മലപ്പുറത്ത് പത്തുവയസുകാരിയെ പീഡിപ്പിച്ച് ഒളിവില്‍ കഴിയുന്ന ലീഗ് കൌണ്‍സിലര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി

മലപ്പുറം: മഞ്ചേരിയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ നഗരസഭാ മുസ്‌ലിം ലീഗ് കൗണ്‍സിലര്‍ ഒളിവില്‍. കാളിയാര്‍തൊടി കുട്ടനാണ് ഒളിവില്‍ കഴിയുന്നത്.

വീട്ടില്‍ ടി.വി കാണാനെന്നും പറഞ്ഞ് ക്ഷണിച്ചുവരുത്തിയശേഷം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് പരാതി. കഴിഞ്ഞ ഡിസംബറില്‍ പലതവണ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചുണ്ടെന്നാണ് ആരോപണം.

ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടിയോട് അധ്യാപകര്‍ സംസാരിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്ന്. തുടര്‍ന്ന് അധ്യാപകര്‍ ചൈല്‍ഡ് ലൈനില്‍ പരാതിപ്പെടുകയായിരുന്നു.

മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് കുട്ടി താമസിക്കുന്നത് . മുത്തശ്ശി ജോലിക്കു പോകുന്ന സമയം നോക്കിയാണ് കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം