മഞ്ജുവാര്യരുടെ പിതാവിന് അന്തിമോപചാരമര്‍പ്പിക്കാന്‍ ദിലീപും മകള്‍ മീനാക്ഷിയുമെത്തി

നടി മഞ്ജുവാര്യരുടെ പിതാവ് പുള്ള് തിരുവുള്ളക്കാവ് വാര്യത്ത് മാധവ വാര്യര്‍ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ ദിലീപും മകള്‍ മീനാക്ഷിയുമെത്തി. തൃശൂര്‍ പുള്ളിലെ മഞ്ജുവാര്യരുടെ വസതിയിലെത്തിയാണ് ഇരുവരും അനുശോചനം അറിയിച്ചത്.

ഒരു മണിക്കൂറിലധികം ഇവിടെ ചെലവഴിച്ച ദിലീപും മീനാക്ഷിയും മഞ്ജു വാര്യരുടെ സഹോദരന്‍ മധു വാര്യരെയും മറ്റ് ബന്ധുക്കളെയും ആശ്വസിപ്പിച്ച ശേഷമാണ് മടങ്ങിയത്

മഞ്ജു വാര്യരുടെ പിതാവ് മാധവന്‍ വാര്യര്‍ (70) അര്‍ബുദ രോഗബാധിതനായിരുന്നു. തൃശൂര്‍ പുള്ളിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.

മാധവന്‍ വാര്യര്‍ സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവുള്ളക്കാവ് ക്ഷേത്രത്തിലെ എഴുത്തിനിരുത്തല്‍ ആചാര്യനായിരുന്നു. ഭാര്യ ഗിരിജ വാര്യര്‍.മകന്‍ മധു വാര്യര്‍ നടനാണ്. സംസ്‌കാരം പിന്നീട് .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം