പണ്ട് കാലത്ത് കാണാനും സംസാരിക്കാനും കാത്തിരിക്കുന്ന പ്രണയത്തിന് മധുരം ഒരുപാടായിരുന്നു;തന്‍റെ പ്രണയിനിയെക്കുറിച്ചും നഷ്ട പ്രണയത്തെക്കുറിച്ചും മമ്മൂട്ടി മനസ് തുറക്കുന്നു

കൊച്ചി: പണ്ട് കാലത്ത് കാണാനും സംസാരിക്കാനും കാത്തിരിക്കുന്ന പ്രണയത്തിന് മധുരം ഒരുപാടായിരുന്നു.തന്‍റെ പ്രണയിനിയെക്കുറിച്ചും  നഷ്ട പ്രണയത്തെക്കുറിച്ചും മമ്മൂട്ടി മനസ് തുറക്കുന്നു.പണ്ടൊക്കെ തങ്ങളുടെ പഠനകാലത്ത് ഒരു  പെണ്‍കുട്ടിയോട് പ്രണയം തോന്നിയാല്‍ ഒരുപാട് നാള്‍ കണ്ണുകൊണ്ട് സംസാരിക്കും, കണ്ടില്ലെങ്കില്‍ നിരാശയായിരിക്കുഫലമെന്ന് മമ്മൂട്ടി പറയുന്നു.
ഇന്ന്‍ പ്രണയ സല്ലാപങ്ങളും പ്രണയത്തിന്റെ നല്ല  നിമിഷങ്ങളുമെല്ലാം ഫോണ്‍ വിളികളിലേക്കും മെസ്സേജുകളിലേക്കും മാറിയിരിക്കുകയാണ്. പണ്ട് കാലത്ത് കാണാനും സംസാരിക്കാനും കാത്തിരിക്കുന്ന പ്രണയത്തിന്റെ മധുരം ഇന്ന് നഷ്ടമായെന്നും മമ്മൂട്ടി  പറഞ്ഞു.

കിട്ടാതെ പോയ പ്രണയിനിയോട് തോന്നിയ  ഒരു  വികാരം  ഒരിക്കല്‍ മഹാരാജാസ് കോളേജിനോട് ഉണ്ടായിരുന്നെന്ന് നടന്‍ മമ്മൂട്ടി. മൂന്നാമത് മഹാരാജകീയത്തിന്റെ ഉദജ്ഘാടന ചടങ്ങില്‍ സംസാരിക്കുമ്പോഴാണ്‌ അദ്ദേഹം ഈ കാര്യം പറഞ്ഞത്. പലപ്പോഴും ഇതുവഴി  പോകുമ്പോള്‍ പലതവണ ആഗ്രഹിച്ചിട്ടുണ്ട്  മഹാരാജാസില്‍ പഠിക്കണമെന്ന്.ആദ്യ രണ്ട് വര്‍ഷവും ഇത്  നഷ്ടബോധമായി തന്നെ തനിക്കുണ്ടായികരുന്നെന്നും മമ്മൂട്ടി പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം