മോഹന്‍ലാലിനേക്കാള്‍ “ഒരു കോടി ഇഷ്ട്ടക്കാര്‍” കൂടുതല്‍ നടി മിയക്ക്

തിരുവനതപുരം: മലയാള ത്തിലെ സൂപ്പര്‍ താരങ്ങളുടെ ഫെയ്‌സ്ബുക്ക് ലൈക്കില്‍ മുന്‍നിര താരങ്ങളെ എല്ലാം കടത്തിവെട്ടി നടി മിയ ഒന്നാമത്. ഒരു കോടി ലൈക്കാണ് മിയയുടെ പേജിന് ലഭിച്ചിരിക്കുന്നത്. മലയാളത്തില്‍ ആദ്യമായാണ് ഒരു സെലിബ്രിറ്റിയുടെ ഫെയ്‌സ്ബുക്ക് പേജിന് ഒരു കോടി ലൈക്കുകള്‍ ലഭിക്കുന്നത്.നടന്മാരില്‍ മോഹന്‍ലാലിന് 43 ലക്ഷവും മമ്മൂട്ടിക്ക് 36 ലക്ഷവും പൃഥ്വിരാജിന് 30 ലക്ഷവും ദുല്‍ഖര്‍ സല്‍മാന് 49 ലക്ഷവുമാണ് ഫെയ്‌സ്ബുക്ക് പേജ് ലൈക്കുകള്‍.

തമിഴിലും തെലുങ്കിലും അഭിനയിച്ചപ്പോള്‍ ലഭിച്ച സ്വീകാര്യതയാണ് ഫെയ്‌സ്ബുക്ക് ലൈക്ക് കൂടാന്‍ കാരണമായി സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 76 ലക്ഷം ലൈക്കുകളുമായി നിന്നിരുന്ന നസ്രിയ ഫഹദിനെയാണ് മിയ കടത്തിവെട്ടിയത്.മണിയന്‍പിള്ള രാജുവിന്റെ മകന്‍ നായകനാകുന്ന ബോബിയാണ് മിയയുടെ പുറത്തിറങ്ങാനിരിക്കുന്ന അടുത്ത മലയാള ചിത്രം. തെലുങ്കില്‍ സുനില്‍ നായകനാകുന്ന ഉന്‍ഗാരലാ രാമ്ബാബു എന്ന ചിത്രവും റിലീസിന് ഒരുങ്ങുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം