മലപ്പുറം സ്വദേശികളായ രണ്ട് പേര്‍ ബ്രൂണെയില്‍ മന്ത്രിമാര്‍

മലപ്പുറം: തിരൂര്‍ സ്വദേശികളായ മകനും മരുമകളും ബ്രൂണെ സുല്‍ത്താന്‍ ഹാജി ഹസനല്‍ ബോല്‍ക്കിയയുടെ മന്ത്രിസഭയില്‍. തിരൂര്‍ ചുങ്കത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ മകള്‍ ഡത്തിന്‍ ദയാങ് ഹാജാ എലിന്‍ഡ, മറ്റൊരു മകള്‍ മൈമൂനയുടെ ഭര്‍ത്താവ് അവാങ് ഹാജി മത് സണ്ണി എന്നിവരാണ് സുല്‍ത്താന്‍റെ മന്ത്രിസഭയില്‍ ഇടം പിടിച്ചത്.

എലിന്‍ഡ പ്രധാമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള സഹമന്ത്രിയാണ്. സണ്ണി ഊര്‍ജ്ജ വ്യവസായ മന്ത്രിയും. സാധാരണ അഞ്ചു വര്‍ഷ കാലാവധിയാണ് മന്ത്രിമാര്‍ക്ക് അനുവദിക്കാറാണ്. രണ്ടു വര്‍ഷം പിന്നിട്ട ആറു മന്ത്രിമാരെ മാറ്റി മന്ത്രിസഭ അഴിച്ചുപണിതപ്പോഴാണ് മലയാളി ബന്ധമുള്ളവര്‍ അംഗങ്ങളായത്.

കേരളത്തില്‍ നിന്ന് ബ്രൂണയിലേക്ക് കുടിയേറിയതാണ് ചുങ്കത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബം. ബ്രൂണയില്‍ സി എ മുഹമ്മദ് എന്നാണ് കുഞ്ഞഹമ്മദ് ഹാജി അറിയപ്പെടുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം