കണ്ണൂരില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള സംഘത്തോട് മോശമായി പെരുമാറി; എ എസ് ഐക്ക് പണിയും കിട്ടി

കണ്ണൂര്‍: ടോയിലറ്റില്‍ പോകാന്‍ അനുവാദം ചോദിച്ചെത്തിയ പെണ്‍കുട്ടികള്‍ ഉള്‍പ്പടെയുള്ള സംഘത്തോട് മോശമായി പെരുമാറിയ മട്ടന്നൂര്‍ പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ മനോജിനെ സസ്പെന്റ് ചെയ്തു.

മട്ടന്നൂര്‍ പൊലീസ്സ്റ്റേഷനു മുന്നില്‍ ബസ്സിറങ്ങിയ സംഘത്തിലെ രണ്ടു പെണ്‍കുട്ടികള്‍ ടോയ്ലറ്റില്‍ പോകണമെന്നാവശ്യപ്പെട്ടു. ഭാരിച്ച ലഗേജുമായി ദൂരെ എവിടെയും പോകാന്‍ കഴിയാത്ത സാഹചര്യമായതിനാല്‍ സിപി ഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്റെ മകന്‍ ആശിഷ് രാജ് പൊലീസ് സ്റ്റേഷനിലെത്തി സഹായം തേടുകയായിരുന്നു. എന്നാല്‍ സഹായം ചോദിച്ചെത്തിയ ആശിഷ് ഉള്‍പ്പെടെയുള്ള സംഘത്തോട് സ്റ്റേഷന്‍ ചുമതലയുണ്ടായിരുന്ന എഎസ്‌ഐ മനോജ് വളരെ മോശമായിട്ടാണ് പെരുമാറിയത്. ‘പൊലീസ് സ്റ്റേഷനിലാണോടാ മൂത്രപ്പുര അന്വേഷിക്കുന്നത്’ എന്നു ചോദിച്ചായിരുന്നു അതിക്രമം. ഭോപ്പാലില്‍ നടന്ന ദേശീയ സ്കൂള്‍ കലോത്സവത്തില്‍ സമ്മാനം നേടിവന്ന വിദ്യാര്‍ഥിനികളാണ് സംഘത്തിലുണ്ടായത്.

പൊലീസുകാര്‍ മോശമായി പെരുമാറിയെന്നാരോപിച്ച്‌ ജനറല്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എഎസ്‌ഐ മനോജിനെതിരെ ആശിഷ് രാജ് മട്ടന്നൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവം സംബന്ധിച്ച്‌ ഇരിട്ടി ഡിവൈഎസ്പി നടത്തിയ വിശദ അന്വേഷണത്തിലാണ് എഎസ്‌ഐ മനോജിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.  സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് നടപടി. ആശിഷ് സ്റ്റേഷനില്‍ ചെന്ന് സൗമ്യമായി കാര്യങ്ങള്‍ പറയുമ്ബോള്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ക്രുദ്ധനായി പെരുമാറുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം