ആപ്പിളിന് പിന്തുണയുമായി സക്കര്‍ബര്‍ഗ്

zuckerbergബാര്‍സിലോന: ആപ്പിളും അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ എഫ്ബിഐയും തമ്മിലുള്ള തര്‍ക്കത്തില്‍ ആപ്പിളിന് പിന്തുണയുമായി ഫേസ്ബുക്ക് സിഇഒ മാര്‍ക് സക്കര്‍ബെര്‍ഗ് രംഗത്ത്. കാലിഫോര്‍ണിയയില്‍ കൂട്ടകൊല നടത്തിയ ദമ്പതികളുടെ ഐഫോണ്‍ അണ്‍ ലോക്ക് ചെയ്യാന്‍ എഫ്ബിഐയെ സഹായിക്കണമെന്ന മജിസ്‌ട്രേറ്റ് കോടതിയുടെ ആവശ്യം ആപ്പിള്‍ തള്ളിയ സാഹചര്യത്തിലാണ് എന്‍ക്രിപ്ഷന് പിന്തുണയുമായി സക്കര്‍ബെര്‍ഗ് രംഗത്തെത്തിയത്.

എന്‍ക്രിപ്റ്റ് ചെയ്ത വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഒരു പിന്‍വാതില്‍ സംവിധാനം ഒരുക്കുന്നതിനോട് യോജിപ്പില്ല എന്നാണ് സക്കര്‍ബെര്‍ഗ് ബാര്‍സിലോനയിലെ വേള്‍ഡ് മൊബൈല്‍ കോണ്‍ഗ്രസില്‍ ഒരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞത്. ഇക്കാര്യത്തില്‍ ആപ്പിളിനോടും സിഇഒ ടിം കുക്കിനോടും അനുഭാവ പൂര്‍ണ്ണമായ നിലപാടാണ് തനിക്കെന്നും ഫേസ്ബുക്ക് മേധാവി പറഞ്ഞു. എന്‍ക്രിപ്ഷന്‍ തടയരുതെന്ന് ആവശ്യപെട്ട സക്കര്‍ബെര്‍ഗ് പക്ഷെ തീവ്രവാദം തടയുന്നതില്‍ എല്ലാവര്‍ക്കും വലിയ ഉത്തരവദിത്ത്വം ഉണ്ടെന്നും ഓര്‍മിപ്പിച്ചു. ഇതിനായി എല്ലാവരും സര്‍ക്കാരിനെ സഹായിക്കണമെന്നും മാര്‍ക്ക് സക്കര്‍ബെര്‍ഗ് ആവശ്യപ്പെട്ടു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം