ദുബായില്‍ സ്റ്റേജ് ഷോയ്ക്കാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് മലയാളിയായ ഈ നര്‍ത്തകി എത്തിപ്പെട്ടത് പെണ്‍വാണിഭ സംഘത്തില്‍; ചതിക്കുഴിയില്‍ നിന്ന് രക്ഷപ്പെട്ടത് ഇങ്ങനെ

 ദുബൈ : സ്റ്റേ ജ് പരിപാടി അവതരിപ്പിക്കാനെന്ന വ്യാജേനമലയാളിയായ നര്‍ത്തകി എത്തിപ്പെട്ടത് പെണ്‍വാണിഭ സംഘത്തില്‍. കാസർഗോഡ് സ്വദേശിയായ 19 വയസുകാരിയെയാണ് ദേര പൊലീസ് രക്ഷിച്ചത്. മാധ്യമപ്രവർത്തകനും അബുദാബി കമ്മ്യൂണിറ്റി പൊലീസ് അംഗവുമായ ബിജു കരുനാഗപ്പള്ളിയുടെ ഇടപെടലിലൂടെയാണ് ചതിക്കുഴിയിൽ നിന്നും പെണ്‍കുട്ടി  മോചിതയായത്.

   ഏപ്രിൽ 23നാണ് ചെന്നൈയിലെ ഇടനിലക്കാരൻ രവി വഴി പെണ്‍കുട്ടി ദുബായിയിൽ എത്തിയത്. അവിടെ എത്തിയപ്പോൾ തന്നെ ചതിയാണെന്ന് തിരിച്ചറിഞ്ഞിരുന്നു. പലർക്കും കാഴ്ചവയ്ക്കാനാണു തന്നെ എത്തിച്ചതെന്നു മനസിലാക്കിയ പെണ്‍കുട്ടിആദ്യം ഭർത്താവിനെ വിവരം അറിയിച്ചു. ഇതേത്തുടർന്നാണു കാസർഗോഡ് ജില്ലാ പൊലീസ് ചീഫ് കെ.ജി.സൈമണിന് ഭർത്താവ് പരാതി നൽകുന്നത്. തുടർന്ന് ബിജു കരുനാഗപ്പള്ളിയുടെ ഫോൺ നമ്പർ യുവതിക്ക് നൽകുകയായിരുന്നു. തന്റ ദുരവസ്ഥയും പൂട്ടിയിട്ടിരിക്കുന്ന സ്ഥലത്തിന്റെ വിവരങ്ങളും യുവതി വാട്‌സപ്പിലൂടെ ബിജുവിനെ അറിയിച്ചു. തുടർന്നാണ് ബിജുവും സുഹൃത്തുക്കളും പൊലീസുമായെത്ത്ി യുവതിയെ രക്ഷിച്ചത്. പൊലീസ് എത്തുമ്പോൾ 15 ഓളം യുവതികളെ പൂട്ടിയിട്ടിരിക്കുന്നതാണ് കണ്ടത്. ഇവരെ പൊലീസ് മോചിപ്പിച്ചു.യുവതിക്ക്  ഇന്ന് നാട്ടിൽ തിരിച്ചെത്താൻ കഴിയും. യുവതികളെ ദുബായിൽ എത്തിച്ച തമിഴ്‌നാട് സ്വദേശികളോട് പൊലീസ് സ്റ്റേഷനിൽ എത്താൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം