ആരാധകരെ പ്രതീക്ഷയുടെ പരകോടിയിലെത്തിച്ച് വീണ്ടും മറ്റൊരു മമ്മൂട്ടി ചിത്രം വരുന്നു

ആരാധകരെ പ്രതീക്ഷയുടെ പരകോടിയിലെത്തിച്ച് മറ്റൊരു മമ്മൂട്ടി – ഹനീഫ് അദേനി ചിത്രം കൂടി. ഹനീഫ് അദേനി തിരക്കഥയെഴുതി വിനോദ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടെറ്റിൽ നാളെ മമ്മൂട്ടിയുടെ ഒഫീഷ്യല്‍ ഫേസ്ബുക് പേജിൽ പ്രഖ്യാപിക്കും.

പൂര്‍ണ്ണമായും ദുബായ് പശ്ചാത്തലമാക്കി കഥ പറയുന്ന ബിഗ് ബഡ്ജറ്റ് ആക്ഷന്‍ ചിത്രമാണിത്. മമ്മൂട്ടിയുടെ നായകനായ ‘ദി ഗ്രേറ്റ് ഫാദര്‍’ തിരക്കഥയെഴുതി സംവിധാനം ചെയ്താണ് ഹനീഫ് അദേനിയുടെ തുടക്കം. തുടർന്ന് മമ്മൂട്ടിയെ നായകനാക്കി ഷാജി പാടൂര്‍ സംവിധാനം ചെയ്ത അബ്രഹാമിന്റെ സന്തതികള്‍ക്ക് തിരക്കഥയെഴുതി.


വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജയിലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിക്കുന്നത്. തുടർന്ന് ഖാലിദ് റഹ്മാന്റെ ഉണ്ട, സജീവ് പിള്ളയുടെ മാമാങ്കം എന്നിവ പൂർത്തിയാക്കും. ഇപ്പോൾ നിവിൻ പോളിയെ നായകനാക്കി സംവിധാനം ചെയ്യുന്ന മിഖായേലിന്റെ ചിത്രീകരണത്തിലാണ് ഹനീഫ്. ചിത്രത്തിന്റെ തിരക്കഥയും സംവിധായകന്റെതാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം