14 കാരിയെ പത്തുവര്‍ഷത്തോളം പീഡിപ്പിച്ചു; സ്കൂള്‍ മാസ്റ്റര്‍ക്ക് ജീവപര്യന്തം തടവ്

marital-rapeകര്‍ണാടക: 14 കാരിയെ വിവാഹം ചെയ്ത് പത്തുവര്‍ഷത്തോളം പീഡിപ്പിച്ച സ്കൂള്‍ മാസ്റ്റര്‍ക്ക് ജീവപര്യന്തം തടവ്. അയുരാദിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ എസ്ഡിഎംസിയായ മരുതി അമരേപ താരയെയാണ് ബിദാര്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.  കര്‍ണാടകയിലെ ബിദാര്‍ ജില്ലയിലാണ് സംഭവം.

പ്രൈമറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ മരുതി വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനാണെന്നുമുള്ള സത്യം മറച്ചുവച്ച് 2002 ല്‍ പ്രായപൂര്‍ത്തിയാകാത്ത  പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയായിരുന്നു. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്ന പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് ഇയാള്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ സമീപിച്ചു. എന്നാല്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിവാഹത്തിന് സമ്മതിച്ചില്ല. മകളെ പഠനത്തിനായി മംഗലാപുരത്തെ സ്‌കൂളിലേയ്ക്ക് അയക്കുകയും ചെയ്തു. തുടര്‍ന്ന്‍ മംഗലാപുരത്തെത്തിയ ഇയാള്‍ പെണ്‍കുട്ടിയെ പറഞ്ഞ് അനുനയിപ്പിച്ച് നാട്ടിലേക്കു കൊണ്ടുപോയി വിവാഹം കഴിക്കുകയായിരുന്നു. വിവാഹത്തിന് ശേഷം പത്തു തവണയിലേറെയാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്. ഒന്‍പതു തവണയും മരുതി പെണ്‍കുട്ടിയെ ഗര്‍ഭച്ഛിദ്രത്തിനു വിധേയയാക്കി പത്താമത്തെ തവണ ഗര്‍ഭിണിയായപ്പോള്‍ എതിര്‍ത്തില്ലെങ്കിലും കുഞ്ഞിനെ മഹരാഷ്ട്രയിലെ ഉദഗിറിലുളള അനാഥാശ്രമത്തിലാക്കുകയായിരുന്നു. 2012 ല്‍ പെണ്‍കുട്ടി വീണ്ടും ഗര്‍ഭിണിയായി.  മരുതി ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചെങ്കിലും പെണ്‍കുട്ടി വഴങ്ങിയില്ല. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും ഇറക്കി വിടുകയായിരുന്നു. കോടതി വിധിയില്‍ മാരുതി  പെണ്‍കുട്ടിക്ക് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ചു.

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം