കാവ്യയുമായുള്ള വിവാഹം ; എന്‍റെ നിര്‍ബന്ധമായിരുന്നുവെന്ന് മാധ്യമാങ്ങലോട് മോളെകൊണ്ട് ദിലീപ് പറയിപ്പിച്ചതാണെന്ന് മഞ്ജു അടുത്ത സുഹൃത്തുക്കളോട്

02-1422825723-dileep-manjuwarrier-4ദിലീപും കാവ്യാമാധവനും തമ്മിലുള്ള വിവാഹത്തിന് ഞാനാണ് അച്ഛനെ നിര്‍ബന്ധിച്ചതെന്ന് മകള്‍ മീനാക്ഷിയെക്കൊണ്ട് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ ദിലീപ് പറയിപ്പിച്ചതാണെന്ന് മഞ്ജു പറഞ്ഞതായി അടുത്ത സുഹൃത്തുക്കള്‍.സിനിമയിലെപ്പോലെ തന്നെ ജീവിതത്തിലും പലരും അഭിനയിക്കുകയായിരുന്നു എന്നും, ഏതാണ് അഭിനയം, ഏതാണ് ജീവിതമെന്നും തിരിച്ചറിയാന്‍ സാധിക്കാതെവന്നത് തന്റെ മാത്രം തെറ്റാണെന്നും മഞ്ജു അടുത്ത സുഹൃത്തുക്കളോട് പറഞ്ഞതായാണ് വിവരം.

ഇരുവരുടെയും വിവാഹം  ടിവിയില്‍ ലൈവായി ടി.വിയില്‍ കണ്ടുവെന്നും പറയുന്നു.1998 ല്‍ താനും ദിലീപുമായുള്ള വിവാഹത്തിനെത്തി മംഗളങ്ങള്‍ നേര്‍ന്നവര്‍ തന്നെ, ഇപ്പോള്‍ കാവ്യയുമായുള്ള വിവാഹത്തിനെത്തി മംഗളങ്ങള്‍ നേര്‍ന്ന്, ചാനലുകള്‍ക്ക് മുന്നില്‍ ഇവരുടെ ഒത്തുചേരലില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞതില്‍ നടി അടുത്ത സുഹൃത്തുക്കളോട് അമര്‍ഷം പ്രകടിപ്പിച്ചു.

manjuവ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വച്ച് കെയര്‍ ഓഫ് സൈറ ബാനുവിന്റെ ഷൂട്ടിംഗിനിടയില്‍ മഞ്ജു വിവാഹ വിവരം അടുത്ത സുഹൃത്തുക്കള്‍ വഴി അറിഞ്ഞത്. വളരെപെട്ടന്ന തന്നെ സെറ്റിലുള്ള മഞ്ചുവിന്റെ അടുത്ത ആളുകളോട് വിവരം ഷെയര്‍ ചെയ്തു. എന്നാല്‍ മഞ്ജുവിന്റെ പെരുമാറ്റത്തിലോ, അഭിനയത്തിലോ, യാതൊരു വ്യത്യാസവും അനുഭവപ്പെട്ടില്ല എന്നാണ് സെറ്റിലുള്ളവര്‍ പറഞ്ഞത്. അതേസമയം വൈകുന്നേരത്തോടെ പൂര്‍ത്തിയാകേണ്ട ഷൂട്ടിങ് പുലര്‍ച്ചെയാണ് അവസാനിച്ചത്. ചിത്രത്തിന്റെ കേരളത്തിലെ ചിത്രീകരണം പൂര്‍ത്തിയായി.

വിവാഹത്തിന് ശേഷം മഞ്ജുവിനെ അനുകൂലിച്ച് #ISupportManju എന്ന ഹാഷ് ടാഗില്‍ ആയിരകണക്കിന് ആരാധകരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരിക്കുന്നത്. ദിലീപിനും കാവ്യയ്ക്കും  meenaakshiഅച്ഛനെ അനുകൂലിച്ച മീനാക്ഷിക്കും ഫെയ്സ്ബുക്കില്‍ തെറിയഭിഷേകമാണ് ഇപ്പോള്‍. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് വാര്‍ത്ത‍ പുറത്തുവിട്ടത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം