‘പ്രശ്നങ്ങള്‍ പെട്ടെന്ന്‍ പരിഹരിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും ചിലതിനായി അധികം സമയം വേണ്ടി വരുമെന്നാതാണ് യാഥാര്‍ത്ഥ്യം’;ഫേസ്ബുക്ക്‌ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വര്‍ഷങ്ങളെടുക്കും; തുറന്നു സമ്മതിച്ച് സുക്കര്‍ബര്‍ഗ്

വാഷിങ്ടണ്‍:’മൂന്നോ ആറോ മാസങ്ങള്‍ കൊണ്ട് പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും ചിലതിനായി അധികം സമയം വേണ്ടി വരുമെന്നാതാണ് യാഥാര്‍ത്ഥ്യം’ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞു. വോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍  വിമര്‍ശനങ്ങളോട് പ്രതികരിക്കവെ ആണ് അദ്ദേഹത്തിന്‍റെ  വെളിപ്പെടുത്തല്‍.

ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ന്ന സാഹചര്യത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തി ക്രമീകരിക്കാന്‍ കുറച്ച് വര്‍ഷങ്ങളെടുക്കും.

ജനങ്ങളെ പരസ്പരം അടുപ്പിക്കുന്നതിന്‍റെ  നല്ല വശങ്ങളെ മാത്രം കേന്ദ്രീകരിച്ചു എന്നതാണ് ഫെയ്‌സ്ബുക്കിന്‍റെ  ഒരു പ്രശ്നം. സേവനങ്ങളെ ദുരുപയോഗം ചെയ്യാനുള്ള സാധ്യതകളെ കുറിച്ച് മനസിലാക്കാന്‍ വേണ്ടത്ര സമയം ചെലവഴിച്ചില്ലെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു.’ഈ സാധ്യതകളെ മനസ്സിലാക്കി പ്രശ്നങ്ങളെ പരിഹരിക്കാന്‍ ശ്രമിക്കും, പക്ഷെ, അതിന് കുറച്ച് വര്‍ഷങ്ങളെടുക്കും.

ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ കേംബ്രിഡ്ജ് അനലിറ്റിക്ക ട്രംപിന്റെ തെരഞ്ഞെടുപ്പു കാമ്പെയ്നില്‍ ഉപയോഗിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളെ മുന്‍നിര്‍ത്തിയായിരുന്നു സുക്കര്‍ബര്‍ഗിന്റെ അഭിമുഖം.

Viral News

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം