ഇനി തളരില്ല, അനുഭവങ്ങള്‍ അത്രയേറെ ആത്മവിശ്വാസം തന്നു; മനസ് തുറന്ന്‍ മഞ്ജു വാര്യര്‍

തിരുവനന്തപുരം: ജീവിത അനുഭവങ്ങള്‍ പല തരത്തിലും  പരീക്ഷിച്ച ഒരാളാണ് നടി മഞ്ജു വാര്യര്‍. ജീവിതത്തില്‍ തനിക്കുണ്ടായ ഒരു മറക്കാനാവാത്ത അനുഭവം പങ്ക് വയ്ക്കുകയാണ് താരം ഇപ്പോള്‍.

സ്വന്തം അമ്മയ്ക്ക് കാന്‍സര്‍ വന്നതായിരുന്നു അത്. അമ്മയുടെ മുടി കൊഴിഞ്ഞു തുടങ്ങിയ ദിവസം. അന്നായിരുന്നു ഞാനും അച്ഛനുമൊക്കെ വല്ലാതെ സങ്കടപ്പെട്ടത്.പക്ഷേ, ഞങ്ങള്‍ പുറത്തു കാണിച്ചില്ല. അമ്മ തളരാന്‍ പാടില്ലല്ലോ. അന്നു രാത്രി ഞങ്ങള്‍ കൈകള്‍ ചേര്‍ത്തു പിടിച്ച് ഒരു പ്രതിജ്ഞയെടുത്തു. അര്‍ബുദത്തെ നമ്മള്‍ ചെറുത്തു തോല്‍പിക്കും.

ഇപ്പോള്‍ പതിനേഴു വര്‍ഷം കഴിഞ്ഞു. പഴയതിനേക്കാള്‍ ഊര്‍ജ്വസ്വലയാണ് അമ്മയിപ്പോള്‍. തിരുവാതിരകളിയിലും ആര്‍ട്ട് ഓഫ് ലിവിങ്ങിലുമൊക്കെ സജീവം. നാലു വര്‍ഷം മുന്‍പ് അച്ഛനു കാന്‍സര്‍ വന്നപ്പോഴും ഞങ്ങള്‍ പതറിയില്ല. നാളെ എനിക്കു വന്നാലും (വരാതിരിക്കട്ടെ) തളരില്ല. കാരണം അനുഭവങ്ങള്‍ അത്രയേറെ ആത്മവിശ്വാസം തന്നിട്ടുണ്ട് എനിക്കുണ്ടെന്നും മഞ്ജു പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം