ഉത്തേജക മരുന്നില്‍ കുരുങ്ങി ഷോട്പുട്ട് താരം മൻപ്രീത് കൗർ

ന്യൂഡൽഹി: ഉത്തേജക മരുന്നില്‍ കുരുങ്ങി ഇന്ത്യയുടെ ഷോട്പുട്ട് താരം മൻപ്രീത് കൗർ .  മൻപ്രീത് നിരോധിത മരുന്നായ ഡൈമീഥൈൽ ബ്യൂട്ടൈൽ അമീൻ ഉപയോഗിച്ചെന്നാണു നാഡ കണ്ടെത്തിയിരിക്കുന്നത്.

ജൂണിൽ പാട്യാലയിൽ നടന്ന ഫെഡറേഷൻ കപ്പിലാണ് താരം ഉത്തേജക മരുന്ന് ഉപയോഗിച്ചെന്നു കണ്ടെത്തിയത്. ഇതോടെ ലോക ചാന്പ്യൻഷിപ്പും മൻപ്രീത് കൗറിനു നഷ്ടമാകുമെന്നാണ് സൂചന.ഭുവനേശ്വറിൽ നടന്ന ഏഷ്യൻ അത്‌ലറ്റിക് ചാന്പ്യൻഷിപ്പിൽ സ്വർണം മന്‍പ്രീത് നേടിയിരുന്നു

മരുന്നുപയോഗത്തിന്‍റെ പേരിൽ മൻപ്രീത് നാഡയുടെ മുന്നിൽ ഹാജരായി വ്യക്തമായ കാരണം ബോധിപ്പിച്ചില്ലെങ്കിൽ വിലക്കു നേരിടും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം