മഞ്ജുവിന് മോഹന്‍ലാലിനോട് ആരാധന മാത്രമല്ല; ലാലെന്നു പറഞ്ഞാല്‍ ഭ്രാന്താണ്

മഞ്ജുവിന് മോഹന്‍ലാലിനോട് ആരാധന മാത്രമല്ല; ലാലെന്നു പറഞ്ഞാല്‍ ഭ്രാന്താണ്. കേട്ടിട്ട് ഞെട്ടണ്ട സംഭവം ഇതാണ് മോഹന്‍ലാല്‍ ആരാധന തലയ്ക്ക് പിടിച്ച കഥാപാത്രമായി പുതിയ ചിത്രത്തില്‍ മഞ്ജു എത്തുകയാണ്. മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടറുടെ കടുത്ത ആരാധികയുടെ ജീവിത കഥ പറയുന്ന ചിത്രത്തിന്റെ പേരും മോഹന്‍ലാല്‍ എന്നു തന്നെയാണ്. മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടറുടെ കടുത്ത ആരാധികയുടെ ജീവിത കഥ പറയുന്ന ചിത്രത്തിന്റെ പേരും മോഹന്‍ലാല്‍ എന്നു തന്നെയാണ്. മാധ്യമ പ്രവര്‍ത്തകനും നിരവധി ടെലിവിഷന്‍ ഷോകള്‍ക്ക് തൂലിക ചലിപ്പിച്ചിട്ടുമുള്ള സുനീഷ് വാരനാടിന്റെ രചനയില്‍ സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മഞ്ജു മോഹന്‍ലാല്‍ ആരാധികയായി എത്തുന്നത്.മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ ദൃശ്യം വരെ മോഹന്‍ലാല്‍ സിനിമകളിലൂടെയുള്ള സഞ്ചാരമാണ് ചിത്രം.  ഈ ചിത്രം തിയേറ്ററുകളില്‍ എത്തിയ ദിവസം ജനിച്ചു കഥാപാത്രമായാണ് മഞ്ജു എത്തുന്നത്‌. മുന്‍ ഭര്‍ത്താവ് ദിലീപുംമഞ്ജുവിന്‍റെ സുഹൃത്തുമായ കാവ്യാ മാധവനും തമ്മിലുള്ള വിവാഹമൊന്നും മഞ്ജുവിനെ ബാധിച്ചിട്ടില്ല. മഞ്ജു ഇപ്പോള്‍ പുതിയ സിനിമകളുടെ ഷൂട്ടിംഗ് തെരക്കിലാണ്. ദിലീപ് കാവ്യാ വിവാഹം നടന്നതോടെ മഞ്ജുവിന് ആരാധക പ്രവാഹമായിരുന്നു. ഇത് താരത്തിന്‍റെ കരിയറിലും വലിയ മാറ്റം സൃഷ്ട്ടിച്ചേക്കാം.

 

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം