മലപ്പുറത്ത് ഉമ്മയെയും മക്കളെയും കാണാതായതില്‍ ദുരൂഹത; പ്രദേശത്തുള്ള സിദ്ധനെ പോലീസ് ചോദ്യംചെയ്തു

മലപ്പുറം: പള്ളിക്കല്‍ സ്വദേശിനിയായ ഉമ്മയെയും മൂന്ന് മക്കളും ദുരൂഹ സാഹചര്യത്തില്‍ കാണാതായിട്ട് രണ്ടാഴ്ച പിന്നിടുന്നു. പുളിയംപറമ്പ് സ്വദേശി സൗദാബി , മക്കളായ ഷാസിയ, മുസ്‌കിന, ഹാനിയ എന്നിവരെയാണ് കഴിഞ്ഞ മുപ്പതാം തിയ്യതി മുതല്‍ കാണാതായത്. സൗദാബിയും മക്കളും സ്ഥിരമായി സന്ദര്‍ശിക്കാറുള്ള ഒരു സിദ്ധന് സംഭവവുമായി ബന്ധമുണ്ടെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സിദ്ധനെ പോലീസ് ചോദ്യം ചെയ്തു.

പുളിയംപറമ്പിലുള്ള ഒരു സിദ്ധനെ സൌദാബി സ്ഥിരമായി സന്ദര്‍ശിക്കാറുണ്ട്. സിദ്ധനെ സന്ദര്‍ശിക്കുന്നതുമായി ബന്ധപ്പെട്ട് സൌദാബിയും ബന്ധുക്കളും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. താന്‍ ചില പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും ഖാജാ എന്ന് പേരുള്ള സിദ്ധന്റെ അടുത്തേക്ക് പോകുകയാണെന്നും സൌദാബി എഴുതിയ കത്തില്‍ പറയുന്നുണ്ട്.

സിദ്ധന്റെ കേന്ദ്രം കരിപ്പൂര്‍ പൊലീസ് പരിശോധിച്ചെങ്കിലും സൗദാബിയെയും മക്കളെയും കണ്ടെത്താനായില്ല. ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ സൌദാബിയെയും മക്കളെയും നാളെ ഹാജരാക്കാന്‍ ഹൈക്കോടതി പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം