ഇന്ന്‍ നാട്ടിലേക്ക് മടങ്ങാനിരുന്ന മലപ്പുറം സ്വദേശി മുനീറിന് സൗദിയില്‍ ഖബറിടം

By | Monday August 1st, 2016

muneer saudiമലപ്പുറം: തിങ്കളാഴ്ച കുടുംബത്തോടൊപ്പം നാട്ടിലേക്ക് വരാനിരുന്ന യുവാവ് മരിച്ചു. മലപ്പുറം മഞ്ചേരി മുള്ളംപാറ സ്വദേശി അബ്ദുല്‍ മുനീര്‍ കല്ലായി (39) ആണ് ഞായറാഴ്ച രാവിലെ ഹൃദയാഘാതം മൂലം മരിച്ചത്. എട്ടു വര്‍ഷത്തോളമായി ജിദ്ദയില്‍ വെള്ളക്കമ്പനിയിലെ ജീവനക്കാരനായിരുന്നു. സന്ദര്‍ശക വിസയിലത്തെിയ കുടുംബവുമൊന്നിച്ച് തിങ്കളാഴ്ച നാട്ടിലേക്കു പോവാനിരിക്കെയാണ് മരണം.

ഭാര്യ സഫ്ല. മക്കള്‍: റിഫ, റിദ, റയാന്‍. കിങ് അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജിദ്ദയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Tags: ,

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം