഗം ഇല്ലാതാവും. അതോടെ സാധനങ്ങളെല്ലാം ചീയും. ഇങ്ങനെ ആയിരക്കണക്കിന് രൂപ നഷ്ടപ്പെട്ടവരുണ്ട്. മില്‍മയാകട്ടെ നഷ്ടം സഹിക്കാന്‍ തയാറല്ല. ഫ്രീസര്‍ കമ്പനിക്കെതിരെ ചിലര്‍ പരാതിനല്‍കി. കുറഞ്ഞ വിലയ്ക്ക് മില്‍മ ഉദ്യോഗസ്ഥര്‍ വാങ്ങിയ ഫ്രീസറുകള്‍ക്ക് വാറണ്ടിയില്ല. ആറുമാസത്തിനകം കേടായാല്‍ മാറ്റിനല്‍കുമെന്ന് വ്യവസ്ഥയുണ്ടായിരുന്നില്ല. ഇത് വലിയൊരു തട്ടിപ്പായിരുന്നുവെന്ന് കനോപ്പി ലഭിച്ചവര്‍ പറയുന്നു. കന്നുകാലിവളര്‍ത്തല്‍ എന്ന ‘കറവപ്പശു’ മില്‍മ ഉദ്യോഗസ്ഥര്‍ വിലകുറഞ്ഞ ഫ്രീസര്‍ നല്‍കി കബളിപ്പിച്ചതിനെതിരെ കോഴിക്കോട്ടെ ഗുണഭോക്താക്കള്‍ അദാലത്തില്‍ പരാതി നല്‍കി. ഇതോടെ ഉദ്യോഗസ്ഥരുടെ സമീപനരീതിയാകെ മാറി. സാധനങ്ങള്‍ നല്‍കുന്നത് പൂര്‍ണമായും തടഞ്ഞു. കനോപ്പി വാടകക്ക് നല്‍കാന്‍ മില്‍മ ഉദ്യോഗസ്ഥര്‍തന്നെ ചിലരോട് പറഞ്ഞു. കനോപ്പി വാടകക്ക് എടുക്കുന്ന ആളുകളെ പരിചയപ്പെടുത്തിക്കൊടുക്കാനും അവര്‍ തയാറായി. വര്‍ഷത്തില്‍ അഞ്ചുമാസം മാത്രമാണ് സീസണ്‍. മില്‍മയുടെ ഉല്‍പന്നമല്ലാതെ മറ്റൊന്നും വില്‍ക്കാന്‍ ഉപയോഗിക്കരുതെന്ന് വ്യവസ്ഥയുണ്ട്. ഇതിനാല്‍ കനോപ്പി ലഭിച്ചവരില്‍ ബഹുഭൂരിപക്ഷവും സ്വന്തം വീടുകളില്‍ വണ്ടി വെറുതെ ഇട്ടിരിക്കുകയാണ്. ഡ്രൈവിങ് അറിയാവുന്നവര്‍ വാടക ഓട്ടോറിക്ഷ ഓടിക്കുന്നു. മറ്റുള്ളവര്‍ പലതരം കൂലിപ്പണിക്കുപോകുന്നു. ഇപ്പോള്‍ മില്‍മയില്‍നിന്ന് ഉല്‍പന്നം എടുത്തു വില്‍ക്കുന്ന ആരുമില്ളെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. ചിലര്‍ വണ്ടി വാടകക്ക് നല്‍കിയിട്ടുണ്ട്. ഇങ്ങനെ വാടകക്ക് നല്‍കിയവരില്‍ ചിലര്‍ക്ക് ഇപ്പോള്‍ വണ്ടി ആരുടെ കൈയിലാണെന്നുപോലും അറിയില്ല. കനോപ്പി ലഭിച്ചിരുന്നോ എന്നന്വേഷിച്ചാല്‍ ലഭിച്ചിട്ടില്ളെന്ന് പറയുന്നവരുമുണ്ട്. കാസര്‍കോട്ട് ഒക്ടോബര്‍ 21ന് ഗുണഭോക്താക്കളുടെ യോഗം വിളിച്ചിരുന്നു. പുതിയ ഫ്രീസറുകള്‍ വിതരണം ചെയ്യാമെന്ന് ഉദ്യോഗസ്ഥര്‍ സമ്മതിച്ചതായി ഗുണഭോക്താക്കള്‍ പറയുന്നു. എന്നാല്‍, ഇതിനുള്ള പണം ആര് നല്‍കും? മില്‍മ നല്‍കുമോ എന്ന കാര്യം ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. ഏതായാലും പട്ടികവര്‍ഗവകുപ്പിന്‍െറ രണ്ടുകോടി പാഴായി. കനോപ്പി വിതരണം മാത്രമല്ല സര്‍ക്കാര്‍ മില്‍മയെ ഏല്‍പിച്ചത്. വടക്കന്‍കേരളത്തിലെ ദലിത് സ്ത്രീകള്‍ക്ക് ഉപജീവനമാര്‍ഗമായി പശുവളര്‍ത്തല്‍ പദ്ധതിക്കായി 2012 ഫെബ്രുവരി ഒമ്പതിന്് പട്ടികജാതി ഡയറക്ടറേറ്റ് മില്‍മക്ക് 30.87 കോടി കൈമാറി. 3000 സ്ത്രീകള്‍ക്കാണ് ആനുകൂല്യം നല്‍കാന്‍ തീരുമാനിച്ചത്. പാലക്കാട്-1100, മലപ്പുറം-800, കോഴിക്കോട്-550, വയനാട്-100, കണ്ണൂര്‍-250, കാസര്‍കോട്-200 എന്നിങ്ങനെയായിരുന്നു ഗുണഭോക്താക്കളുടെ എണ്ണം. എന്നാല്‍, പദ്ധതി നടപ്പാക്കാന്‍ മില്‍മ വലിയ താല്‍പര്യം കാണിച്ചില്ല. പദ്ധതി മുന്നോട്ടുപോകാതെ വന്നപ്പോള്‍ ഗുണഭോക്താക്കളുടെ എണ്ണത്തില്‍ കുറവ് വരുത്താന്‍ തീരുമാനിച്ചു. കോഴിക്കോട് മില്‍മയെ ഏല്‍പിച്ച പദ്ധതി എറണാകുളം, തിരുവനന്തപുരം മില്‍മകള്‍ക്കുകൂടി വിഭജിച്ചു നല്‍കി. പദ്ധതി 2012-13 സാമ്പത്തികവര്‍ഷത്തില്‍ മില്‍മ നടപ്പാക്കിയെന്നാണ് പട്ടികവര്‍ഗ ഡയറക്ടറേറ്റ് പറയുന്നത്. ഗുണഭോക്താക്കള്‍ ആരായിരുന്നുവെന്ന് മില്‍മക്കു മാത്രമേ അറിയൂ. പട്ടികവര്‍ഗവകുപ്പിന് ഇതുവരെ ഗുണഭോക്താക്കളുടെ പട്ടിക കൈമാറിയിട്ടില്ല. 3000 പേര്‍ക്ക് 30 കോടിരൂപ നല്‍കിയാല്‍ ഒരാള്‍ക്ക് ശരാശരി ഒരു ലക്ഷം രൂപ ലഭിക്കണം. ഗുണഭോക്താക്കളുടെ സംഖ്യ വെട്ടിക്കുറച്ച് 1800 ആക്കിയപ്പോള്‍ ബാക്കി പണം എന്തുചെയ്തുവെന്ന് മില്‍മക്ക് മാത്രമേ അറിയൂ. ഇതോടൊപ്പം 2011 ല്‍ ഇടുക്കി, എറണാകുളം, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ 500 പട്ടികജാതി സ്ത്രീകള്‍ക്ക് പശുവളര്‍ത്തലിന് പൂള്‍ഡ് ഫണ്ടില്‍നിന്ന് 1.31 കോടി രൂപ എറണാകുളം മില്‍മക്ക് നല്‍കിയിട്ടുണ്ട്. ഈ തുക മില്‍മ എന്തുചെയ്തുവെന്ന് പട്ടികജാതി ഡയറക്ടറേറ്റിന് അറിയില്ല. മറ്റൊരു പദ്ധതി ബയോഗ്യാസ് പദ്ധതിയായിരുന്നു. ബയോഗ്യാസ് സ്ഥാപിക്കാന്‍ 800 പേര്‍ക്ക് 10,000 രൂപ ക്രമത്തില്‍ ധനസഹായം നല്‍കാന്‍ ഭരണാനുമതി ലഭിച്ചു. ഇതിന്‍െറ വിതരണ ഉത്തരവാദിത്തവും കോഴിക്കോട് മില്‍മക്കാണ്. ഗുണഭോക്താക്കളുടെ പട്ടിക മില്‍മ ഓഫിസില്‍ മാത്രമേ ലഭിക്കുകയുള്ളൂവെന്നാണ് പട്ടികജാതി വകുപ്പ് പറയുന്നത്. ഇതിനു പുറമെ മൃഗസംരക്ഷണവകുപ്പ് പട്ടികജാതിക്കാര്‍ക്കായി പോത്തുകുട്ടി പരിപാലന പദ്ധതി ഏറ്റെടുത്തു. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 300 ഗുണഭോക്താക്കള്‍ക്ക് ഇവര്‍ 92.66 ലക്ഷം 2012-13 ലെ പൂള്‍ഡ് ഫണ്ടില്‍നിന്നാണ് അനുവദിച്ചത്. 2012 നവംമ്പര്‍ 23ന് സര്‍ക്കാര്‍ അനുമതി നല്‍കി. ഇവിടെയും ശരാശരി ഒരു ഗുണഭോക്താവിന് 30,000 രൂപ ലഭിക്കണം. 2013 ഫെബ്രുവരിയില്‍ ഡിമാന്‍ഡ് ഡ്രാഫ്റ്റ് മൃഗസംരക്ഷണ വകുപ്പിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍, വകുപ്പിന് എസ്.ബി.ടി അക്കൗണ്ട് ഇല്ലാത്തതിനാല്‍ പുതിയ അക്കൗണ്ട് തുടങ്ങുന്നതിന് അനുമതിക്കായി മാര്‍ച്ച് 30ന് സര്‍ക്കാറിനെ സമീപിച്ചു. സര്‍ക്കാര്‍ ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ ഗുണഭോക്താക്കളുടെ പട്ടിക ഇതുവരെ മൃഗസംരക്ഷണവകുപ്പ് തയാറാക്കിയിട്ടില്ല. പട്ടികജാതി വനിതകള്‍ക്കായി ആടുവളര്‍ത്തലിന് 60 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ഇതും നടപ്പാക്കിയിട്ടില്ല. സംസ്ഥാനത്താകെ പട്ടികവര്‍ഗ കോളനികളില്‍ കാര്‍ഷികമേഖലയുടെ വികസനത്തിന് അഞ്ചുകോടിയോളം (4.93 കോടി) രൂപ നീക്കിവെച്ചെങ്കിലും ഒരു രൂപപോലും ചെലവഴിച്ചിട്ടുമില്ല. സൈബര്‍ശ്രീക്ക് നല്‍കിയ തൊഴില്‍പരിശീലന ഫണ്ട് പട്ടികജാതിക്കാരുടെ വികസനത്തിനുള്ള കോര്‍പസ് ഫണ്ടും പൂള്‍ഡ് ഫണ്ടും ചെലവഴിക്കുന്നതിന്‍െറ കണക്കുകള്‍ പരിശോധിച്ചാല്‍ മില്‍മ നടത്തിയതുപോലെ മറ്റൊരു തട്ടിപ്പ് കണ്ടത്തൊം. 2011-12 സാമ്പത്തിക വര്‍ഷത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി കോര്‍പസ് ഫണ്ട് 136.14 കോടിരൂപയും പൂള്‍ഡ് ഫണ്ട് 84.96 കോടി രൂപയും വകയിരുത്തി. ഇതില്‍ കോര്‍പസ് ഫണ്ടില്‍നിന്ന് 134.36 കോടി രൂപയും പൂള്‍ഡ് ഫണ്ട് 52.28 കോടിയും ചെലവഴിച്ചുകഴിഞ്ഞു. സര്‍ക്കാര്‍ പറയുന്നതനുസരിച്ച് വളരെ കുറച്ച് പണം മാത്രമാണ് ഇനി ചെലവഴിക്കാനുള്ളത്. പട്ടികജാതി വകുപ്പിന്‍െറ കണക്കനുസരിച്ച് പൂള്‍ഡ് ഫണ്ട് ചെലവഴിക്കാതെപോയത് വെറും 88.2 ലക്ഷം രൂപമാത്രമാണ്. ഇതൊന്നും കരാറുകാര്‍വഴിയോ സ്വകാര്യവ്യക്തികള്‍വഴിയോ അല്ല ചെലവഴിച്ചത്, സര്‍ക്കാറിന്‍െറ വിവിധ വകുപ്പുകള്‍ വഴിയാണ് പദ്ധതികള്‍ നടപ്പാക്കിയത്. സര്‍ക്കാറിന്‍െറ അംഗീകൃത സ്ഥാപനങ്ങളും പട്ടികജാതിവികസനവകുപ്പും ചില പദ്ധതികള്‍ നേരിട്ട് നടപ്പാക്കി. ഫണ്ട് തിരിമറിനടക്കുന്ന ഒരു മേഖല സ്വയംതൊഴില്‍ പരിശീലനമാണ്. കഴിഞ്ഞ ഇടതുസര്‍ക്കാര്‍കാലത്ത് അനുവദിച്ചതിനെക്കാള്‍ വലിയ തുകയാണ് പട്ടികജാതി വികസന വകുപ്പ് തൊഴില്‍ പരിശീലനത്തിനായി നല്‍കിയിരിക്കുന്നത്. മറ്റു സമുദായങ്ങള്‍ക്കൊപ്പം തൊഴിലിടങ്ങളില്‍ ഇവര്‍ക്ക് അവസരം ലഭിക്കുന്നില്ളെന്നത് തിരിച്ചറിഞ്ഞാണ് നടപടിയെന്ന് അവകാശവാദം. ഇതിനായി എത്ര രൂപ ചെലവഴിച്ചുവെന്ന് വി. ശശി എം.എല്‍.എയുടെ ചോദ്യത്തിന് മന്ത്രി എ.പി. അനില്‍കുമാര്‍ നിയമസഭയില്‍ എഴുതി നല്‍കിയ മറുപടി 8.98 കോടി എന്നാണ്. എന്നാല്‍, വിവരാവകാശമനുസരിച്ച് പട്ടികവര്‍ഗവകുപ്പ് നല്‍കുന്ന കണക്കില്‍ 9.29 കോടി ചെലവഴിച്ചിരിക്കുന്നു. നിയമസഭയില്‍ പറഞ്ഞകണക്കില്‍ 31 ലക്ഷം രൂപ വിട്ടുപോയതാവാം. ഇത് മാത്രമല്ല കണക്കിന്‍െറ വിശദാംശങ്ങളിലും ഭിന്നത കാണുന്നുണ്ട്. നിയമസഭയില്‍ വെളിപ്പെടുത്തിയതനുസരിച്ച് 2011-12ല്‍ 2.72 കോടിയും 2012-13ല്‍ 6.25 കോടി രൂപയുമാണ് പട്ടികജാതിക്കാരുടെ തൊഴില്‍പരിശീലനത്തിന് ചെലവഴിച്ചത്. സൈബര്‍ശ്രീ, എന്‍.ഐ.ഐ.ടി, എന്‍.ടി.ടി.എഫ്, കെല്‍ട്രോണ്‍, ഐ. ഇ.എസ്, ടാന്‍ഡം, സിവില്‍സര്‍വിസ് പ്രിലിമിനറി കോച്ചിങ് സെന്‍റര്‍, ഹോര്‍ട്ടികള്‍ച്ചര്‍മിഷന്‍ തുടങ്ങിയവയാണ് ഫണ്ട് കൈപ്പറ്റിയിരിക്കുന്നത്. ആദ്യത്തെ സ്ഥാപനം തിരുവനന്തപുരം വഴുതക്കാട്ടുള്ള സൈബര്‍ശ്രീയാണ്. പട്ടികജാതിവകുപ്പിന്‍െറ കീഴിലുള്ള സ്ഥാപനങ്ങളിലൊന്നാണിത്. പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് ഇവിടെ പരിശീലനം നല്‍കുന്നത്. യു.ഡി.എ ഫ് അധികാരത്തില്‍ വന്നതിനുശേഷം പട്ടികവര്‍ഗവകുപ്പില്‍നിന്ന് 2011-13 കാലത്ത് തൊഴില്‍പരിശീലനം നല്‍കാന്‍ സൈബര്‍ശ്രീക്ക് ലഭിച്ചത് 1.32 കോടിയാണ്. ഇത് മന്ത്രി എ.പി. അനില്‍കുമാര്‍ നിയമസഭക്കു മുന്നില്‍വെച്ച കണക്കാണ്. മന്ത്രിയുടെ കണക്കുപുസ്തകം പറയുന്നതനുസരിച്ച് 2012 മാര്‍ച്ചില്‍ സൈബര്‍ശ്രീക്ക് പ്രോഡക്ട് ഡിസൈനിങ്ങില്‍ 40 പേര്‍ക്ക് പരിശീലനം നല്‍കാന്‍ 20.56 ലക്ഷം നല്‍കി. ഇതിനു പുറമെ ഇന്‍റന്‍സിവ് അഡ്വാന്‍സ്ഡ് വികസന പരിശീലനത്തിനും 20.44 ലക്ഷം നല്‍കി. ഇതിലും 40 പേര്‍ക്ക് പരിശീലനം നല്‍കി. ഇങ്ങനെ 2012ല്‍ പട്ടികവര്‍ഗവകുപ്പ് 41 ലക്ഷം നല്‍കിയപ്പോള്‍ സൈബര്‍ശ്രീയുടെ കണക്കുപുസ്തകത്തില്‍ പതിഞ്ഞത് 8.62 ലക്ഷം രൂപ മാത്രമാണ്. ഇവിടെ മൂന്നു കോഴ്സുകള്‍ മാത്രമാണ് നടത്തുന്നതെന്ന് സൈബര്‍ശ്രീ അധികൃതര്‍ വിശദീകരിക്കുന്നു. സോഫ്റ്റ്വെയര്‍ എന്‍ജിനീയറിങ്, പ്രോഡക്ട് ഡിസൈനിങ്, ന്യൂ മീഡിയ ടെക്നോളജി എന്നിങ്ങനെ. ഇതില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറിങ്ങില്‍ രണ്ടുബാച്ചുകളില്‍ 20 പേര്‍ക്കു വീതം പരിശീലനം നല്‍കി. രണ്ടാമത്തെ ബാച്ചിന്‍െറ പരിശീലനം പൂര്‍ത്തിയാകുന്നു. പ്രോഡക്ട് ഡിസൈനിങ്ങിലും രണ്ടു ബാച്ചില്‍ പത്തുപേര്‍ക്കുവീതം പരിശീലനം നല്‍കി. ഈ രണ്ടു കോഴ്സുകളും ആറുമാസമാണ്. ന്യൂ മീഡിയ ടെക്നോളജീസില്‍ ആകെ 50 പേര്‍ക്കാണ് പരിശീലനം നല്‍കിയത്. ഇത് നാലുമാസ കോഴ്സാണ്. 110 പേര്‍ക്കാണ് പരിശീലനം നല്‍കിയതെന്ന് സ്ഥാപനം പറയുന്നു. ഇതില്‍ 30 പേരുടെ പരിശീലനം നിയമസഭ നടക്കുന്ന വേളയില്‍ പൂര്‍ത്തിയായിട്ടില്ല. പട്ടികവര്‍ഗവകുപ്പിന്‍െറ ഓഫിസില്‍ സൈബര്‍ശ്രീ ഡയറക്ടര്‍ കൈയൊപ്പ് ചാര്‍ത്തിയ രണ്ടു രശീതികള്‍ ഉണ്ട്. ഇതും മന്ത്രി നിയമസഭയില്‍ ഹാജരാക്കിയിരുന്നു.

Loading...