പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശം; മലപ്പുറം നാളെ പോളിംഗ് ബൂത്തിലേക്ക്

മലപ്പുറം:  മലപ്പുറം നാളെ പോളിംഗ് ബൂത്തിലേക്കു നീങ്ങും. തെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിനു ഇന്നലെ കൊട്ടിക്കലാശമായി. ഇന്ന് നിശ്ശബ്ദ പ്രചാരണത്തിന്റെ ദിവസമാണ്. 13,12,693 ലക്ഷം വോട്ടര്‍മാര്‍ക്കായി 1175 ബൂത്തുകളാണ് പോളിംഗിനായി ഒരുക്കിയിട്ടുള്ളത്. 39 മാതൃകാ ബൂത്തുകളും തയ്യാറാക്കിയതായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എല്‍ഡിഎഫ്, യുഡിഎഫ്, ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കു പുറമെ ആറു സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും മത്സരംഗത്തുണ്ട്. ആകെ ബൂത്തുകളില്‍ 49 ബൂത്തുകള്‍ പ്രശ്നബാധിതമാണ്. 3,300 പൊലീസ് ഉദ്യോഗസ്ഥരയൊണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. നാലു കമ്ബനി സൈനികരും സുരക്ഷയിലുണ്ട്. മലപ്പുറത്തിന്റെ രാഷ്ട്രീയമാനത്തിന്റെ നിറംമാറ്റത്തിന് ശക്തിപകരുന്ന ഫലമാകും ഉപതെരഞ്ഞെടുപ്പിലുണ്ടാവുകയെന്നതിന്റെ സൂചനകളുമായാണ് പരസ്യപ്രചാരണം സമാപിച്ചത്.  ലീഗ് കുത്തകയാക്കിയ മണ്ഡലത്തിന്റെ പിന്നോക്കാവസ്ഥയും എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമപദ്ധതികളും ഫൈസലിന്റെ സാധ്യതകള്‍ക്ക് പ്രതീക്ഷ പകര്‍ന്നു. ആര്‍എസ്‌എസിന്റെ ഹൈന്ദവ അജന്‍ഡയുമായി ന്യൂനപക്ഷ സമുദായത്തെ വേട്ടയാടുന്ന മോദി സര്‍ക്കാരിന്റെ നയം സജീവ ചര്‍ച്ചയായി. കോണ്‍ഗ്രസ് നേതാക്കള്‍ ദിവസേന ബിജെപിയിലേക്ക് കാലുമാറുന്നതും കോണ്‍ഗ്രസിന് ആര്‍എസ്‌എസിനോടുള്ള മൃദുസമീപനവും ചര്‍ച്ചയായിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം