പൃഥ്വിരാജ് പാവാടയുടെ തിരക്കഥ മാറ്റി എഴുതിച്ചിട്ടില്ലെന്ന് സിനിമയുടെ തിരക്കഥാകൃത്ത്

Paavadaപൃഥ്വിരാജ് നായകനായി അഭിനയിച്ച ‘പാവാട’ എന്ന ചിത്രത്തിന്റെ തിരക്കഥ താരം തിരുത്തിയെഴുതിച്ചെന്ന വാര്‍ത്ത തെറ്റാണെന്ന് സിനിമയുടെ തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രന്‍. സിനിമയുടെ തിരക്കഥ പൃഥ്വിരാജ് നാലു തവണ തിരുത്തിയെഴുതിച്ചു എന്നു മണിയന്‍പിള്ള രാജു വെളിപ്പെടുത്തിയതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനു മറുപടിയായിട്ടാണ് ബിപിന്‍ ചന്ദ്രന്‍ പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

പാവടയുടെ തിരക്കഥയില്‍ അല്ല നാലു തവണ തിരുത്തല്‍ വരുത്തിയത്. നാലുപേരെക്കൊണ്ട് നാല് തിരക്കഥകള്‍ എഴുതി പൃഥ്വിരാജിനെ സമീപിക്കുകയാണുണ്ടായതെന്നാണ് ബിപിന്‍ ചന്ദ്രന്‍ പറയുന്നു.  ‘തെറ്റിദ്ധാരണാജനകമായ ഒരു തലക്കെട്ടില്‍ നിന്നാണ് അങ്ങനെ ഒരു വാര്‍ത്ത ഉണ്ടായത്. പാവാടയുടെ തിരക്കഥയില്‍ അല്ല നാല് തവണ തിരുത്തല്‍ വരുത്തിയത്. നാല് പേരെ കൊണ്ട് നാല് തിരക്കഥകള്‍ എഴുതി പൃഥ്വിരാജിനെ സമീപിച്ചു എന്നാണ് അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞിരുന്നത്. അവയൊന്നും തന്നെ പൃഥ്വിരാജ് സ്വീകരിച്ചിരുന്നില്ല. പിന്നീടാണ് പാവാടയുടെ തിരക്കഥയുമായി ചെല്ലുന്നത്. ഞാന്‍ ആദ്യമായി പൃഥ്വിരാജിനെ കാണുന്നത് പാവാടയുടെ കഥ പറയുന്ന സമയത്താണ്. കഥ പറഞ്ഞ് തീര്‍ന്ന്  ഒന്ന് ശ്വാസം വിടുന്നതിന് മുമ്പേ തന്നെ ഇത് അനൗണ്‍സ് ചെയ്‌തോളൂ എന്ന് പൃഥ്വിരാജ് പറഞ്ഞു.’ ബിപിന്‍ ചന്ദ്രന്‍ പറയുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം