പെരുന്നാളിന് മൈലാഞ്ചി ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

mehandiദുബായ്: പെരുന്നാള്‍ ആഘോഷ വേളയില്‍ മൈലാഞ്ചി ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ദുബയ് നഗരസഭ മുന്നറിയിപ്പ് നല്‍കി. സ്വാഭാവിക മൈലാഞ്ചിക്ക് പകരം രാസപദാര്‍ഥങ്ങള്‍ കൂട്ടിക്കലര്‍ത്തിയ മൈലാഞ്ചി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിനാല്‍ അതീവ ജാഗ്രത പാലിക്കണം. അനാരോഗ്യപരമായ രാസ പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നത് അടക്കമുള്ള അനധികൃത നടപടികള്‍ കണ്ടെത്താനായി പെരുന്നാള്‍ ആഷോഷ വേളകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സലൂണുകളിലും ദുബയ് മുനിസിപ്പാലിറ്റി അധികൃതര്‍ മിന്നല്‍ പരിശോധന നടത്തുമെന്ന് ആരോഗ്യ നിയന്ത്രണ വിഭാഗം മേധാവി ഹാഫിസ് ഗുലൂം അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം