വ്യാജവാര്‍ത്തയുമായി വീണ്ടും സോഷ്യല്‍ മീഡിയ; മഞ്ജു ആത്മഹത്യ ചെയ്തതായി നുണ പ്രചരണം

suicide-manjuദിലീപ് കാവ്യാമാധവന്‍ വിവാഹം നടന്നതോടുകൂടി എല്ലാവര്‍ക്കും അറിയേണ്ടത് മഞ്ജുവിന്റെ പ്രതികരണമാണ്. എന്നാല്‍ മഞ്ജുവാകട്ടെ രണ്ടുദിവസമായി ഫോണ്‍ സ്വിച്ച് ഓഫ്‌ ചെയ്ത് ഷൂട്ടിംഗ് തിരക്കിലും. താരം ഇപ്പോള്‍ എവിടെയാണെന്ന് അടുത്ത ബന്ധക്കാര്‍ക്ക് ഒഴികെ ആര്‍ക്കും അറിയില്ല.മഞ്ജുവാകട്ടെ വിഷയത്തില്‍ ഒരു രീതിയിലും പ്രതികരിക്കുന്നുമില്ല. മാധ്യമങ്ങള്‍ ഉള്‍പ്പെടെ നിരവധിപേര്‍ മഞ്ജുവിനെ ഫോണിലും ഫെയ്സ്ബുക്കിലും മറ്റുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരികുകയാണ്. ഇതിനിടെ മഞ്ജുവിന് പിന്തുണയുമായി ആരാധക പ്രവാഹമാണ്. കാവ്യാ മാധവന്റെയും ദിലീപിന്റെയും മകള്‍ മീനാക്ഷിയുടെയും ഫെയ്സ്ബുക്ക് പേജില്‍ തെറിയഭിഷേകവും. കാവ്യ തന്നെയാണ് ദിലീപ് മഞ്ജു വിവാഹ ബന്ധം തകര്‍ത്തത് എന്നാണ് ഭൂരിപക്ഷം പേരുടെയും അഭിപ്രായം.

manjuഇതിനിടെ ചിലര്‍ മഞ്ജു ആത്യമഹത്യയ്ക്കു ശ്രമിച്ചു ഗുരുതരാവസ്ഥയില്‍ എന്ന് പറഞ്ഞ് പ്രമുഖ ചാനലിന്റെ ലോഗോ ഉള്‍പ്പെടുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. ദിലീപിനും കാവ്യയ്ക്കും മംഗളാശംസകള്‍ നേര്‍ന്നതിന്റെ പേരില്‍ കുഞ്ചാക്കോ ബോബന് ഫെയ്സ്ബുക്കില്‍ തെറിയഭിഷേകമായിരുന്നു. ദിലീപ് കാവ്യ വിവാഹം ചെരുതായോന്നുമല്ല ചര്‍ച്ചചെയ്യപ്പെട്ടത്. ചില മാധ്യമങ്ങള്‍ പ്രത്യേക പരിപാടിപോലും വച്ച് ആഘോഷിച്ചു. എന്തിരുന്നാലും ഇരുവരുടെയും വിവാഹം മഞ്ജുവിന്റെ ഫാന്‍സിനെ തെല്ലൊന്നുമല്ല വേദനിപ്പിച്ചത്. വിഷയത്തില്‍ മഞ്ജുവിന്‍റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ഏവരും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം