വയനാട്ടില്‍ തൊഴിലാളികളെ ബന്ധിയാക്കിയ മാവോയിസ്റ്റ് സംഘത്തെ പോലീസ് തിരിച്ചറിഞ്ഞു

ന്യൂസ്‌ ഡെസ്ക്

മേപ്പാടി: വയനാട് മേപ്പാടിയില്‍ തൊഴിലാളികളെ ബന്ധിയാക്കിയത് വിക്രം ഗൗഡയും സോമനുമടക്കമുള്ള മാവോയിസ്റ്റ് സംഘമാണെന്ന് വയനാട് പോലീസ് സ്ഥിരീകരിച്ചു. ഇതോടെ കള്ളാടിയിലെ 900 ഏക്കറിലും പരിസരത്തെ വനത്തിലും 35 അംഗ തണ്ടര്‍ബോള്‍ട്ട് സംഘം തിരച്ചില്‍ ശക്തമാക്കി.
തമിഴ്നാട് പോലീസും അതിര്‍ത്തിയില്‍ പരിശോധന നടത്തുന്നുണ്ട്

കഴിഞ്ഞദിവസം തട്ടിക്കൊണ്ടുപോയ ബംഗാള്‍ സ്വദേശികളായ ആലാവൂദിന്‍, ഖത്തീം, മക്ബൂല്‍ എന്നിവരെ വിശദമായി ചോദ്യം ചെയ്തതിനുശേഷമാണ് ഇവരെ ബന്ധിയാക്കിയത് മാവോയിസ്റ്റുകള്‍ തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചത്. വിക്രം ഗൗഡ, സോമന്‍ അടക്കം മൂന്നു പേരാണ് സംഘത്തിന് നേതൃത്വം നല്‍കുന്നതെന്ന് തൊഴിലാളികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

തണ്ടര്‍ബോള്‍ട്ടും പോലീസും ഇപ്പോഴും കള്ളാടിയിലെ 900 ഏക്കറിലും പരിസരത്തുള്ള വനത്തിലും പരിശോധന നടത്തുകയാണ്. മാവോയിസ്റ്റുകള്‍ ഇതുവഴി നിലമ്പൂരിലേക്കോ തമിഴ്നാട്ടിലേക്കോ കടന്നിരിക്കാനുള്ള സാധ്യത പോലീസ് മുന്നില്‍ കാണുന്നു. അതിര്‍ത്തിയില്‍ ജാഗ്രതവേണമെന്ന് തമിഴ്നാട് പോലീസിന് വിവരം നല്‍കിക്കഴിഞ്ഞു. കള്ളാടിയില്‍ നിന്നും ആനക്കാംപൊയിലിലൂടെ രക്ഷപെടാന്‍ സാധ്യതയുള്ളതിനാല്‍ അവിടെയും പരിശോധന നടത്തുന്നുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം