ചെങ്കല്‍ ചൂളയില്‍ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്ന സിനിമ പുറത്തിറങ്ങിയാല്‍ ദിലീപിന് നെഞ്ച് പിടയ്ക്കും ; ഇത് മഞ്ജുവിന്‍റെ പ്രതികാരമോ?

തലസ്ഥാന നഗരിയിലും ചെങ്കല്‍ ചൂളയിലും ചിത്രീകരണം പുരോഗമിക്കുന്ന  മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ അസോസിയേറ്റായിരുന്ന ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്യുന്ന  ഉദാഹരണം സുജാത എന്ന ചിത്രം പുറത്തിറങ്ങുമ്പോള്‍ ദിലീപിന്‍റെ ഉള്ളൊന്ന് പിടയ്ക്കുമെന്നാണ് പാപ്പരാസികള്‍ പറയുന്നത്.

  മഞ്ജു വാര്യര്‍ അഭിനയിക്കുന്ന കഥാപാത്രത്തിന്‍റെ ചുറ്റുപാടുകള്‍ തന്നെയാണ് കാരണമായി പാപ്പരാസികള്‍ പറയുന്നത്. വിധവയും 15 കാരിയുടെ അമ്മയായുമായാണ് മഞ്ജു ഇതില്‍ വേഷമിടുന്നത്.15 കാരിയായ മകളെ വളര്‍ത്താനായി വളരെയധിം കഷ്ടപ്പാട് അനുഭവിക്കുന്ന സുജാതയായാണ് മഞ്ജു വാര്യര്‍ ഈ ചിത്രത്തിലൂടെ  എത്തുന്നത്.ഈ സിനിമയിലൂടെ വീണ്ടും  മലയാളിക്ക് പ്രിയപ്പെട്ട ശക്തമായ കഥാപാത്രമായി മഞ്ജു എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ഇതിനിടയില്‍ ചെങ്കല്‍ച്ചൂളയിലെ ഷൂട്ടിനിടയില്‍ മഞ്ജു വാര്യര്‍ക്ക് നേരെ ആക്രമണമുണ്ടായെന്ന  വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍  പ്രചരിച്ചത് വ്യാജ വാര്‍ത്തയാണെന്നും മഞ്ജു വാര്യര്‍ തന്നെ അറിയിച്ചിരുന്നു.

ആദ്യമായി മഞ്ജു വാര്യരോടൊപ്പം മംമ്ത അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ജില്ലാ കലക്ടറായാണ് മംമ്ത ഈ ചിത്രത്തിലെത്തുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം