മണിപ്പൂരിൽ ചരിത്രത്തിലെ ആദ്യ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റു

ഇംഫാൽ: ചരിത്രത്തിലെ ആദ്യ ബിജെപി സർക്കാർ മണിപ്പൂരിൽ  അധികാരമേറ്റു. എൻ.ബിരേൻ സിംഗിന്‍റെ നേതൃത്വത്തിലുള്ള  15 അംഗ മന്ത്രിസഭയാണ് അധികാരമേറ്റത്. രാജ്ഭവനിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഗവർണർ നജ്മ ഹെപ്തുള്ള സത്യവാചകം ചൊല്ലിക്കൊടുത്തു.

വൈ. ജോയ്കുമാർ സിംഗാണ് ഉപമുഖ്യമന്ത്രി.  മണിപ്പൂരിൽ 21 അംഗങ്ങളുള്ള ബിജെപി പ്രാദേശിക പാർട്ടികളെ ഒപ്പം നിർത്തിയാണ് ഭരണം പിടിച്ചത്. ബിജെപി മന്ത്രിസഭയെ പി​​​ന്തു​​​ണ​​​യ്ക്കു​​​മെ​​​ന്നു കാ​​​ണി​​​ച്ച് നാ​​​ലം​​​ഗ​​​ങ്ങ​​​ളു​​​ള്ള നാ​​​ഗാ പീ​​​പ്പി​​​ൾ​​​സ് ഫ്ര​​​ണ്ട് (എ​​​ൻ​​​പി​​​എ​​​ഫ്) ഗ​​​വ​​​ർ​​​ണ​​​റെ ചൊവ്വാഴ്ച ഗവർണറെ കണ്ടിരുന്നു. നാല് അംഗങ്ങളുള്ള എൻപിപി, ഒരംഗമുള്ള എൽജെപിയും ബിജെപി സർക്കാരിനെ പിന്തുണച്ചു. തൃണമൂൽ കോൺഗ്രസിന്‍റെ ഒരംഗത്തിന്‍റെ പിന്തുണയും ബിജെപിക്ക് ലഭിച്ചു. ഇ​​​ബോ​​​ബി സിം​​​ഗി​​​ന്‍റെ നേ​​​ത‌ൃ​​​ത്വ​​​ത്തി​​​ലു​​​ള്ള കോ​​​ൺ​​​ഗ്ര​​​സ് 28 സീ​​​റ്റു​​​ക​​​ളോ​​​ടെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഒ​​​റ്റ​​​ക​​​ക്ഷി​​​യെ​​​ന്ന പ​​​ദ​​​വി സ്വ​​​ന്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു​​​വെ​​​ങ്കി​​​ലും 21 സീ​​​റ്റു​​​ക​​​ൾ നേ​​​ടി​​​യ ബി​​​ജെ​​​പി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ശേ​​​ഷം സ​​​ഖ്യ​​​ത്തി​​​ലൂ​​​ടെ സ​​​ർ​​​ക്കാ​​​ർ രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​ന് വേ​​​ണ്ട പി​​​ന്തു​​​ണ സ​​​ന്പാ​​​ദി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം