മഞ്ജുവിനെ പുതിയ സിനിമകളില്‍ നിന്ന് പുറത്താക്കപ്പെടുന്നു? വേറെ ആര് അഭിനയിച്ചാലും മഞ്ജു വേണ്ടെന്ന് ഒരു നിര്‍മാതാവ്

കൊച്ചി:മഞ്ജു വാര്യര്‍ക്ക് പുതിയ സിനിമകള്‍ നഷ്ട്ടമാകുന്നു. മഞ്ജുവിനെ കേന്ദ്രകഥാപാത്രമാക്കി എടുക്കാന്‍ തീരുമാനിച്ച രണ്ട് സിനിമകളില്‍ നിന്നും ഒഴിവാക്കിയതായി വാര്‍ത്തകള്‍. ഒന്ന് സംവിധായകന്റെ തന്നെ പിന്‍മാറ്റമാണെങ്കില്‍ മറ്റേത് നിര്‍മ്മാതാവിന്റെ ഇടപെടലിനെ തുടര്‍ന്നാണത്രെ.

  സിനിമാ മേഖലയിലെ ശക്തരായ വിഭാഗത്തെ പ്രകോപിപ്പിച്ച്‌ മുന്നോട്ട് പോകേണ്ട എന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണത്രെ ഈ തീരുമാനം. തിരക്കഥ പൂര്‍ത്തിയാക്കിയ യുവ സംവിധായകന്‍ നിര്‍മാതാവുമായി ചര്‍ച്ച നടത്തവെ മഞ്ജുവാര്യരെ കേന്ദ്ര കഥാപാത്രമാക്കിയാല്‍ ഗുണം ചെയ്യുമെന്ന് അഭിപ്രായപ്പെട്ടെന്നും എന്നാല്‍ ആരെ അഭിനയിപ്പിച്ചാലും മഞ്ജു വേണ്ടന്ന പിടിവാശിയിലായിരുന്നു നിര്‍മ്മാതാവ് എന്നും പറയുന്നു.  മറ്റൊരു സംവിധായകനും മഞ്ജുവിനെ അവസാന നിമിഷം ഒഴിവാക്കേണ്ടി വന്ന കാര്യം അദ്ദേഹം തന്നെ ചൂണ്ടിക്കാട്ടി.

  ദിലീപുമായുള്ള വേര്‍പിരിയലിനുശേഷം ശക്തമായ തിരിച്ചുവരവാണ്  മഞ്ജുവിന്റെത്. ഇപ്പോള്‍ വീണ്ടും ലാലിന്റെ നായികയായി രണ്ടു സിനിമയിലാണ് ഒരേ സമയം വരുന്നത്. ലാലിന്റെ ഈ ‘പോത്സാഹന’ രീതിയോട് ശക്തമായ അമര്‍ഷമാണ് പ്രബല വിഭാഗത്തിനുള്ളത്. മമ്മൂട്ടി പോലും ഒരുമിച്ച്‌ അഭിനയിക്കാന്‍ തയ്യാറാവാതെ ഒഴിഞ്ഞു മാറുന്ന സാഹചര്യത്തില്‍ ലാല്‍ ഇപ്പോള്‍ ചെയ്യുന്നത് ശരിയല്ലെന്ന അഭിപ്രായമാണ് ഈ വിഭാഗത്തിനുള്ളത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ക്രിമിനല്‍ ഗൂഡാലോചന സംഭവത്തിന് പിന്നിലുണ്ടെന്ന് ആരോപിച്ച് നടനെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി മഞ്ജു തുറന്നടിച്ചതാണ് പ്രകോപനത്തിന് കാരണമത്രെ.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം