ബംഗളൂരുവില്‍ ബീഫ് കഴിച്ചതിന് മൂന്ന്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് മര്‍ദ്ദനം

beefബംഗളൂരു: ബീഫ് കഴിച്ചതിന്‍റെ പേരില്‍ മലയാളികളായ മൂന്ന് വിദ്യര്‍ഥികളെ ഒരു സംഘം ആളുകള്‍ വീട് കയറി ആക്രമിച്ചു പരിക്കേല്‍പിച്ചു. ബംഗളൂരു ബുപസബ്ദ്രയിലെ സഞ്ജയ് നഗറിലാണ് സംഭവം. മലയാളികളായ മര്‍വിന്‍ മിഖായേല്‍ ജോയ്, നിഖില്‍ കാമേശ്വര്‍, മുഹമ്മദ് ഹാശിര്‍ എന്നിവരെയാണ് പ്രദേശവാസികളായ ഒരു സംഘമാളുകള്‍ ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ ബ്രിന്ദാവന്‍ കോളജ് വിദ്യാര്‍ഥി മര്‍വിന്‍ മിഖായേലിനെ നിംഹാന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടിയുമേന്തി വന്ന ഒരു സംഘമാളുകള്‍ വിദ്യാര്‍ഥികള്‍ താമസിക്കുന്ന വീട്ടില്‍ കയറി മലയാളികളാണോ എന്ന് ചോദിച്ച ശേഷം പൊതിരെ മര്‍ദ്ദിക്കുകയായിരുന്നു.

ഈ വിദ്യാര്‍ഥികള്‍ താമസിക്കുന്ന സ്ഥലത്തിന് അടുത്തായി ക്ഷേത്രമുണ്ട്. അതിനാല്‍, അവിടെ വെച്ച് ബീഫ് കഴിക്കുന്നതില്‍ മലയാളി വിദ്യാര്‍ഥികളോട് ചിലര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തങ്ങളെ എന്തിനാണ് ആക്രമിച്ചതെന്ന് അറിയില്ലെന്നും ഇവര്‍ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളെ മാത്രമാണ് ലക്ഷ്യം വെക്കുന്നതെന്നും പരിക്കേറ്റ വിദ്യാര്‍ഥികളിലൊരാള്‍ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം