‘മമ്മൂക്ക ഒടുക്കത്തെ ഗൗരവക്കാരനാണ്’: മനസ് തുറന്ന് ഗീത

ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരികെ എത്തുകയാണ് മലയാളത്തിന്റെ പ്രിയ നടി ഗീത. വിഷു സ്‌പെഷല്‍ കോമഡി സ്റ്റാര്‍ എപ്പിസോഡില്‍ ഗീതയായിരുന്നു മുഖ്യാതിഥി. പരിപാടിയിൽ മോഹന്‍ലാലിനൊപ്പവും മമ്മൂട്ടിക്കൊപ്പവും ഉണ്ടായിരുന്ന അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് ഗീത.

മോഹന്‍ലാല്‍ വളരെ കൂളായ മനുഷ്യനാണ്. അദ്ദേഹത്തെ പോലെ മറ്റൊരു താരമുണ്ടാകില്ല. നല്ലൊരു ആര്‍ടിസ്റ്റ് മാത്രമല്ല മനുഷ്യ സ്‌നേഹി കൂടിയാണ് അദ്ദേഹമെന്നും ഗീത പറയുന്നു.

അതേസമയം മമ്മൂക്കയുടെ ഗൗരവത്തെപ്പറ്റിയും ഗീത പറയുന്നുണ്ട്. സെറ്റിലേക്ക് വരുമ്പോഴും അദ്ദേഹം സീരിയസ് ഭാവത്തിലായിരിക്കുംമെന്നും റൗഡികളൊക്കെ വരുന്ന പ്രതീതിയാണ് അപ്പോള്‍ അനുഭവപ്പെടുന്നതെന്നും ഗീത പറയുന്നു. അദ്ദേഹത്തിന് എപ്പോഴാണ് ദേഷ്യം വരുന്നതെന്ന് പറയാന്‍ കഴിയില്ല. ഇപ്പോ അതൊക്കെ മാറി ജോളി ടൈപ്പായെന്നാണ് കേള്ക്കുയന്നതെന്നും ഗീത വ്യക്തമാക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം