പ്രളയ ദുരിതത്തില്‍പ്പെട്ടവരെ കാണാന്‍ മമ്മൂട്ടി എത്തി; ചിത്രങ്ങള്‍ കാണാം

ഫിലിം ഡസ്‌ക്

മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരെ കാണാന്‍ മമ്മൂട്ടി എത്തി. വടക്കന്‍പറവൂര്‍ പുത്തന്‍വേലിക്കരയിലെ ക്യാമ്പില്‍ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് താരമെത്തിയത്.പുത്തന്‍വേലിക്കര തേലത്തുരുത്തിലെ കേരള ഓഡിറ്റോറിയത്തിലാണ് വെളളിയാഴ്ച രാത്രി പതിനൊന്ന് മണിയോടെ മമ്മൂട്ടിയെത്തിയത്. സ്ഥലം എംഎല്‍എ വി.ഡി.സതീശനൊപ്പമായിരുന്നു താരത്തിന്റെ സന്ദര്‍ശനം.

ക്യാമ്പിലുളളവരുമായി സംസാരിച്ച മമ്മൂട്ടി ദുരിതത്തെ ഒറ്റക്കെട്ടായി നേരിടണമെന്നും പറഞ്ഞു. നിര്‍മാതാവ് ആന്റോ ജോസഫും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു.

mammootty-paravoor-1

അപ്രതീക്ഷിതമായി താരമെത്തിയത് ക്യാമ്പിലെ താമസക്കാര്‍ക്കും ആശ്വാസമായി. വെളളപ്പൊക്കത്തിന്റെ സങ്കടങ്ങള്‍ക്കിടയിലും താരത്തോട് സംസാരിക്കാനും ഒപ്പം ചിത്രമെടുക്കാനും ആളുകള്‍ കൂടി. പ്രളയദുരിതം നേരിടാന്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്താണ് താരം മടങ്ങിയത്.

mammootty-paravoor-4

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം