മെഡിക്കല്‍ എന്ട്രന്‍സ്; ഒന്നാം റാങ്ക് കണ്ണൂര്‍ സ്വദേശിക്ക്

entranceതിരുവനന്തപുരം: മെഡിക്കല്‍ എന്ട്രന്‍സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഒന്നാം റാങ്ക് കണ്ണൂര്‍ സ്വദേശി മുഹമ്മദ് മുനവറിന്.  തിരുവനന്തപുരം സ്വദേശിയായ ലക്ഷ്മണ്‍ ദേവ്, എറണാകുളം സ്വദേശി ബന്‍സണ്‍ ജെ എല്‍ദോ എന്നിവര്‍ രണ്ടും മൂന്നൂം റാങ്കുകള്‍ നേടി. എസ് സി വിഭാഗത്തില്‍ ഒന്നാം റാങ്ക് ഡിപിന്‍ ജി രാജിനാണ്. എസ്ടി വിഭാഗത്തിലെ റാങ്ക് പ്രഖ്യാപിച്ചില്ല. ആരോഗ്യ മന്ത്രി കെകെ ശൈലജയാണ് ഫലം പ്രഖ്യാപിച്ചത്. 1047087 പേര്‍ യോഗ്യത നേടി. ആദ്യ പത്ത് റാങ്കുകളില്‍ ഏഴും ആണ്‍കുട്ടികളാണ് നേടിയത്. എഞ്ചിനീയര്‍ പ്രവേശന പരീക്ഷയുടെ ഫലം ഈ മാസം അവസാന വാരത്തോടെ പുറത്തുവരും.

ആദ്യ പത്ത് റാങ്കുകള്‍

മുഹമ്മദ് മുനവ്വിര്‍ ബിവി. (കണ്ണൂര്‍), ലക്ഷ്മണ്‍ ദേവ് ബി (ചെന്നൈ), ബന്‍സണ്‍ ജെ എല്‍ദോ (എറണാകുളം), റമീസാ ജഹാന്‍ എംസി (മലപ്പുറം), ടിവിന്‍ ജോയ് പുല്ലൂക്കര (തൃശൂര്‍), അജയ് എസ് നായര്‍ (തൃപ്പൂണിത്തുറ), ആസിഫ് അബാന്‍ കെ (മലപ്പുറം), ഹരികൃഷ്ണന്‍ കെ (കോഴിക്കോട്), അലീന അഗസ്റ്റിന്‍ (കോട്ടയം), നിഹല എ (മലപ്പുറം)

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം