മെക്സിക്കോയിലെ ചിഹ്വാഹ്വയിൽ പുനരധിവാസ കേന്ദ്രത്തില്‍ നടന്ന വെടിവെപ്പില്‍ 14 മരണം

മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ ചിഹ്വാഹ്വയിൽ പുനരധിവാസ കേന്ദ്രത്തില്‍ വെടിവയ്പ്. വെടിവയ്പില്‍ 14 പേർ മരിച്ചു.  എട്ട് പേർക്ക് പരിക്കേറ്റു.സംഭവ സമയത്ത് 25 പേർ പുനരധിവാസ കേന്ദ്രത്തിൽ ഉണ്ടായിരുന്നു. ഒരു സംഘം പുനരധിവാസ കേന്ദ്രത്തിലേക്ക് അതിക്രമിച്ചുകടന്ന് അക്രമിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്‌.


മയക്കുമരുന്നിനു അടിമകളായവരെ പാര്‍പ്പിച്ചിരുന്നിടത്താണ് ആക്രമണമുണ്ടായത്. മയക്കുമരുന്ന് കടത്തുകാര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് ആക്രമണത്തിനു പിന്നിലെന്നും പറയപ്പെടുന്നു. പരിക്കേറ്റവരിൽ ഒരു സ്ത്രീ ഉൾപ്പെടെ അഞ്ച് പേരുടെ നില ഗുരുതരമായി തുടരുകയാണ്.

 

 പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി 9.50നായിരുന്നു സംഭവം നടന്നത്.  പുനരധിവാസകേന്ദ്രങ്ങൾക്കു നേരെ ഇതിനു മുന്‍പും പലതവണ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം