മലപ്പുറത്ത് മൃതദേഹ അവശിഷ്ടങ്ങള്‍ ചാക്കുകളിലാക്കി ഉപേക്ഷിച്ച നിലയില്‍

Crime Scene

മലപ്പുറം: ജനവാസമില്ലാത്ത സ്ഥലത്ത് മൃതദേഹ അവശിഷ്ടങ്ങള്‍ ചാക്കുകളില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കിഴിശേരിക്ക് സമീപം പുല്ലഞ്ചേരി ഉണ്യാലിലാണ് അഞ്ച് ചാക്കുകളിലായി അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സ്ഥലത്തെ ജനവാസമില്ലാത്ത പ്രദേശത്ത് ഉപേക്ഷിച്ച നിലയിലായാരിന്നു അവശിഷ്ടങ്ങള്‍. സംഭവത്തെക്കുറിച്ച് കൊണ്ടോട്ടി പോലീസ് അന്വേഷണം തുടങ്ങി. മാസങ്ങള്‍ പഴക്കമുള്ള മൃതദേഹത്തിന്റെ അവശിഷ്ടങ്ങളാണ് ഉപേക്ഷിക്കപ്പെട്ടിരിക്കുന്നത്. തലയോട്ടി ഉള്‍പ്പടെയുള്ള ശരീരഭാഗങ്ങള്‍ ചാക്കിലുണ്ട്. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തും. കഴിഞ്ഞ രണ്ടു ദിവസത്തിനിടെയാണ് അവശിഷ്ടങ്ങള്‍ സ്ഥലത്ത് ഉപേക്ഷിച്ചത് എന്ന നിഗമനത്തിലാണ് പോലീസ്. സമീപപ്രദേശങ്ങളില്‍ ആരെയെങ്കിലും കാണാതായിട്ടുണ്ടെ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം